കരീനയും ഷാഹിദും മുതല്‍ രണ്‍വീറും അനുഷ്‌കയും വരെ; കരണ്‍ ജോഹര്‍ ഷോ തകര്‍ത്ത ബന്ധങ്ങള്‍...
ബോളിവുഡ് താരങ്ങളുടെ താരങ്ങളുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. പ്രണയത്തെക്കാളും ബ്രേക്കപ്പാണ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളത്. ഒരു പ്രണയ തകര്‍ച്ചയ്ക്ക് ശേഷം താരങ്ങള്‍ അടുത്ത ബന്ധം തേടിപ്പോകാറുമുണ്ട്. വിരലില്‍ എണ്ണാവുന്ന താരങ്ങള്‍ മാത്രമേ ആദ്യ ബന്ധം ഇപ്പോഴും തുടര്‍ന്നു പോകുന്നുളളൂ.

ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഒരു ടോക്ക് ഷോയായിരുന്നു കോഫി വിത്ത് കരണ്‍. നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതരിപ്പിച്ചിരുന്ന ഷോ വലിയ വിജയമായിരുന്നു. കരണിന്റെ അവതരണ ശൈലിയും ചേദ്യങ്ങളുമായിരുന്നു പരിപാടിയുടെ വിജയത്തിന്റെ പ്രധാന കാരണം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ ഷോ വീണ്ടും ആരംഭിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഷോ ഇനി മുതല്‍ സംപ്രേക്ഷണം ചെയ്യുക. കരണ്‍ ജോഹര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കരീന കപൂര്‍- ഷാഹിദ് കപൂര്‍
ഒരുകാലത്ത് ബോളിവുഡ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന താരജോഡികളാണ് കരീന കപൂറും ഷാഹിദ് കപൂറും. ഇവരുടെ പ്രണയം ബോളിവുഡ് കോളങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് താരങ്ങള്‍ വേര്‍പിരിഞ്ഞു. തങ്ങളുടെ പ്രണയത്തെ കുറിച്ചും പരസ്പരം ചെലുത്തിയ സ്വാദീനെ കുറിച്ചുമൊക്കെ കരീനയും ഷാഹിദും ഒരിക്കല്‍ കരണ്‍ ഷോയില്‍ എത്തിയപ്പോള്‍
തുറന്ന് പറഞ്ഞു. നടി സസ്യഭുക്കാവാനുള്ള പ്രധാന കാരണം ഷാഹിദാണ്. കോഫി വിത്ത് കരണ്‍
ഷോയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജോണ്‍ എബ്രഹാം- ബിപാഷ ബസു
ഒരുകാലത്തെ ബോളിവുഡിലെ മികച്ച താരജോഡികളായിരുന്നു ബിപാഷ ബസുവും ജോണ്‍ എബ്രഹാമും. ഇവരുടെ ഓണ്‍ സ്‌ക്രീന്‍ ജോഡിയെ പോലെ ഓഫ് സ്‌ക്രീന്‍ കെമിസ്ട്രിയും ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. കോഫി വിത്ത് കരണ്‍ സീസണ്‍ രണ്ടിലാണ് ഇരുവരും അതിഥികളായി എത്തിയത്. ബിപാഷ അഭിനയത്തോടുള്ള തന്റെ താല്‍പര്യത്തെ കുറിച്ചും ജോണ്‍ ആദ്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ചും ഷോയില്‍ പറഞ്ഞു. എന്നാല്‍ കാലക്രമേണ ഇവരുടെ ബന്ധത്തിന് വിള്ളലേല്‍ക്കുകയായിരുന്നു. പിന്നീട് രണ്ട് പേരും ഇരുവഴികളിലേയ്ക്ക് പോയി. പ്രിയയാണ് ജോണ്‍ എബ്രഹാമിന്റെ ഭാര്യ. കരണ്‍ ഗ്രോവറിനെയാണ് ബിപാഷ ബസു വിവാഹം കഴിച്ചിരിക്കുന്നത്.

ബോളിവുഡിലെ മികച്ച താരദമ്പതികളായിരുന്നു ഹൃത്വിക് റോഷനും സുസൈന്ന ഖാനും. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കോഫി വിത്ത് കരണ്‍ ഷോയില്‍ ഇരുവരും എത്തിയപ്പോള്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം വേര്‍പിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം നീണ്ടു നിന്ന ബന്ധമായിരുന്നു വിവാഹമോചനത്തില്‍ എത്തിയത്.

ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും രണ്‍വീര്‍- അനുഷ്‌ക താരജോഡികള്‍ ചര്‍ച്ചയായിരുന്നു. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച 'ബാന്‍ഡ് ബാജ ബരാത്ത്' എന്ന ചിത്രമായി ഇവരുടെ കരിയര്‍ തന്നെ മാറ്റി മറിച്ചത്. സിനിമ പുറത്ത് വന്നതിന് ശേഷം ഗോസിപ്പ് കോളങ്ങളില്‍ ഇവരുടെ അടുപ്പം ചര്‍ച്ചയായിരുന്നു. കരണ്‍ ഷോയിലും ഇതിനെ കുറിച്ചുള്ള സൂചനയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ അകലുകയായിരുന്നു. ക്രിക്കറ്റ് താരം വിരാട് കോലിയെ അനുഷ്‌കയും നടി ദീപിക പദുകോണിനെ രണ്‍വീറും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇവര്‍.
Recommended Video

ആഷിഖി 2 ന് ശേഷം ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ചയായ പ്രണയമായിരുന്നു ആദിത്യ റോയ് കപൂറിന്റേയും ശ്രദ്ധയുടേയും. താരങ്ങള്‍ തങ്ങളുടെ പ്രണയം തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലിം ഇവരുടെ അടുപ്പം പരസ്യമായ രഹസ്യമായിരുന്നു. കോഫി വിത്ത് കരണ്‍ ഷോയില്‍ ഇരുവരു അതിഥികളായി എത്തിയിരുന്നു. ആ സമയം താരങ്ങള്‍ തമ്മില്‍ ഡേറ്റിംഗിലായിരിന്നു. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു.


Click it and Unblock the Notifications