For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനെ സഹായിക്കാന്‍ എന്നുമുണ്ട്; ഐശ്വര്യ റായി ഭാര്യയായതിന് ശേഷമുണ്ടായ കാര്യങ്ങളെ കുറിച്ച് അഭിഷേക്

  |

  ഏപ്രിൽ ഇരുപതിന് പതിനഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് താരങ്ങളെ കുറിച്ചുള്ള രസകരമായ ചില കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഭാര്യയെ കുറിച്ച് അഭിഷേക് ബച്ചൻ മുൻപ് പറഞ്ഞ ചില കാര്യങ്ങൾ ഇതൊക്കയാണ്. വിശദമായി വായിക്കാം..

  ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ. ഡൗണ്‍ ടു എര്‍ത്ത് ആണ് ഐശ്വര്യ എന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്. നിങ്ങളെല്ലാവരെയും പോലെ ഐശ്വര്യ റായി ഒരു ദിവാസുന്ദരിയായിരിക്കും എന്ന് താനും പ്രതീക്ഷിച്ചിരുന്നതായി ഒരിക്കല്‍ അഭിഷേക് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അവള്‍ തികച്ചും വ്യത്യസ്തയാണ്. ഞാനും ഐശ്വര്യയും ആദ്യമായി പ്രൊഫഷണലായി കണ്ടുമുട്ടുന്നത് 1999-ല്‍ ധായി അക്ഷര് പ്രേം കേയുടെ ഫോട്ടോഷൂട്ടിനിടെയാണ്. വളരെ വലിയൊരു താരം എന്ന് ഞാന്‍ കരുതിയെങ്കിലും പരിചയപ്പെട്ടപ്പോഴാണ് മനോഹരമായ സ്വഭാവം മനസിലായത് എന്നുമാണ് മുന്‍പൊരു അഭിമുഖത്തില്‍ അഭിഷേക് ബച്ചന്‍ ഭാര്യയെ കുറിച്ച് വെളിപ്പെടുത്തിയത്.

  ബച്ചന്‍ കുടുംബത്തിലെ സ്ത്രീകളെ പറ്റി അഭിഷേക്

  തന്റെ വീട്ടിലെ സ്ത്രീകളെ പറ്റിയും താരം സംസാരിച്ചിരുന്നു. അഭിഷേകിന്റെ അമ്മ ജയാ ബച്ചന്‍, ഭാര്യ ഐശ്വര്യ റായി, സഹോദരി ശ്വേത ബച്ചന്‍, തുടങ്ങിയവര്‍ അവരുടെ അഭിപ്രായങ്ങളില്‍ മറച്ച് പിടിച്ച് ഇരിക്കുന്നവരാണെന്നാണ് നടന്‍ പറയുന്നത്. അതിന് കാരണം സത്യമല്ലാത്തത് ഒന്നും പറയാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ടാണ്. സിനിമ പുറത്തിറങ്ങുന്നത് വരെ മിണ്ടാതിരിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. പക്ഷെ ഞാന്‍ വീട്ടില്‍ പോകുമ്പോള്‍ എനിക്ക് ഇപ്പോഴും ഭക്ഷണം ലഭിക്കുന്നുണ്ട്. എന്നെ പുറത്താക്കിയിട്ടില്ല, അതിനാല്‍ കുഴപ്പമില്ലെന്ന് ഞാന്‍ കരുതുന്നു എന്നും നടന്‍ പറഞ്ഞു.

  ഭര്‍ത്താവിനോടുള്ള ഐശ്വര്യയുടെ കരുതലിങ്ങനെ

  ഭര്‍ത്താവിന് വേണ്ടി ഐശ്വര്യ ചെയ്ത് കൊടുക്കാറുള്ള സേവനങ്ങള്‍ എന്തൊക്കെയാണെന്നും താരം പറഞ്ഞു. 'തനിക്ക് ചില വിചിത്ര സ്വഭാവങ്ങളുണ്ട്. ഞാന്‍ പുറത്താണെങ്കില്‍ വൈകുന്നേരം ഭാര്യ വിളിക്കും. എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ ദിവസം എന്ന് അന്വേഷിക്കും. സാധാരണ ഭാര്യ-ഭര്‍ത്താക്കന്മാരെ പോലെയാണ് സംസാരിക്കാറുള്ളത്. ഭക്ഷണം കഴിച്ചോന്ന് ചോദിച്ചാല്‍ ഞാന്‍ ഇല്ലെന്ന് പറയും. ശരി, എന്താണ് കഴിക്കാന്‍ വേണ്ടത് എന്ന് ചോദിച്ചാല്‍ അത് ഞാന്‍ അവളോട് പറയും. അവളത് ഓര്‍ഡര്‍ ചെയ്ത് എത്തിക്കും. ഞാനൊരിക്കലും റൂം സര്‍വീസിലേക്ക് വിളിക്കാറില്ലെന്നാണ് അഭിഷേക് പറയുന്നത്. റൂം സര്‍വീസിലേക്ക് ഐശ്വര്യ തന്നെ വിളിക്കും. അല്ലെങ്കില്‍ ഞാന്‍ കഴിക്കില്ലെന്ന് അവള്‍ക്ക് അറിയാം. അപരിചിതരുമായി ഫോണില്‍ സംസാരിക്കാന്‍ എനിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നാണ് അഭിഷേക് പറയുന്നത്.

  നെഗറ്റീവിറ്റിയെ ഐശ്വര്യ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്?

  ഓണ്‍ലൈനിലൂടെ മോശം കമന്റുകളും ട്രോളുകളും നേരിടേണ്ടി വരുന്ന താരമാണ് അഭിഷേക് ബച്ചന്‍. എന്നാല്‍ നെഗറ്റീവ് കമന്റുകളെ പറ്റി ഐശ്വര്യ പറഞ്ഞതിനെ പറ്റിയും നടന്‍ വിശദീകരിച്ചിരുന്നു. 'എന്റെ ഭാര്യ ഒരിക്കല്‍ എന്നോട് പറഞ്ഞത് നിങ്ങള്‍ക്ക് പതിനായിരം പോസിറ്റീവ് മെസേജുകള്‍ വരുന്നുണ്ട്. എന്നാല്‍ ഒരെയൊരു നെഗറ്റീവ് കമന്റിലാണ് നിങ്ങള്‍ അസ്വസ്ഥനാവുന്നത്. നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് പോസിറ്റീവിറ്റിയിലാണ്. ആ പോസ്റ്റീവ് ആയിട്ടുള്ള വാക്കുകളുടെ സൗന്ദര്യം അനുഭവിക്കുകയാണ് വേണ്ടത്. അന്ന് മുല്‍ ഞാന്‍ അങ്ങനെ ചെയ്യാന്‍ തുടങ്ങിയെന്നും താരം പറയുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഐശ്വര്യ മികച്ച അമ്മയും മനോഹരമായൊരു ടീച്ചറുമാണ്.

  ആരാധ്യയ്ക്ക് നേരത്തെ തന്നെ ലോകത്തിലെ ഏറ്റവും മികച്ച ടീച്ചറെ ലഭിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് അവളുടെ അമ്മയിലൂടെയാണ്. ഒരു ടീച്ചര്‍ ഇങ്ങനെ ആയിരിക്കണം എന്നത് അവളെ പഠിപ്പിക്കുന്നതിലൂടെ മനസിലാവും. ആ പ്രതീക്ഷകളെ താഴ്ത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് ആരാധ്യയുടെ അമ്മയാണെന്നാണ് അഭിഷേക് പറയുന്നത്.

  English summary
  Did You Know? These Are The 7 Facts About Aishwarya Rai Revealed By Her Husband Abhishek Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X