Don't Miss!
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
'പങ്കാളിയെ ചതിക്കേണ്ടി വന്നു'; വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ ബോളിവുഡ് താരങ്ങൾ
ഇന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ വിവാഹങ്ങളും വിവാഹമോചനങ്ങളും പ്രണയങ്ങളും ചതിക്കപ്പെടലുകളും ഏറ്റവും കൂടുതൽ നടക്കുന്ന സ്ഥലമാണ് ബോളിവുഡ്. ദിവസങ്ങളുടെ വ്യത്യാസത്തിൽ പ്രണയം സംഭവിക്കുന്നവരും ഒരാഴ്ച തികയും മുമ്പേ പിരിയുന്നവരും ഇവിടെ സർവ സാധാരണമായ കാഴ്ചയാണ്. പലതവണ പ്രണയം സംഭവിച്ചതിന് ശേഷമാണ് തന്റെ യഥാർഥ പ്രണയം ആരാണെന്നും ആർക്കൊപ്പം ജീവിക്കണമെന്ന് പോലും താരങ്ങൾ തീരുമാനിക്കുന്നത്. ബോളിവുഡിലെ പ്രണയ കഥകളും വിവാഹങ്ങളും വിവാഹമോചനങ്ങളും ആരാധകർക്ക് സുപരിചിതമാണ്. വിശ്വാസവഞ്ചനയെക്കുറിച്ച് സംസാരിക്കുന്ന നിരവധി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും സെലിബ്രിറ്റികൾ അവരുടെ യഥാർത്ഥ ജീവിതത്തിൽ അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ലജ്ജിക്കുന്നു.
'ചൊറിച്ചിലാണെങ്കിൽ പിന്നെ അന്ന് മുഴുവൻ ഷെയ്ൻ ചൊറിഞ്ഞോണ്ടിരിക്കും'; ഭൂതകാലം നായിക പറയുന്നു
വിവാഹമോചിതരാകുമ്പോൾ പോലും പലരും ആരുടെ കൈയ്യിലെ കുഴപ്പങ്ങൾക്കൊണ്ടാണ് തങ്ങൾ പിരിഞ്ഞത് എന്ന് വ്യക്തമാക്കാറില്ല. തങ്ങളുടെ ആരാധകരും മറ്റുള്ളവരും തങ്ങളെ കുറിച്ച് എന്ത് വിചാരിക്കുമെന്ന് കരുതിയാണ് താരങ്ങൾ പലതും തുറന്ന് പറയാതിരിക്കുന്നത്. എന്നാൽ ചിലർ തങ്ങൾക്ക് മുമ്പുണ്ടായിരുന്ന പ്രണയബന്ധങ്ങളെ കുറിച്ചും വിവാഹേതര ബന്ധങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിട്ടുവണ്ട്. സൽമാൻ ഖാനുമായുള്ള ബന്ധം താൻ എന്തുകൊണ്ടാണ് വേണ്ടെന്ന് വെച്ചത് എന്ന് ധൈര്യപൂർവം തുറന്ന് പറഞ്ഞത് ഐശ്വര്യ റായി മാത്രമാണ്. അത്തരത്തിൽ ബോളിവുഡിലെ മുൻനിര നടന്മാരിൽ ചിലർ തങ്ങളുടെ വിവാഹേതര ബന്ധങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. അവരിൽ ചിലരുടെ തുറന്ന് പറച്ചിലുകളിലൂടെ തുടർന്ന് വായിക്കാം...

ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ദാമ്പത്യ ജീവിതങ്ങളിൽ ഒന്നാണ് സെയ്ഫ് അലി ഖാന്റേത്. ഇതുവരെ സെയ്ഫിന്റെ ജീവതത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിട്ടുണ്ട്. താൻ തന്റെ പങ്കാളികളിൽ ഒരാളെ ചതിച്ചിട്ടുണ്ടെന്ന് ബോളിവുഡിലെ പ്രമുഖ ഷോയായ കോഫി വിത്ത് കരണിൽ പങ്കെടുക്കവെയാണ് സെയ്ഫ് അലി ഖാൻ വെളിപ്പെടുത്തിയത്. എന്നാൽ അത് ആരാണ് എന്ന് താരം വെളിപ്പെടുത്തിയില്ല. ഇരുപത്തൊന്നാം വയസിൽ 32 കാരിയായ നടി അമൃത സിങ്ങിനെ വിവാഹം ചെയ്തുകൊണ്ടാണ് സെയ്ഫ് ആദ്യം ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അന്ന് വലിയ ചർച്ചയായി മാറുകയും ചെയ്തു. ഈ ബന്ധത്തിൽ സെയ്ഫിന് സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. പല വിധ കാരണങ്ങളാൽ 2004ൽ ആണ് സെയ്ഫും അമൃതയും വിവാഹമോചിതരായത്. ശേഷം സെയ്ഫ് അലി ഖാൻ കരീന കപൂറുമായി പ്രണയത്തിലാവുകയും ഇരുവരും 2012ൽ വിവാഹിതരാവുകയും ചെയ്തു. തൈമൂർ, ജെഹാംഗീർ എന്നിങ്ങനെ രണ്ട് മക്കളും ഇരുവർക്കുമുണ്ട്. അച്ഛന്റേയും അമ്മയുടെയും വഴിയെ സിനിമയിലെത്തിയ സാറയും കൈ നിറയെ സിനിമകളുമായി സജീവമാണ്. അത്രംഗിരേ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സാറയുടെ സിനിമ.

ഇന്ത്യയിൽ ആകമാനം ഏറ്റവും കൂടുതൽ സ്ത്രീകളെ ആരാധികമാരായി ലഭിച്ച നടന്മാരിൽ ഒരാളാണ് രൺബീർ കപൂർ. ഇപ്പോൾ ബോളിവുഡിലെ ക്യൂട്ട് നായിക ആലിയ ഭട്ടുമായി പ്രണയത്തിലാണ് രൺബീർ കപൂർ. നാൽപതിനോട് അടുക്കുന്ന രൺബീറിന്റെ ജീവിതത്തിൽ നിരവധി സ്ത്രീകൾ വന്ന് പോയിട്ടുണ്ട്. ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നവരാണ്. 2011ൽ ഒരു മാഗസീനിന് നൽകിയ അഭിമുഖത്തിലാണ് കാമുകിയെ ചതിച്ചിട്ടുണ്ടെന്ന് രൺബീർ തുപറന്ന് പറഞ്ഞത്. എന്നാൽ ആരേയാണ് ചതിച്ചത് എന്ന് രൺബീർ വെളിപ്പെടുത്തിയില്ല. ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളായ ദീപികയായിരുന്നു രൺബീറിന്റെ ആദ്യ കാമുകി. ഇരുവരും പലതവണ പാപ്പരാസികൾക്ക് മുമ്പിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ദീപികയുമായി പ്രണയത്തിൽ ആയിരിക്കുമ്പോൾ തന്നെ കത്രീനയേയും ഡേറ്റ് ചെയ്തിരുന്നു രൺബീർ. ഇത് ദീപിക അറിഞ്ഞതോടെയാണ് രൺബീറിൽ നിന്നും അകലാനും പ്രണയം ഉപേക്ഷിക്കാനും ദീപിക തീരുമാനിച്ചത്. ഇപ്പോൾ രൺവീർ സിങിനെ വിവാഹം ചെയ്ത് സന്തോഷകരമായി കഴിയുകയാണ് ദീപിക.

ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനും എഴുത്തുകാരനും എല്ലാമാണ് നടി ആലിയ ഭട്ടിന്റെ അച്ഛൻ കൂടിയായ മഹേഷ് ഭട്ട്. മഹേഷ് ഭട്ടിന്റെ ജീവിതത്തിലും നിരവധി സ്ത്രീകൾ വന്നുപോയിട്ടുണ്ട്. മഹേഷിന്റെ ആദ്യ വിവാഹം 20 ആം വയസിൽ ലോറീൻ ബ്രൈറ്റുമായിട്ടായിരുന്നു. വളരെ കുറച്ച് കാലം മാത്രം ആണ് ആ ബന്ധം നിലനിന്നത്. ലോറീനുമായുള്ള തന്റെ പ്രണയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മഹേഷ് ഭട്ട് പിന്നീട് ആഷിഖി സിനിമ ചെയ്തത്. ലോറീൻ മഹേഷിനെ വിവാഹം ചെയ്ത ശേഷം കിരൺ ഭട്ട് എന്ന് പേര് മാറ്റുകയും ചെയ്തു. കിരണിൽ നിന്നും വിവാഹമോചിതനായ ശേഷമാണ് സോണി രസ്ദാനെ മഹേഷ് വിവാവഹം ചെയ്തത്. അതിൽ പിറന്ന മകളാണ് ആലിയ ഭട്ട്. കൂടാതെ എഴുപതുകളിലും എൺപതുകളിലും ബോളിവുഡിൽ നിറഞ്ഞ് നിന്നിരുന്ന പ്രവീൺ ബാബിയുമായി വിവാഹേതര ബന്ധവും മഹേഷ് ഭട്ടിനുണ്ടായിരുന്നു. ഇത് ബോളിവുഡിലെ പുൽനാമ്പിന് പോലും അറിയാവുന്ന പരസ്യമായ രഹസ്യമാണ്. നടി പർവീൺ ബാബിയുമായുള്ള പ്രത്യേക ബന്ധത്തെക്കുറിച്ച് മഹേഷ് ഭട്ട് തുറന്ന് പറഞ്ഞിട്ടുമുണ്ട്. 2006ൽ പുറത്തിറങ്ങിയ വോ ലംഹെ അദ്ദേഹത്തിന്റെയും പർവീൺ ബാബിയുടെയും ബന്ധത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് റിപ്പോർട്ടുണ്ട്. തന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മഹേഷ് ഭട്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു. 'കഠിനമായി ഏകാന്തത അനുഭവിക്കുന്ന ഒരു നടിയുമായി ഞാൻ വിവാഹേതര ബന്ധത്തിൽ ആയിരുന്നു. അവൾ എന്റെ അമ്മയെ ഓർമ്മിപ്പിച്ചു. അവൾ തനിച്ചായിരുന്നു' എന്നാണ്.
Recommended Video

ബോളിവുഡിന് അനവധി റിയലിസ്റ്റ് കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള നടനാണ് നവാസുദ്ദീൻ സിദ്ദിഖി. അദ്ദേഹം തന്റെ പുസ്തകമായ ആൻ ഓർഡിനറി ലൈഫ്: എ മെമ്മോയിറിൽ ന്യൂയോർക്ക് സിറ്റിയിലെ ഒരു ഹോട്ടലിലെ പരിചാരികയായ സ്ത്രീയുമായി ഒരു രാത്രി കഴിഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. '2006നും 2010നും ഇടയിലുള്ള ആ വർഷങ്ങൾ വളരെ അവിശ്വസനീയമായിരുന്നു. സിനിമയും അത് കാണുന്നവരും എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ഒരിക്കൽ ഞാൻ ന്യൂയോർക്ക് സിറ്റിയിലെ സോഹോ ഏരിയയിൽ എന്റെ സുഹൃത്തിനൊപ്പം ഒരു കഫേയിലായിരുന്നു. അപ്പോൾ ഒരു പരിചാരിക എന്നെ തുറിച്ചുനോക്കി. നിങ്ങൾ നടനല്ലേ എന്ന് ചോദിച്ച് എന്നെ സമീപിച്ചു. ഞാൻ അതെ എന്ന് മറുപടി പറഞ്ഞു. എന്റെ ലഞ്ച് ബോക്സ് എന്ന സിനിമ കണ്ടതായും അവൾ പറഞ്ഞു. അവളോടുള്ള സംഭാഷണം ഞാൻ തുടർന്നു. ശേഷം അവൾക്കൊപ്പം ഒരു രാത്രി കഴിഞ്ഞു' നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു. ആലിയ സിദ്ദിഖിയാണ് താരത്തിന്റെ ഭാര്യ.
-
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
-
'നിങ്ങളുടെ പുഞ്ചിരി ഇല്ലാതാക്കാൻ ലോകത്തെ അനുവദിക്കരുത്'; വിവാഹമോചനം വാർത്തകൾക്കിടെ ഭാമയുടെ വാക്കുകൾ!
-
'നഷ്ടപെടുമായിരുന്ന ജീവിതം അതിസാഹസികമായി തിരിച്ചുപിടിച്ചവർ, അവർ ആഘോഷിക്കട്ടെ'; മഞ്ജുവും ഭാവനയും ഒരുമിച്ചപ്പോൾ!