നടനുമായിട്ടുള്ള പ്രണയകഥ പുറത്ത് വരരുത്; മാധുരിയുടെ വാക്ക് കേട്ട് സല്‍മാനും സഞ്ജയ് ദത്തും വഴക്കായി, ആ കഥയിങ്ങനെ

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് സഞ്ജയ് ദത്തും സല്‍മാന്‍ ഖാനും. ഒരേ കാലഘട്ടത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച രണ്ട് നായകന്മാരുടെയും വ്യക്തി ജീവിതം സംബന്ധിച്ചും ചില സാമ്യതകളുണ്ട്. ഇരുവരും വിവാദങ്ങളില്‍ കുടുങ്ങി ജയിലില്‍ പോവുന്ന സാഹചര്യം വരെ വന്നിട്ടുണ്ട്. തമ്മില്‍ പരസ്പര സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ഇരുവര്‍ക്കുമിടയില്‍ ഒരിക്കല്‍ ഭിന്നത ഉണ്ടായിട്ടുണ്ട്.

നല്ല സുഹൃത്തുക്കളായിരുന്ന സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ അതിന് കാരണക്കാരിയായത് നടി മാധുരി ദീക്ഷിതാണ്. സഞ്ജയ് ദത്തിനൊപ്പം നിരവധി ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുള്ള താരസുന്ദരിയാണ് മാധുരി. ഇടയ്ക്ക് ഇരുവരും തമ്മില്‍ പ്രണയത്തിലായെങ്കിലും വേര്‍പിരിയുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടന്മാര്‍ക്കിടയില്‍ പിണക്കത്തിന് കാരണമായൊരു സംഭവം നടന്നത്. വിശദമായി വായിക്കാം..

ഈ പ്രൊജക്ട് പൂര്‍ണമായും ഉപേക്ഷിക്കണമെന്നാണ് നടിയുടെ ആവശ്യം

സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് സഞ്ജു. രണ്‍ബീര്‍ സിംഗ് നായകനായി അഭിനയിച്ച സിനിമ 2018 ലാണ് റിലീസ് ചെയ്യുന്നത്. നടനുമായി പ്രണയിച്ചിരുന്നത് കൊണ്ട് ഈ ചിത്രത്തില്‍ തന്റെ പേര് വരരുതെന്ന ആവശ്യവുമായി നടി മാധുരി ദിക്ഷീത് രംഗത്ത് വന്നു.

ഈ പ്രൊജക്ട് പൂര്‍ണമായും ഉപേക്ഷിക്കണമെന്നാണ് നടിയുടെ ആവശ്യം. ഇക്കാര്യം സഞ്ജയിയോട് പറയാന്‍ മാധുരി സഹായം ചോദിച്ചത് സല്‍മാന്‍ ഖാനോടാണ്. സഞ്ജയ് ദത്തിനെ ഇതൊന്ന് ബോധ്യപ്പെടുത്തണമെന്ന് നടി സല്‍മാനോട് ആവശ്യപ്പെട്ടു.

 ഈ ആവശ്യം പറഞ്ഞ് സല്‍മാന്‍ സഞ്ജയുടെ അടുത്ത് ചെന്നെങ്കിലും അദ്ദേഹം അത് കേട്ടതായി ഭാവിച്ചില്ല

ഈ ആവശ്യം പറഞ്ഞ് സല്‍മാന്‍ സഞ്ജയുടെ അടുത്ത് ചെന്നെങ്കിലും അദ്ദേഹം അത് കേട്ടതായി ഭാവിച്ചില്ല. ഇതോടെ സല്‍മാന്‍ സഞ്ജയ് ദത്തുമായിട്ടുള്ള സംസാരം തന്നെ നിര്‍ത്തി. ഇതിനിടെ സഞ്ജയ് ദത്തിന്റെ വേഷം അവതരിപ്പിക്കാന്‍ രണ്‍ബീര്‍ കപൂര്‍ വന്നതോട് കൂടി സിനിമ വലിയ രീതിയില്‍ ചര്‍ച്ചയായി.

പക്ഷേ രണ്‍ബീര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതും സല്‍മാന് അതൃപ്തി നല്‍കി. കാരണം സല്‍മാന്റെ മുന്‍കാമുകിയായിരുന്ന കത്രീന കൈഫ് രണ്‍ബീറുമായി ഇഷ്ടത്തിലായിരുന്നു. ഇതും പ്രശ്‌നങ്ങള്‍ക്ക് കാരണമായതായി ബോളിവുഡ് ലൈഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയും ചില വിവാദങ്ങള്‍ക്ക് കാരണമായി

ഇത് മാത്രമല്ല 2011 ല്‍ സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയും ചില വിവാദങ്ങള്‍ക്ക് കാരണമായി. പാര്‍ട്ടിയില്‍ സല്‍മാന്‍ ഖാന്‍ മോശമായി പെരുമാറിയെന്ന ആരോപണം വന്നിരുന്നു. സഞ്ജയ് ദത്തിന്റെ അടുത്ത സുഹൃത്തായ ബണ്ടി വാലിയയുമായി സല്‍മാന്‍ വഴക്ക് കൂടിയതായി മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതെല്ലാം താരങ്ങളുടെ ബന്ധം വഷളാവുന്നതിന് കാരണമായി മാറിയെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

Recommended Video

ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam
രാജ്കുമാര്‍ ഹിരനി സംവിധാനം ചെയ്ത ചിത്രമാണ് സഞ്ജു

രാജ്കുമാര്‍ ഹിരനി സംവിധാനം ചെയ്ത ചിത്രമാണ് സഞ്ജു. സഞ്ജയ് ദത്തിന്റെ ജീവിതത്തില്‍ നടന്ന പ്രധാനപ്പെട്ട സംഭവങ്ങളൊക്കെ കോര്‍ത്തിണക്കിയാണ് സിനിമ നിര്‍മ്മിച്ചത്. നടന്‍ ജയിലില്‍ പോവുന്നതടക്കം അദ്ദേഹത്തിന്റെ ജീവിതത്തിലെ പലതും സിനിമയിലൂടെ കാണിച്ചിരുന്നു. നടന്റെ പ്രണയകഥകളും ചര്‍ച്ചയായാല്‍ മാധുരിയുടെ പേരും പുറത്ത് വരുമോ എന്ന പേടിയാണ് നടന്മാര്‍ക്കിടയില്‍ വഴക്കിന് കാരണമായതെന്നാണ് വിവരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X