സണ്ണി ലിയോണിന്റെ ശരിക്കും പേരെന്താ... അമിതാഭ് ബച്ചന്റേയോ...
ഈ സിനിമ, സിനിമ എന്ന് പറയുന്നത് ഒരു വല്ലാത്ത ലോകമാണ്. അവിടെ ഒരുപാട് വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും ഒക്കെ ഉണ്ട്.
പേരിന്റെ കാര്യത്തിലാണ് ഈ വിശ്വാസങ്ങള്‍ അധികവും പ്രശ്‌നമുണ്ടാക്കുന്നത്. അതുകൊണ്ട് സിനിമയിലെത്തുമ്പോള്‍ പേര് മാറ്റുന്നവരാണ് അധികവും. അതിപ്പോള്‍ മലയാളത്തിലായാലും ഹിന്ദിയില്‍ ആയാലും.
ബോളിവുഡിലെ ഹോട്ട് താരമായ സണ്ണി ലിയോണ്‍ മുതല്‍ ബിഗ് ബി അമിതാഭ് ബച്ചന്‍ വരെ ഇങ്ങനെ പേര് മാറ്റിയവരാണ്. പേര് മാറ്റിയ ഹോളിവുഡ് താരങ്ങളെ ഒന്ന് കണ്ടാലോ...

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
പ്രശസ്ത് കവി ഹരിവംശറായ് ബച്ചന്റെ മകനാണ് അമിതാഭ് ബച്ചന്‍. എന്നാല്‍ താരത്തിന്റെ ശരിക്കുമുള്ള പേരെന്തെന്നോ... ഇന്‍ക്വിലാബ് ശ്രീവാസ്തവ.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
സ്‌റ്റൈല്‍ മന്നന്‍ എന്ന് കേട്ടാല്‍ എല്ലാവര്‍ക്കും അറിയാം അത് രജനീകാന്ത് തന്നെ. തമിഴകത്തിന്റെ പ്രിയതാരം തമിഴ്‌നാട്ടുകാരനല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരോ... ശിവാജി റാവു ഗേയ്ക്ക് വാദ്!

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
റോഷന്‍ കുടുംബത്തില്‍ നിന്നുള്ള സൂപ്പര്‍ താരം എന്നാണ് ഹൃത്വക് റോഷന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഹൃത്വിക്കിന്റെ ശരിക്കും ഉള്ള പേരിനൊപ്പം റോഷന്‍ ഇല്ല. ഹൃത്വിക് നഗ്രത് ആണ്.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
രണ്‍വീര്‍ സിങിനെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ രണ്‍വീര്‍ ഭവാനിയെ അറിയമോ... ഭവാനി തന്നെയാണ് കപൂര്‍.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
മറ്റൊരു കപൂര്‍ താരമാണ് ഷാഹിദ് കപൂര്‍, എന്നാലും ശരിക്കുമുള്ള പേരില്‍ ഷാഹിദിനും ഇല്ല 'കപൂര്‍'. ഷാഹിദ് ഘട്ടാര്‍ എന്നാണ് പേര്.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
മലയാളിയായ ജോണ്‍ എബ്രഹാം ബോളിവുഡിലെ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമാണ്. ജോണ്‍ എബ്രഹാമിലെ ജോണ്‍ എവിടെ നിന്ന് വന്നതാണാവോ. പേര് ശരിക്കും ഫര്‍ഹാന്‍ എബ്രഹാം എന്നാണ്.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അജയ് ദേവ്ഗണ്‍. കാജലിന്റെ ഭര്‍ത്താവ്. എന്നാല്‍ ശരിക്കും പേരെന്തെന്നോ വിശാല്‍ ദേവ്ഗണ്‍.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
ബോളിവുഡിന്റെ നിഷ്‌കളങ്ക സുന്ദരി എന്നായിരുന്നു പ്രീതി സിന്റ അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ഐപിഎല്ലുമായി തിരക്കിലാണ്. ശരിക്കുമുള്ള പേര് പ്രീതം സിങ് സിന്റ.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
ബോളിവുഡിലെ എവര്‍ലാസ്റ്റിങ് നായികയാണ് രേഖ. ഭാനുരേഖ ഗണേശന്‍ എന്ന് പറഞ്ഞാല്‍ ആരെങ്കിലും രേഖയെ തിരിച്ചറിയുമോ...

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
ധര്‍മേന്ദ്രയുടെ മകനായ സണ്ണി ഡിയോള്‍ ഒരു കാലത്ത് ബോളിവുഡിലെ ക്ഷുഭിത യൗവ്വനമായിരുന്നു. എന്നാല്‍ ശരിക്കുമുള്ള പേര് അജയ് സിങ് ഡിയോള്‍ എന്നാണ്.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
സണ്ണി ഡിയോളിന്റെ അനിയനാണ് ബോബി ഡിയോള്‍. വിജയ് സിങ് ഡിയോള്‍ എന്നാണ് അച്ഛനും അമ്മയും ഇട്ട പേര്.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
ബോളിവുഡിലെ ജനപ്രിയ നായകനായിരുന്നു ഗോവിന്ദ. ശരിക്കുമുള്ള പേര് ഗോവിന്ദ് അരുണ്‍ അഹൂജ.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
സുനില്‍ ദത്ത് തന്റെ മകന് ജയ്കിഷന്‍ കാകു ഭായ് എന്നാണ് പേരിട്ടത്. പക്ഷേ സിനിമയിലെത്തിയപ്പോള്‍ അത് സഞ്ജയ് ദത്ത് എന്നായി മാറി.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
ബോളിവുഡിലും ചരിത്രം സൃഷ്ടിച്ച അനുഗ്രഹീത ബംഗാളി നടനാണ് മിഥുന്‍ ചക്രവര്‍ത്തി. എന്നാല്‍ ശരിക്കും അദ്ദേഹത്തിന്റെ പേര് ഗൗരങ്ക ചക്രവര്‍ത്തി എന്നാണ്.

സിനിമയിലെത്തിയപ്പോള്‍ പേര് മാറ്റിയ താരങ്ങള്‍
ഒടുവില്‍ ഇതാ എത്തുന്നു ഹോട്ട് താരം സണ്ണി ലിയോണ്‍. ലോകം മുഴുവന്‍ സണ്ണി ലിയോണ്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും ശരിക്കുമുള്ള പേരെന്തെന്നറിയാമോ... കരണ്‍ജിത്ത് കൗര്‍ വോറ!!!.

Click it and Unblock the Notifications