'‌ലോക്കൽ മാറ്റി ബ്രാന്റഡാക്കി നീ നോക്ക്...'; അർജുന് വേണ്ടി അടിവസ്ത്രം പരസ്യമായി ഉയർത്തി കാണിച്ച് രൺവീർ സിങ്!

ബോളിവുഡ് നടന്മാരായ അർജുൻ കപൂറും രൺവീർ സിങും വലിയൊരു ആത്മബന്ധം പങ്കിടുന്നവരാണ്. ഈ രണ്ട് താരങ്ങളുടേയും സൗഹൃദം പലപ്പോഴും ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട്.

അർജുൻ ഇപ്പോൾ മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്നതിനായി കാമുകി മലൈകയ്ക്കൊപ്പം പാരിസീലേക്ക് പോയിരിക്കുകയാണ്. സരസമായ സംഭാഷണം കൊണ്ടും എനർജികൊണ്ടും പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന നടനാണ് രൺവീർ സിങ്. ഇരുവരും ചേർന്നാൽ കാഴ്ചക്കാർക്കും ഒരുപാട് ചിരിക്കാനുള്ള വക കിട്ടും.

Ranveer Singh, Ranveer Singh news, Ranveer Singh video, Ranveer Singh Arjun Kapoor, Arjun Kapoor, രൺവീർ സിംഗ്, രൺവീർ സിംഗ് വാർത്തകൾ, രൺവീർ സിംഗ് വീഡിയോ, രൺവീർ സിംഗ് അർജുൻ കപൂർ, അർജുൻ കപൂർ

ഇപ്പോൾ പൊതുവേദിയിൽ വെച്ച് തന്റെ ബ്രാന്റഡ് അടിവസ്ത്രം ഉയർത്തി കാണിക്കുന്ന രൺവീർ സിങിന്റെ വീഡിയോയാണ് വൈറലാകുന്നത്.

പിങ്ക് വില്ല സ്റ്റൈൽ ഐക്കൺസ് അവാർഡിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. മുമ്പൊരിക്കൽ അടിവസ്ത്രം ബ്രാന്റഡായിരിക്കണമെന്ന് തന്നെ സുഹൃത്തും നടനുമായ അർജുൻ കപൂർ ഉപദേശിച്ചുവെന്നും അതിന് ശേഷം ബ്രാൻ്റഡ് മാത്രമെ ധരിക്കാറുള്ളൂവെന്നും പറഞ്ഞാണ് രൺവീർ ധരിച്ചിരിക്കുന്ന അടിവസ്ത്രം ഉയർത്തി കാണിച്ചത്.

'ഒരിക്കൽ ഞാനും അർജുനും സംസാരിച്ചുകൊണ്ടിരിക്കെ അവൻ എന്നോട് പറഞ്ഞു ലോക്കൽ അടിവസ്ത്രം മാറ്റി ബ്രാന്റഡായിട്ടുള്ളവ ധരിക്കൂവെന്ന്. നിങ്ങളൊരു സിനിമാ താരമല്ലെ ലോക്കലൊക്കെ ഒഴിവാക്കൂവെന്നും ഉപദേശിച്ചു.'

'ഞാൻ അവന്റെ ഉപദേശം സ്വീകരിച്ച് എന്റെ സ്റ്റൈൽ മാറ്റി ബ്രാന്റഡ് അടിവസ്ത്രം ഉപയോ​ഗിക്കാൻ തുടങ്ങി. അവന് അഭിമാനിക്കാനായി ഞാൻ നിങ്ങൾക്ക് എന്റെ അടിവസ്ത്രം കാണിച്ച് തരാം' എന്നാണ് രൺവീർ പറഞ്ഞത്.

തുടർന്ന് താൻ ധരിച്ചിരിക്കുന്ന അടിവസ്ത്രം രൺവീർ കാണികളെ കാണിക്കുകയും ചെയ്തു. വീ‍ഡിയോ അതിവേ​ഗത്തിലാണ് വൈറലായത്.

Ranveer Singh, Ranveer Singh news, Ranveer Singh video, Ranveer Singh Arjun Kapoor, Arjun Kapoor, രൺവീർ സിംഗ്, രൺവീർ സിംഗ് വാർത്തകൾ, രൺവീർ സിംഗ് വീഡിയോ, രൺവീർ സിംഗ് അർജുൻ കപൂർ, അർജുൻ കപൂർ

രൺവീറിന്റെ പ്രസം​ഗം കേട്ട് സദസ് ഒന്നടങ്കം ചിരിച്ചു. രൺവീർ അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം കണ്ടത് മനീഷ് ശർമ്മയുടെ ജയേഷ്ഭായ് ജോർദാറാണ്.

അതിൽ ശാലിനി പാണ്ഡെ, ബൊമൻ ഇറാനി, രത്‌ന പഥക് ഷാ എന്നിവരും അഭിനയിച്ചിരുന്നു. ജാക്വലിൻ ഫെർണാണ്ടസിനും പൂജാ ഹെഗ്‌ഡെക്കുമൊപ്പം അഭിനയിച്ച സർക്കസാണ് ഇനി റിലീസിനെത്താനുള്ള സിനിമ.

അത് ഈ വർഷം ക്രിസ്മസിന് റിലീസ് ചെയ്യും. 2018ൽ പുറത്തിറങ്ങിയ സിംബയ്ക്ക് ശേഷം രോഹിത് ഷെട്ടിയുമായുള്ള രൺവീറിന്റെ രണ്ടാമത്തെ സഹകരണമാണ് ഈ ചിത്രം.

ആലിയ ഭട്ട്, ധർമേന്ദ്ര, ജയ ബച്ചൻ, ശബാന ആസ്മി എന്നിവർക്കൊപ്പം കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയിലും രൺവീർ അഭിനയിക്കുന്നുണ്ട്.

Read more about: arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X