നടിമാരെ ചുംബിക്കാൻ പറ്റില്ലെന്ന് സൽമാൻ ഖാൻ, ഞായറാഴ്ച ലീവ് വേണമെന്ന് അക്ഷയ് കുമാർ; താരങ്ങളുടെ നിബന്ധനകൾ

സിനിമയില്‍ അഭിനയിക്കാന്‍ ചില താരങ്ങള്‍ മുന്നോട്ട് വെക്കുന്നത് കര്‍ശന നിര്‍ദ്ദേശങ്ങളായിരിക്കും. പല സിനിമകൡും തമാശരൂപേണ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും മാറ്റമില്ലാതെ ചില താരങ്ങള്‍ ഇതൊക്കെ കൊണ്ട് നടക്കുന്നു എന്നതാണ് ശ്രദ്ധേയം. ബോളിവുഡിലെ കിംഗ് ഖാന്മാരായ സല്‍മാന്‍ ഖാനും ആമിര്‍ ഖാനുമൊക്കെ ഈ ലിസ്റ്റില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

ഒരു സിനിമ ഏറ്റെടുത്ത് കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഈ താരങ്ങള്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കും. അത്തരത്തില്‍ വളരെ രസകരമായ ചില നിബന്ധനകളെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചുംബിക്കുന്ന സീനില്‍ അഭിനയിക്കില്ലെന്ന് സല്‍മാന്‍ ഖാന്‍ വാശി പിടിക്കുമ്പോള്‍ ഞായറാഴ്ച അവധി വേണമെന്നാണ് അക്ഷയ് കുമാറിന്റെ ആവശ്യം. ഇവരെ കൂടാതെ മറ്റ് ചില പ്രമുഖ താരങ്ങളും ഈ ലിസ്റ്റിലുണ്ട്. എല്ലാവരും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിനിമയുമായി ചേർക്കാതെ പോവണമെന്ന് ആഗ്രഹിക്കുന്നത്. വിശദമായി വായിക്കാം...

'ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യില്ലെന്ന് ഒരു ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. സിനിമയില്‍ ചുംബന രംഗങ്ങളിലും താന്‍ അഭിനയിക്കുകയില്ലെന്നാണ് താരം പറഞ്ഞിട്ടുള്ളത്.

salman-akshay

കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന നടനാണ് അക്ഷയ് കുമാര്‍. അതുകൊണ്ട് ഏത് സിനിമയാണെങ്കിലും ഞായറാഴ്ച ദിവസം അദ്ദേഹം അഭിനയിക്കില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ആ ദിവസം കുടുംബത്തിന്റെ കൂടെ ചിലവഴിക്കുകയാണ് താരത്തിന്റെ പതിവ്.

തന്റെ കൂടെ അഭിനയിക്കാന്‍ ബോളിവുഡിലെ എ- ലിസ്റ്റിലുള്ളവരെ വേണമെന്നാണ് നടി കരീന കപൂര്‍ ആവശ്യപ്പെടാറുള്ളത്. ഒരു നിബന്ധനയായി നടി മുന്നോട്ട് കൊണ്ട് പോവുകയും ചെയ്യുന്നു.

kareena-hritik-

ശരീരത്തിന്റെ ഫിറ്റ്‌നെസിനെ കുറിച്ചോര്‍ത്താണ് ഹൃത്വിക് റോഷന്റെ ആകുലത. സിനിമാ ചിത്രീകരണം എവിടെയാണെങ്കിലും അവിടെ ഒരു ജിം ഉണ്ടാവണം എന്നാണ് നടന്‍ ആവശ്യപ്പെടാറുള്ളത്. ഒപ്പം അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാന്‍ സ്വന്തമായിട്ടൊരു ഷെഫും കൂടെ ഉണ്ടാവും.

നടി കങ്കണ റാണവത് തന്നോട് ചോദിക്കാതെ ആ കാര്യങ്ങളൊക്കെ അസിസ്റ്റന്‍സിനെ ഏല്‍പ്പിക്കാനാണ് പറയാറുള്ളത്. ഇത്തം കാര്യങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാനാണ് കങ്കണ ശ്രമിക്കാറുള്ളത്.

ലോ ആംഗിളില്‍ നിന്നുള്ള ഷോട്ടുകള്‍ ആവശ്യമില്ലെന്നാണ് നടന്‍ ആമിര്‍ ഖാന്റെ നിര്‍ദ്ദേശം. അത്തരം ഷോട്ടുകള്‍ നടനെ നാണിപ്പിക്കാറുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം സ്വന്തം സിനിമകളില്‍ നിന്നും ഇത് വേണ്ടെന്ന് വെക്കുന്നത്'.

Read more about: salman khan kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X