വിവാഹം കഴിക്കാനും പ്രണയിക്കാനും യോഗമുണ്ട്; പിന്നെ എന്തും നടക്കാം, ദീപിക-രണ്‍വീര്‍ ബന്ധത്തെ കുറിച്ചുള്ള പ്രവചനം
കഴിഞ്ഞ നവംബറില്‍ ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗും ഭാര്യയും നടിയുമായ ദീപിക പദുക്കോണും അവരുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. ഏറെക്കാലം നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു താരങ്ങള്‍ വിവാഹിതരായത്. പരമ്പരാഗതമായ ശൈലിയില്‍ വളരെ ആഘോഷമായി തന്നെ വിവാഹം നടത്തുകയും ചെയ്തു. വിവാഹ ശേഷം താരങ്ങള്‍ സിനിമയില്‍ സജീവമായി തുടരുകയാണ് ചെയ്തത്യ
ഏറ്റവുമൊടുവില്‍ ലോകകപ്പ് ക്രിക്കറ്റിനെ ആസ്പദമാക്കി ഒരുക്കിയ 83 എന്ന ചിത്രത്തില്‍ ഭാര്യ-ഭര്‍ത്താക്കന്മാരുടെ റോളിലാണ് രണ്‍വീറും ദീപികയും അഭിനയിച്ചത്. അതേസമയം താരങ്ങളുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രവചനങ്ങള്‍ മുന്‍പ് നടത്തപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇത് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് ദീപികയും രണ്‍വീറും വിവാഹിതരായി എന്ന വാര്‍ത്ത പുറത്തുവന്നത്. വിവാഹത്തിന്റെ തീയതിയും സ്ഥലവും മറ്റും ഒക്കെ വലിയ വാര്‍ത്തകളായി നിറഞ്ഞു നില്‍ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ താരങ്ങള്‍ വിവാഹ ജീവിതത്തിലേക്ക് കടന്നതിനു ശേഷം എന്ത് വേണമെങ്കിലും സംഭവിക്കും എന്ന തരത്തിലുള്ള പ്രവചനങ്ങള്‍ വരെ മുന്‍പ് നടന്നിരുന്നു. താരങ്ങളുടെ ബന്ധം എന്നും അതുപോലെ നീണ്ടു പോകില്ലെന്നും കുറച്ചു കഴിയുമ്പോള്‍ രണ്ടാളും വേര്‍പിരിഞ്ഞേക്കും എന്നുമായിരുന്നു ആ പ്രവചനം. താരങ്ങളുടെ ബന്ധത്തിലും ദാമ്പത്യത്തിലും പരസ്പരം അധികാരത്തോടെ ഇടപെടുന്നത് ചിലപ്പോള്‍ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയും പിന്നീടത് ബുദ്ധിമുട്ടുകളായി മാറിയേക്കും എന്നുമാണ് പറയപ്പെടുന്നത്. അത്തരത്തില്‍ ദീപിക-രണ്‍വീര്‍ വിവാഹത്തിന് മുന്‍പ് നടന്ന ഈ പ്രവചനം എങ്ങനെയാണെന്ന് നോക്കാം...

'ഇന്ത്യന്‍ വേദ ജ്യോതിഷ സമ്പ്രദായത്തിന്റെ സഹായത്തോടെ ഗണേശ, രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും ബന്ധത്തിന്റെ ഭാഗ്യം എങ്ങനെയാണെന്ന് വിശകലനം ചെയ്തിരുന്നു. എന്നാല്‍ ആരാധകരുടെ ചിന്തകളെ പോലും മറികടന്നിട്ടുള്ള പ്രവചനമായിരുന്നു അത്. സാര്‍വത്രിക രാശിചക്രം അനുസരിച്ച്, സോഡിയാക് സൈന്‍ ലിബ്ര വ്യക്തിഗത യൂണിയനുകളെ സൂചിപ്പിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ അടയാളം വിവാഹം, ദാമ്പത്യം, ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു.

രണ്‍വീറിന് കേതുവും പ്രതിലോമ ശനി തുലാം രാശിയില്‍ സ്ഥാനമുണ്ട് - ഇവ രണ്ടും സ്വഭാവമനുസരിച്ച് വേര്‍പിരിയുന്ന ഗ്രഹങ്ങളാണ്. മറുവശത്ത്, ദീപികയുടെ തുലാം രാശിയില്‍ കേതുവും ചൊവ്വയും ഉണ്ട്. വേദ, ജ്യോതിഷ പ്രകാരം കേതു 'മംഗള്‍വത്' ആണ്, അതായത് കേതു ചൊവ്വയെപ്പോലെ പ്രവര്‍ത്തിക്കുന്നു. അതിന് ചൊവ്വയെ പോലെ ശക്തിയുണ്ട്. മൊത്തത്തില്‍, ഈ രണ്ട് വ്യക്തികള്‍ക്കും പ്രണയത്തിലും വിവാഹത്തിലും വളരെ ശക്തമായ വ്യക്തിത്വം ഉണ്ടായിരിക്കാം. കൂടാതെ ഈ മേഖലയില്‍ ചില പോരാട്ടങ്ങളും കണ്ടേക്കാം. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഭാവിയില്‍ ഉണ്ടായേക്കാം. രണ്ട് പേരും ശക്തമായ മനസ് ഉള്ളവര്‍ ആണെങ്കില്‍ ആ റിലേഷന്‍ഷിപ്പ് കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയേക്കും. എന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനത്തില്‍ പറയുന്നത്.
Recommended Video

2018 നവംബര്‍ പതിനാലിനാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരാവുന്നത്. രണ്ട് മാസം മുന്‍പ് ഇരുവരും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. ഇത്രയും വര്‍ഷക്കാലം ഏറ്റവും മനോഹരമായ ദാമ്പത്യം മുന്നോട്ട് കൊണ്ട് പോകാന്‍ ഇരുവര്‍ക്കും സാധിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് മുന്‍പ് വന്ന പ്രവചനങ്ങളെ എല്ലാം കാറ്റില്‍ പറത്താന്‍ താരങ്ങള്‍ക്ക് സാധിച്ചു എന്ന് തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.


Click it and Unblock the Notifications











