'12 വർഷത്തോളം ശ്രീദേവിക്ക് പിന്നാലെ അലഞ്ഞു, പ്രണയം പറഞ്ഞപ്പോൾ എട്ട് മാസത്തോളം അവൾ മിണ്ടിയില്ല'; ബോണി കപൂർ!
ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണ് നടി ശ്രീദേവിയുടെ അകാലത്തിലുള്ള വേർപാട്. ബോളിവുഡിലെ കിരീടം വെക്കാത്ത രാഞ്ജിയായിരുന്നു ശ്രീദേവി. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യൻ സിനിമയിൽ വളർന്ന് പന്തലിച്ചത്.
മലയാളത്തിലും സിനിമകൾ ചെയ്തിട്ടുള്ള ശ്രീദേവി ഒരു കാലത്ത് യുവതലമുറയുടെ ഹരമായിരുന്നു. അവരുടെ വശ്യമായ കണ്ണുകൾക്ക് മാത്രം നിരവധി ആരാധകരുണ്ടായിരുന്നു. ശ്രീദേവിയുടെ ഒഴിഞ്ഞ കസേരയിലേക്ക് കയറിയിരിക്കാൻ മാത്രം പ്രതിഭയുള്ള മറ്റൊരാളും ഇന്ന് ബോളിവുഡിലില്ലെന്നതാണ് മറ്റൊരു സത്യം.
ശ്രീദേവിയുടെ സിനിമാ ജീവിതംപോലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് അവരുടെ വ്യക്തി ജീവിതവും. നിരവധി പ്രണയങ്ങൾ ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ചിരുന്നു. അതിൽ ഏറ്റവും ഒടുവിലത്തേത് നിർമാതാവ് ബോണി കപൂറുമായിട്ടായിരുന്നു.
ശേഷം ഇരുവരും വിവാഹിതരായി. വർഷങ്ങൾക്ക് മുമ്പ് വിവാഹം ചെയ്ത് രണ്ട് കുട്ടികളുടെ അച്ഛനായിരുന്ന ബോണി കപൂർ ശ്രീദേവിയുടെ സിനിമകൾ കണ്ട് ആകൃഷ്ടനായാണ് അവരെ പ്രണയിക്കാൻ തുടങ്ങിയത്.

ശ്രീദേവിയോട് പ്രണയം പറഞ്ഞപ്പോൾ നടിക്ക് ദേഷ്യമായിരുന്നുവെന്നും എട്ട് മാസത്തോളം തന്നോട് മിണ്ടിയിരുന്നില്ലെന്നും ബോണി കപൂർ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഭാര്യയുടെ മരണശേഷം മക്കളാണ് ബോണി കപൂറിന്റെ ലോകം.
'ശ്രീദേവിയെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ അവരുമായി പ്രണയത്തിലായി. ഏകപക്ഷീയമായ ഒരു പ്രണയമായിരുന്നു തുടക്കത്തില്‍. അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി.'
'ആ കാലത്ത് ശ്രീദേവി സിനിമയില്‍ ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ്. ശ്രീദേവിയെ കാണുമ്പോള്‍ അവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകെ ഞാന്‍ അലഞ്ഞു.'

'എകദേശം പന്ത്രണ്ട് വര്‍ഷങ്ങളെടുത്തു അവര്‍ക്കരികില്‍ എത്താന്‍. ഒരിക്കൽ ശ്രീദേവിയും അമ്മയും ഞാനും കൂട്ടാളികൾക്കൊപ്പം ഒരു അത്താഴത്തിന് ക്ഷണിക്കപ്പെട്ടിരുന്നു.'
'പക്ഷെ അന്ന് അമ്മയ്ക്ക് പെട്ടന്ന് അസുഖം വന്നതിനാൽ ശ്രീദേവി ഒറ്റയ്ക്കാണ് എന്നോടൊപ്പം വിരുന്നിന് പോയത്. വിരുന്ന് കഴിഞ്ഞ് തിരികെ വീട്ടിൽ ശ്രീദേവിയെ കൊണ്ടുവിട്ടതും ഞാനായിരുന്നു.'
'അന്നാണ് എന്റെ പ്രണയം ശ്രീദേവിയോട് പറഞ്ഞത്. അത് കേട്ട് പ്രതികരിക്കാതെ വീട്ടിലേക്ക് നടന്ന് പോയ ശ്രീദേവി പിന്നീടുള്ള എട്ട് മാസം എന്നോട് അകലം പാലിക്കുകയും മിണ്ടാതിരിക്കുകയും ചെയ്തു. അവള്‍ ബാക്കിവെച്ച ശൂന്യത ഒന്നുകൊണ്ടും നികത്താനാവില്ല.'

'അവള്‍ ഉണ്ടാക്കി വെച്ച സല്‍പ്പേരും നല്ല ഓര്‍മകളുമാണ് ഞങ്ങള്‍ക്ക് കൂട്ടായിട്ടുള്ളത്. ശ്രീദേവിയുടെ മരണശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ജാന്‍വിയുടെ ആദ്യ സിനിമകാണാന്‍ അവള്‍ കാത്തുനിന്നില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ദുഖം.'
'അര്‍ജുനും അന്‍ഷുലയും ജാന്‍വിയേയും ഖുശിയേയും അംഗീകരിച്ചുഎന്നതാണ് ഏറെ ആശ്വാസം നല്‍കുന്ന മറ്റൊരു കാര്യം' ബോണി കപൂർ പറഞ്ഞു.
ആദ്യ ഭാര്യ മോനയുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്തത്. അര്‍ജുന് അന്ന് പതിനൊന്ന് വയസ് മാത്രമായിരുന്നു പ്രായം.
Recommended Video

ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. കാന്‍സര്‍ ബാധിച്ച് 2005ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും പോയില്ല.
ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ അര്‍ജുന്‍ അര്‍ധ സഹോദരിമാരുമായി ഒരു തരത്തിലുമുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ല. 2018 ഫെബ്രുവരി 24ന് ദുബായിൽ വെച്ചാണ് ശ്രീദേവി അന്തരിച്ചത്.
താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ രംഗത്തെ എല്ലാവരേയും ദുഃഖത്തിലാഴ്ത്തിയിരുന്നു. ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി ഇപ്പോൾ സിനിമയിൽ സജീവമാണ്.


Click it and Unblock the Notifications