പബ്ലിസിറ്റിക്ക് വേണ്ടിയും ചാനൽ റേറ്റിങ് കൂട്ടാനും വിവാഹ നാടകം കളിച്ച താരസുന്ദരിമാർ!

വിവാഹം പോലും കച്ചവടമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ബോളിവുഡിലാണ് പ്രശസ്തിക്ക് വേണ്ടി വിവാഹം എന്ന ചടങ്ങിനെ പോലും ഉപയോ​ഗിക്കുന്നത്. കൂടുതലായും ഇത്തരം പ്രവണത കണ്ട് വരുന്നത് ബോളിവുഡിലെ ടെലിവിഷൻ ഷോകളിലാണ്. സെലിബ്രിറ്റി വിവാഹം നടക്കാൻ പോകുന്നുവെന്ന് അറിയുമ്പോൾ കാഴ്ചക്കാർ കൂടുമെന്നതിനാലാണ് ഇത്തരം വിവാഹ പ്രഹസനങ്ങൾ അരങ്ങേറുന്നത്. ചില ഷോകളിൽ ഇത് പ്രണയം എന്ന തരത്തിൽ തുടങ്ങി പിന്നീട് അവിടെ വെച്ച് തന്നെ വിവാഹം നടക്കുന്നതും ലൈവായി അത് ടെലിവിഷനിലൂടെ കാണിക്കുന്നതും പതിവായി മാറിയിട്ടുണ്ട്.

ഷെഹ്‌നാസ് ഗിൽ, നേഹ കക്കർ, രാഖി സാവന്ത്, സാറാ ഖാൻ, രത്തൻ രജ്പുത് എന്നിവരും മറ്റ് ജനപ്രിയ ടിവി താരങ്ങളും പബ്ലിസിറ്റിക്കും പ്രശസ്തിക്കും വേണ്ടി അവരുടെ ഷോകൾക്ക് ടിആർപി വർധിപ്പിക്കാനും വിവാഹത്തിന് തയ്യാറായവരാണ്. ഇത്തരം ഷോകളിൽ നടക്കുന്ന കല്യാണ നാടകങ്ങൾക്കെതിരെ പലപ്പോഴും വലിയ വിമർശനങ്ങളും സോഷ്യൽ‌മീഡിയയിൽ നിന്ന് വരാറുണ്ട്. പണത്തിനും പ്രശസ്തിക്കും വേണ്ടി അത്തരം വിവാഹ നാടകങ്ങൾ നടത്തിയ ചലി താരസുന്ദരിമാരെ പരിചയപ്പെടാം....

ഷെഹ്നാസ് ​ഗിൽ

ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയായ താരമാണ് ഷെഹ്നാസ് ​ഗിൽ. നടിയും മോഡലും ഗായികയുമാണ് ഷെഹ്നാസ്. 2015ൽ ശിവ് ദി കിതാബ് എന്ന സംഗീത വീഡിയോയിലൂടെയാണ് ഷെഹ്നാസ് വെളി വെളിച്ചത്തിലേക്ക് എത്തിയത്. 2017ൽ പഞ്ചാബി ചിത്രമായ സത് ശ്രീ അകാൽ ഇംഗ്ലണ്ടിൽ നായികയായി. 2019ൽ ഏറ്റവും പ്രശസ്തമായ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു. ബി​ഗ് ബോസിന്റെ 13ആം സീസണിലായിരുന്നു ഷെഹ്നാസ് പങ്കെടുത്തത്. ഷോയിൽ മൂന്നാം സ്ഥാനവും ഷെഹ്നാസിന് ലഭിച്ചു. അവിടെ വെച്ച് ബി​ഗ് ബോസ് വിന്നർ അന്തരിച്ച നടൻ സിദ്ധാർഥ് ശുക്ലയുമായി താരം പ്രണയത്തിലാവുകയും ചെയ്തിരുന്നു. മുജ്‌സെ ഷാദി കരോഗെ റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഷെഹ്നാസ് ആരേയും വരനായി സ്വീകരിക്കാൻ തയ്യാറാകാതെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

നേഹ കക്കർ

ബോളിവുഡിലെ പ്രശസ്ത ​ഗായികയാണ് നേഹ കക്കർ. നിരവധി ഹിറ്റ് ​ഗാനങ്ങൾ നേഹയുടെ കരിയറിൽ സംഭവിച്ചിട്ടുണ്ട്. 2020ൽ ആയിരുന്നു നേഹയുടെ വിവാഹം. ​ഗായകൻ രോഹൻപ്രീത്​ സിങ്ങാണ് താരത്തിന്റെ ഭർത്താവ്. ഇന്ത്യയിലെ പുതുതലമുറ ഗായികമാരിൽ ശ്രദ്ധേയയായ നേഹയുടെ വിവാഹ ഫോ​ട്ടോകളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ദിൽബർ റീഡക്സ്​​, മണാലി ട്രാൻസ്​, കാലാ ചഷ്​മ, അങ്ക്​മാരെ റീഡക്​സ്​ എന്നീ ഗാനങ്ങളിലൂടെയാണ്​ നേഹ ശ്രദ്ധേയയായത്​. ഗായകനായ രോഹൻപ്രീത്​ വെഡ്ഡിങ്​ റിയാലിറ്റി ഷോയായ മുജ്​സേ ശാദി കരോഗിയിലൂടെയാണ്​ തിളങ്ങിയത്​. ഇന്ത്യൻ ഐഡൽ എന്ന പരിപാടിയുടെ ടിആർപി കൂട്ടുന്നതിനായി അവതാരകൻ ആദിത്യ നാരായണനെ നേഹ വിവാഹം ചെയ്തത് ഒരു സമയത്ത് ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

Recommended Video

ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
രാഖി സാവന്ത്

ബോളിവുഡിലെ വിവാദ നായികമാരിൽ പ്രശസ്തയാണ് നടി രാഖി സാവന്ത്. അപ്രതീക്ഷിത പ്രകടനങ്ങളുമായി ഞെട്ടിക്കുന്നത് നടി രാഖി സാവന്തിന്റെ പതിവാണ്. ബി​ഗ് ബോസ് മത്സരാർഥിയായി ഭർത്താവിനൊപ്പം രാഖി എത്തിയപ്പോഴായിരുന്നു താരം ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞത്. 2019 ൽ‌ ആയിരുന്നു രാഖിയും ലണ്ടൻ വ്യവസായിയായ റിതേഷും തമ്മിലുള്ള വിവാഹം. അടുത്തിടെയാണ് ഇരുവരും വിവാഹ​ മോചിതരായത്. റിതേഷിനെ വിവാഹം ചെയ്യും മുമ്പ് ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടി രാഖി മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. രാഖി കാ സ്വയംവർ എന്ന പരിപാടിയുടെ റേറ്റിങ് കൂട്ടുന്നതിന് വേണ്ടിയാണ് എൻആർഐ ആയ ഇലേഷ് പരുജൻവാലയെ രാഖി വിവാഹം കഴിച്ചത്. എന്നാൽ ഷോ അവസാനിച്ചതിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ രാഖി അവനുമായുള്ള ബന്ധം വേർപെടുത്തി.

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X