അവളെനിക്ക് ടൈം പാസ് മാത്രമാണ്; നടി രേഖയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സൂപ്പര്‍ താരം ജിതേന്ദ്ര പറഞ്ഞതിങ്ങനെ
സോഷ്യല്‍ മീഡിയ പോലുമില്ലാതിരുന്ന കാലത്ത് ബോളിവുഡില്‍ ഗോസിപ്പുകള്‍ നേരിടേണ്ടി വന്ന നടിയാണ് രേഖ. അമിതാഭ് ബച്ചന്‍ മുതല്‍ പല പ്രമുഖ താരങ്ങളുമായിട്ടും നടിയ്ക്ക് പ്രണയമുണ്ടായിരുന്നു. ഇതിനെ പറ്റി രേഖ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. അതേ സമയം നടന്‍ ജിതേന്ദ്ര രേഖയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വൈറലാവുന്നത്.
ഒരിക്കല്‍ ബോളിവുഡില്‍ ചോക്ലേറ്റ് ഹീറോയായി തിളങ്ങി നിന്ന നടനാണ് ജിതേന്ദ്ര. അദ്ദേഹത്തിനോട് ഇഷ്ടമുണ്ടായ ഒത്തിരി നടിമാരുമുണ്ട്. എന്നാല്‍ രേഖയോട് തോന്നിയ ഇഷ്ടം വെറും ടൈം പാസ് മാത്രമായിരുന്നെന്നാണ് നടന്‍ പറഞ്ഞിട്ടുള്ളത്. അന്ന് പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ബോളിവുഡിലെ ജംപിങ് ജാക്ക് എന്നാണ് ജിതേന്ദ്ര അറിയപ്പെട്ടിരുന്നത്. കരിയറില്‍ ഇരുന്നൂറോളം സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. അതില്‍ 121-ഓളം സിനിമകളും ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. അദ്ദേഹത്തിന്റെ കരിയര്‍ എത്ര മികച്ചതാണെന്ന് സിനിമകളുടെ വിജയത്തില്‍ നിന്നും വ്യക്തമാവും. അതേ സമയം പ്രമുഖരായ പല നടിമാരുമായി ജിതേന്ദ്ര ഡേറ്റിങ് നടത്തിയിരുന്നു. അതിലൊരാള്‍ രേഖയാണ്.

ഹിറ്റായ നിരവധി സിനിമകളില്‍ രേഖയും ജിതേന്ദ്രയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഏക് ബെചാര എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് താരങ്ങള്‍ കൂടുതല്‍ അടുപ്പത്തിലാവുന്നത്. എന്നാല്‍ ഇതേ സമയത്ത് അദ്ദേഹം ഭാര്യയായ ശോഭ കപൂറുമായി പ്രണയത്തിലായിരുന്നു.
രേഖയുള്ളത് കൊണ്ടാണ് ജിതേന്ദ്രയ്ക്ക് കൂടുതല്‍ സിനിമകള്‍ ലഭിച്ചത്. അതുകാണ്ട് നടിയുമായി ബന്ധം മുന്നോട്ട് കൊണ്ട് പോകാനും അദ്ദേഹം ശ്രമിച്ചു. പക്ഷേ ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ആ ബന്ധം അവസാനിക്കാന്‍ കാരണമായത്.

രേഖ തനിക്കൊരു ടൈം പാസ് മാത്രമാണെന്നാണ് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ജിതേന്ദ്ര പറഞ്ഞത്. ഇതറിഞ്ഞ രേഖ ആ പ്രണയം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രേഖയ്ക്ക് ശേഷം ഹേമ മാലിനിയുമായിട്ടും നടന്‍ പ്രണയിച്ചു. ഹേമയുമായി വിവാഹം കഴിക്കാനും താരം ആഗ്രഹിച്ചു.
ഹേമയും ജിതേന്ദ്രയും വിവാഹിതരാകാന്‍ മദ്രാസിലെ ഒരു ക്ഷേത്രത്തില്‍ എത്തിയിരുന്നതായും പറയപ്പെടുന്നു. ധര്‍മേന്ദ്രയുടെ ഇടപെടലിലൂടെയാണ് ഹേമയും ജിതേന്ദ്രയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ സാധിച്ചത്.
Recommended Video

ഹേമ മാലിനിയ്ക്ക് ശേഷമാണ് നടി ശ്രീദേവിയിലേക്ക് ജിതേന്ദ്ര എത്തുന്നത്. ജിതേന്ദ്രയുടെ നായികയായി ശ്രീദേവി അഭിനയിച്ചതോടെയാണ് പ്രണയം തുടങ്ങുന്നത്. ആ വാര്‍ത്ത ബോളിവുഡില്‍ വലിയ രീതിയില്‍ പ്രചരിച്ചു. ഇതിനിടെ 1974 ല്‍ ശോഭ കപൂറുമായിട്ടുള്ള വിവാഹം നടന്നതിന് ശേഷം ശ്രീദേവിയുടെ പേരില്‍ വാര്‍ത്തകള്‍ വന്നതോടെ ശോഭ അസ്വസ്ഥയായി.
ഒരു ദിവസം ശ്രീദേവിയെ ശോഭ ഡിന്നറിന് ക്ഷണിച്ചു. ശേഷം കാര്യങ്ങളൊക്കെ ബോധ്യപ്പെടുത്തി. ഇതോടെയാണ് ശ്രീദേവി ആ ബന്ധം അവസാനിപ്പിച്ച് പോയതെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications