ഒരു വർഷം നഷ്ടപ്പെട്ടത് 12 സിനിമകൾ!; പകരമെത്തിയത് താര പുത്രൻമാർ; സുശാന്തിന്റെ കരിയറിൽ സംഭവിച്ചത്

ബോളിവുഡിനെ പിടിച്ചു കുലുക്കിയ സംഭവമാണ് നടൻ സുശാന്ത് സിം​ഗ് രാജ്പുതിന്റെ ആത്മഹത്യ. ഹിന്ദി സിനിമാ രം​ഗത്തോട് ഇന്ന് പ്രേക്ഷകർ മുഖം തിരിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് സുശാന്തിന്റെ മരണമാണ്. നടൻ മരിച്ചിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടു. ഇന്നും സുശാന്തിന്റെ പേരിൽ ഫാൻ പേജുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

മൃതദേഹത്തിൽ പരുക്കുകളുണ്ടായിരുന്നെന്നാണ് അടുത്തിടെ വന്ന വെളിപ്പെടുത്തൽ. ബി ടൗണിലെ പ്രമുഖർക്ക് മരണത്തിൽ പങ്കുണ്ടെന്ന് ആരാധകർക്ക് ആക്ഷേപമുണ്ട്. ബോളിവുഡിന്റെ അണിയറയിലെ അപ്രിയ സത്യങ്ങൾ സുശാന്തിന്റെ മരണത്തോടെ പുറത്തേക്ക് വന്നു. താര കുടുംബം വാഴുന്ന ബോളിവുഡിൽ സിനിമാ പാരമ്പര്യമില്ലാത്തവർ നേരിടുന്ന അവ​ഗണന മറനീക്കി പുറത്തു വന്നു.

Sushanth Singh Rajput

കരിയറിൽ മികച്ച തുടക്കം ലഭിച്ച സുശാന്തിന് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചിരുന്നില്ല. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് ഇതിന് കാരണമെന്ന സൂചനകൾ പുറത്ത് വരുകയും ചെയ്തു. ഇതോടെ വർഷങ്ങളോളം ബോളിവുഡ് കരിയറിന് വേണ്ടി അധ്വാനിച്ചിട്ടും തഴയപ്പെട്ടവർ തുറന്ന് പറച്ചിലുകൾ നടത്തി. സോഷ്യൽ മീഡിയയിൽ കരൺ ജോഹർ, ആലിയ ഭട്ട്, മഹേഷ് ഭട്ട് തുടങ്ങിയവർ വ്യാപക വിമർശനത്തിന് ഇരയായി.

കരൺ ജോഹറാണ് ഇതിലേറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ കേട്ടത്. സിനിമാ താരങ്ങളുടെ മക്കളായ ആലിയ ഭട്ട്, അർജുൻ കപൂർ, വരുൺ ധവാൻ തുടങ്ങിയവർക്ക് അവസരങ്ങൾ നൽകാൻ വേണ്ടി മറ്റുള്ളവരെ തഴഞ്ഞെന്ന വിമർശനം കരണിന് കേൾക്കേണ്ടി വന്നു.

സുശാന്തിന് നഷ്ടമായ സിനിമകൾ ചെറുതല്ല. ഒരു വർഷം മാത്രം 12 സിനിമകൾ നടന് നഷ്ടപ്പെട്ടു. അതേസമയം ഈ നഷ്ടങ്ങൾക്ക് കാരണം സ്വജനപക്ഷപാതം മാത്രമല്ല. സുശാന്ത് ഡേറ്റില്ലാത്തത് കൊണ്ടും കൂടിയാണ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ സുശാന്തിനെ നായകനായി പരി​ഗണിച്ചിരുന്നു. രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളായിരുന്നു അത്.

Sushanth Singh Rajput

ആദ്യ രണ്ട് സിനിമകളിൽ സുശാന്തിന് പകരം രൺവീർ സിം​ഗാണ് അഭിനയിച്ചത്. പദ്മാവതിൽ ഷാഹിദ് കപൂറും. സുശാന്തിന്റെ ആത്മഹത്യക്കേസ് അന്വേഷിക്കുന്ന ഘട്ടത്തിൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലി പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മൂന്ന് സിനിമകളും വൻ ഹിറ്റായിരുന്നു.

അഭിഷേക് കപൂറിന്റെ ഫിത്തൂർ എന്ന സിനിമയിലും ആദ്യം പരി​ഗണിച്ചത് സുശാന്തിനെയാണ്. എന്നാൽ ഈ റോൾ ആദിത്യ റോയ് കപൂറിന് ലഭിച്ചു. ഹാഫ് ​ഗേൾഫ്രണ്ട് എന്ന സിനിമയിൽ സുശാന്തിന് പകരം അർജുൻ കപൂർ നായകനായി. കബീർ സിം​ഗ് എന്ന സിനിമയിൽ ഷാഹിദ് കപൂറിന് പകരം ആദ്യം പരി​ഗണിച്ചത് സുശാന്തിനെയാണ്. ഈ സിനിമകളിൽ മിക്കതും സുശാന്തിന് നഷ്ടപ്പെട്ടതിന് കാരണം നടൻ കൊടുത്ത വാ​ക്കാണ്.

ശേഖർ കപൂറിന്റെ പാനി എന്ന സിനിമയിൽ അഭിനയിക്കാൻ സുശാന്ത് ഡേറ്റ് നൽകിയിരുന്നു. വൻ ബഡ്ജറ്റിൽ എടുക്കാനിരുന്ന സിനിമയിൽ പ്രതീക്ഷയർപ്പിച്ച സുശാന്ത് മറ്റ് സിനിമകൾ വേണ്ടെന്ന് വെച്ചു. എന്നാൽ പാനി എന്ന സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങിയില്ല. അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം സിനിമയിൽ സുശാന്തിനെ നായകനാക്കാൻ പ്രൊഡക്ഷൻ ഹൗസായ യഷ് രാജ് ഫിലിംസ് മടിച്ചു. ഈ സിനിമ പിന്നീട് നടന്നതുമില്ല.

ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരുന്ന സുശാന്തിന് നിരവധി നല്ല അവസരങ്ങൾ നഷ്ടപ്പെട്ടത് ആരാധകരെയും നിരാശയിലാക്കി. സുശാന്തിന്റെ ആത്മഹത്യക്ക് കാരണമെന്തെന്ന് ഇന്നും വ്യക്തമല്ല. നടൻ വിഷാദരോ​ഗിയായിരുന്നെന്നാണ് അന്ന് പുറത്ത് വന്ന വിവരം.

More from Filmibeat

Read more about: sushanth singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X