അവസരത്തിനായി സംവിധായകനുമൊത്ത് ഒരു ദിവസം ചിലവഴികണം; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ വെളിപ്പെടുത്തി ടി വി താരങ്ങൾ
ചലച്ചിത്ര മേഖലയിലിലേക്ക് വരുന്ന മിക്ക സ്ത്രീകളും ഭയപ്പാടോടെ കേൾക്കുന്ന വാക്കാണ് 'കാസ്റ്റിംഗ് കൗച്ച്' ഒരു അവസരത്തിനായി അലയുന്ന കലാകാരികളെ ചൂഷണം ചെയ്യുന്ന ഈ വിപത്ത് സിനിമ മേഖലയിൽ എന്നപോലെതന്നെ സീരിയൽ മേഖലയിലും ഉണ്ട്.
ഇതേ പറ്റി പല പ്രമുഖ താരങ്ങളും തുറന്ന് പറഞ്ഞിട്ടുമുണ്ട്. അവസരങ്ങൾക്ക് വേണ്ടി സഹകരിക്കേണ്ടി വരുമെന്ന് തങ്ങളോട് പലരും പറഞ്ഞിട്ടുള്ളതാണ് അടുത്തിടെ ചില ടി വി താരങ്ങൾ തുറന്ന് പറഞ്ഞിരുന്നു. ഇവയെല്ലാം പിന്നീട് ജനശ്രദ്ധ നേടുകയും ചെയ്തു.
സ്റ്റാർ പ്ലസ്സിൽ സംപ്രേക്ഷണം ചെയ്തിരുന്ന 'യേ ഹേ മൊഹബത്തേൻ' എന്ന പരമ്പരയിലെ നടി ദിവ്യങ്ക ത്രിപാഠി ഇതേക്കുറിച്ച് ഒരിക്കൽ സംസാരിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. "ഒരു ഷോ പൂർത്തിയാക്കിയ ശേഷം കഷ്ടതകൾ വീണ്ടും ആരംഭിക്കും. കയ്യിൽ ഒട്ടും കാശില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.

എനിക്ക് എന്റെ ബില്ലുകൾ, ഇ എം ഐകൾ അടക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായി. അപ്പോൾ ഒരു ഓഫർ വന്നു, 'നിങ്ങൾ ഈ സംവിധായകന്റെ കൂടെ സഹകരിച്ചാൽ നിങ്ങൾക്ക് ഒരു വലിയ ബ്രേക്ക് ലഭിക്കും.
എന്നാൽ ഞാൻ ചോദിച്ചു എന്തിന് എന്നെ വിളിച്ചുവെന്ന്. എന്നാൽ എനിക്ക് ലഭിച്ച മറുപടി ഞാൻ വളരെ ബുദ്ധിമതി ആയതുകൊണ്ടാണെന്ന്". താരം വെളിപ്പെടുത്തി.
സ്റ്റാർ പ്ലസിലെ തന്നെ മറ്റൊരു ജനപ്രീയ സീരിയൽ ആണ് 'അനുപ'. ഈ പരമ്പരയിലൂടെ പ്രശസ്തയായ താരമാണ് നടി മദാൽസ ശർമ്മ. താരവും തന്റെ ജീവിതത്തിൽ ഉണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവക്കുകയുണ്ടായി.
"ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടി ആയിരിക്കുന്നതും ഒരു പുരുഷൻ ആയിരിക്കുന്നതും ഒരുപോലെ ഭയാനകമാണ്.
അത് ഏത് തൊഴിലിടത്തിൽ ആയാലും അഭിനയമോ മറ്റ് ഏത് പ്രൊഫഷനോ ആവട്ടെ നിങ്ങൾ എവിടെ പോയാലും, ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് ചുറ്റും പുരുഷന്മാർ ഉണ്ടാകും.
ചിലപ്പോൾ ചില അനാവശ്യ കാര്യങ്ങൾ നിങ്ങളെ കൊണ്ട് ചെയ്യിക്കാൻ താൽപര്യപ്പെടുന്ന ചില വ്യക്തികളെ നിങ്ങൾ കണ്ടുമുട്ടേണ്ടി വരും.
അവർ നമ്മളെ പല തരത്തിലും പ്രലോഭിപ്പിക്കാൻ ശ്രമിക്കാം. തീരുമാനം നമ്മുടേതാണ്. എനിക്ക് അങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടാവുമ്പോൾ ഞാൻ ആ സന്ദർഭം ഒഴിവാക്കും" മദാൽസ ശർമ്മ വ്യക്തമാക്കി

സാത്ത് നിഭാന സാതിയ 2 എന്ന പരമ്പരയിലൂടെ പ്രശസ്തയായ സ്നേഹ ജെയിൻ ഒരിക്കൽ തനിക്ക് ഉണ്ടായ കയ്‌പേറിയ അനുഭവം പങ്കുവക്കുകയുണ്ടായി. ഒരു സംവിധായകനുമായി സഹകരിക്കാൻ ഒരിക്കൽ ഒരു കാസ്റ്റിങ് ഡിറക്ടർ ആവശ്യപെട്ടുവെന്നും.
അങ്ങനെ ചെയ്താൽ ഒരു ക്യാംപസ് ചിത്രത്തിന്റെ ഭാഗമാവാമെന്നും അയാൾ പറഞ്ഞതായി നടി ഓർത്തു. സിനിമയുടെ കരാർ പേപ്പറിൽ ഒപ്പിട്ട് പകുതി കാശ് കൈപ്പറ്റിയ ശേഷം സംവിധായകനുമൊത്ത് ഒരു ദിവസം ചിലവഴിക്കണമെന്നും അദ്ദേഹം പറയുന്നതെന്നതും ചെയ്യണമെന്നും അവർ പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുൻപ് തനിക്ക് ഉണ്ടായ ആ ഭയപ്പെടുത്തുന്ന അനുഭവത്തെപ്പറ്റി നടി ആരാധന ശർമ്മ അടുത്തിടെ പറയുകയുണ്ടായി നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപാണ് അത് നടന്നതെന്നും റാഞ്ചിയിലാണ് സംഭവം നടന്നതെന്നും താരം പറഞ്ഞു.
മുംബൈയിൽ കാസ്റ്റിംഗ് ചെയ്യുന്ന ഒരാളുണ്ടായിരുന്നു. ഞാൻ പൂനെയിൽ മോഡലിംഗ് അസൈൻമെന്റുകൾ ചെയ്യുകയായിരുന്നു, അതിനാൽ കുറച്ച് അറിയപ്പെട്ടിരുന്നു.
ഒരു റോളിലേക്ക് കാസ്റ്റ് ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ റാഞ്ചിയിലേക്ക് പോയി. ഞങ്ങൾ ഒരു മുറിയിൽ സ്‌ക്രിപ്റ്റ് റീഡിംഗ് നടത്തുകയായിരുന്നു, അയാൾ എന്നെ തൊടാൻ ശ്രമിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ ഞാൻ അയാളെ തള്ളിയിടുകയും വാതിൽ തുറന്ന് ഓടി പോവുകയുമാണ് ചെയ്തത്. ഭയം കാരണം കുറച്ച് നാൾ എനിക്കിത് ആരോടും പറയാൻ കഴിഞ്ഞില്ല. ആരാധന ശർമ്മ പറഞ്ഞു.


Click it and Unblock the Notifications