twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നിരന്തരമായി ലെൻസ് ഉപയോ​ഗിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ടു, എന്നിട്ടും പരാതി പറഞ്ഞില്ല'; ശ്രീദേവിയുടെ അറിയാകഥകൾ

    |

    ഇന്ത്യ കണ്ട മികച്ച അഭിനേത്രികളിൽ ഒരാളായിരുന്നു ശ്രീദേവി. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡീ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് ശ്രീദേവിയുടേത്. 1963ൽ തമിഴ്‌നാട്ടിൽ ശ്രീ അമ്മ യാംഗർ അയ്യപ്പനായി ജനിച്ച ശ്രീദേവി നാലാം വയസിൽ തമിഴ് ചിത്രമായ കണ്ടൻ കരുണായ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

    അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ഭാഷാ ചിത്രങ്ങളിലെല്ലാം ശ്രീദേവി അഭിനയിച്ചു.

    'പ്രത്യേകതരം കരച്ചിലായിരുന്നു സുകുമാരി ചേച്ചിക്ക്, ചിരിക്കണോ കരയണോയെന്ന സംശയത്തിലായിരുന്നു ഞാൻ'; മേനക'പ്രത്യേകതരം കരച്ചിലായിരുന്നു സുകുമാരി ചേച്ചിക്ക്, ചിരിക്കണോ കരയണോയെന്ന സംശയത്തിലായിരുന്നു ഞാൻ'; മേനക

    അകാലത്തിൽ ഉള്ള ശ്രീദേവിയുടെ വിയോഗം അവരുടെ കുടുംബത്തെ മാത്രമല്ല ഇന്ത്യൻ സിനിമയ്ക്കാകെ ഒരു പ്രഹരമായിരുന്നു. ആ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെയും ആരാധക ലോകം കരകയറിയിട്ടില്ല.

    ഇന്ത്യൻ സിനിമക്ക് കിട്ടിയ ഒരു അനുഗ്രഹമായിരുന്നു ശ്രീദേവി. സിനിമയെ ആത്മാർഥമായി സ്‌നേഹിച്ച ഒരു പ്രേക്ഷകൻ പോലും ശ്രീദേവി എന്ന നടിയെ മറക്കില്ല. അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടിയുടെ വിയോഗം. മോം എന്ന സിനിമയിലാണ് നടിയെ പ്രേക്ഷകർ അവസാനമായി കണ്ടത്.

    സിനിമയോടുള്ള ശ്രീദേവിയുടെ ആത്മാർഥതയെ കുറിച്ചും അതുപോലെ താരത്തിന്റെ അഭിനയമികവിനെ കുറിച്ചും നടിയെ അടുത്തറിയാവുന്നവർ പറയാറുണ്ട്.

    'നടി സാവിത്രിയുടെ ​ഗതിയാകുമായിരുന്നു എനിക്കും, കഷ്ടിച്ച് രക്ഷപ്പെട്ടു'; മുൻ കാമുകനെ കുറിച്ച് സാമന്ത!'നടി സാവിത്രിയുടെ ​ഗതിയാകുമായിരുന്നു എനിക്കും, കഷ്ടിച്ച് രക്ഷപ്പെട്ടു'; മുൻ കാമുകനെ കുറിച്ച് സാമന്ത!

    നിരന്തരമായി ലെൻസ് ഉപയോ​ഗിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ടു

    ശ്രീദേവിയുടെ കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നാ​ഗിന എന്ന സിനിമയ്ക്ക് വേണ്ടി നിരന്തരമായി കണ്ണിൽ ലെൻസ് വെച്ച് താരത്തിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു.

    മണിക്കൂറുകളോളം ലെൻസ് വെച്ച് അഭിനയിച്ചതിനാൽ ശ്രീദേവിയുടെ കണ്ണിന് നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിലെ പല രംഗങ്ങളും കണ്ണുകാണാതെയാണ് ശ്രീദേവി ചെയ്തതെന്നാണ് താരത്തെ അടുത്തറിയാവുന്നവർ പറയുന്നത്.

    എന്നാൽ സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നടി നന്നായി ശ്രമിച്ചു. ഒരുതവണ ഡോക്ടർ പോലും ശ്രീദേവിയോട് ലെൻസ് ഉപയോഗം നിർത്താൻ നിർദേശിച്ചിരുന്നു.

    പരാതി പറഞ്ഞില്ല

    ഇല്ലെങ്കിൽ കണ്ണിന്റെ കാഴ്ച ശക്തി പോലും നഷ്ടമായേക്കുമെന്ന് ശ്രീദേവിയോട് പറഞ്ഞെങ്കിലും ആ വാക്കുകളെല്ലാം തള്ളി ലെൻസ് വെച്ച് തന്നെ അഭിനയിക്കുകയായിരുന്നു നടി. നാ​ഗിനയിൽ പലതവണ മാറി മാറി ലെൻസുകൾ ഉപയോ​ഗിച്ചതാണ് കാരണമായത്.

    ചില സമയങ്ങളിൽ കണ്ണുകൾ ചുവന്ന് രക്തം നിറഞ്ഞപോലെയാകുന്ന സ്ഥിതിയുമുണ്ടായിരുന്നു. നാ​ഗിനയിൽ അഭിനയിക്കും മുമ്പ് ഒരിക്കൽ പോലും ശ്രീദേവി ലെൻസ് ഉപയോ​ഗിച്ചിരുന്നില്ല. മാത്രമല്ല ശ്രീദേവിയുടെ മനോഹരമായ കണ്ണുകളെ ആരാധിക്കുന്നവർ നിരവധിയാണ്.

    നൃത്തസംവിധായിക സരോജ ഖാൻ പോലും കണ്ണ് വേദനയെടുത്ത് പുളഞ്ഞിട്ടും ഷൂട്ടിങ് നിർത്തി പോകാതെ സിനിമ പൂർത്തിയാക്കാൻ ശ്രീദേവി കാണിച്ച ഇച്ഛാശക്തിയെ അഭിനന്ദിച്ചിട്ടുണ്ട്.

    പലയിടത്തും അന്ധയായി മാറി

    'പാമ്പ് നിലത്ത് നിന്ന് എഴുന്നേൽക്കുന്നത് പോലെയുള്ള കാൽമുട്ട് ചലനങ്ങളാണ് ഞാൻ ശ്രീദേവിക്ക് നാ​ഗിനയിലെ ​ഗാനരം​ഗത്തിന് വേണ്ടി കൊറിയോ​ഗ്രാഫ് ചെയ്ത് കൊടുത്തത്. ലെൻസുകൾ പ്രശ്‌നമുണ്ടാക്കുന്നതിനാൽ ശ്രീദേവി ഏതാണ്ട് അന്ധയായ ഒരാളെപ്പോലെയായിരുന്നു.'

    'എന്നിട്ടും അവരുടെ ഭാവങ്ങളിൽ മാറ്റ‌മൊന്നും വന്നില്ല. അത്രത്തോളം ആത്മസമർപ്പണം അഭിനയത്തിൽ ശ്രീദേവിക്കുണ്ട്' എന്നാണ് സരോജ ഖാൻ പറ‍ഞ്ഞത്. നാഗിന ഒരു കൾട്ട് ക്ലാസിക് സിനിമയായിരുന്നു.

    ഇന്ത്യൻ സിനിമ ഇതുവരെ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ശ്രീദേവി തന്റെ നാഗിൻ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചു.

    സിനിമ പൂർത്തിയാക്കുന്നതിന് പ്രാധാന്യം കൊടുത്തു

    തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു ശ്രീദവിയുടെ കഥാപാത്രം. താരത്തിന്റെ ഐതിഹാസിക വേഷങ്ങളിലൊന്ന് കൂടിയായിരുന്നു നാ​ഗിനയിലേത്. മെയിൻ തേരി ദുഷ്മാൻ എന്ന ക്ലാസിക് ഗാനത്തിലൂടെയും നാഗിന സിനിമ പ്രസിദ്ധമാണ്.

    ഈ ​ഗാനം ശ്രീദേവിയുടെ ഏറ്റവും മികച്ച ഡാൻസ് നമ്പറുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ഹർമേഷ് മൽഹോത്ര സംവിധാനം ചെയ്ത നാഗിനയിൽ ഋഷി കപൂർ, കോമൾ മഹുവകർ, അംരിഷ് പുരി, സുഷമ സേത്ത്, പ്രേം ചോപ്ര എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.

    Read more about: sridevi
    English summary
    Did You Know? Once Sridevi Nearly Lost Her Eyesight Because Of Frequently Changing Contact Lenses
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X