ഭാര്യയുടെ ഫോണ്‍ പരിശോധിക്കാന്‍ നടനൊപ്പിച്ച പണി; ഒടുവില്‍ ഊരാക്കുടുക്കിലേക്ക് നവാസുദ്ദീന്‍ സിദ്ദിഖി എത്തിയ കഥ

ബോളിവുഡ് സിനിമാലോകത്തെ അറിയപ്പെടുന്ന താരമാണ് നവാസുദ്ദീന്‍ സിദ്ദിഖി. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ നടന് സാധിച്ചിരുന്നു. എന്നാല്‍ പലപ്പോഴും വിവാദങ്ങളുടെ പേരിലാണ് നടന്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. അതില്‍ പ്രധാനം ഭാര്യ ആലിയയുമായി ഉണ്ടായ കുടുംബപ്രശ്‌നങ്ങളായിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് നവാസുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ആലിയ രംഗത്ത് വരുന്നത്. ഭര്‍ത്താവ് തന്നെ നിരീക്ഷിക്കാനായി ഫോണ്‍ കോളുകള്‍ പോലും ചോര്‍ത്തിയിരുന്നതായി താരപത്‌നി ആരോപിച്ചിരുന്നു. അത്തരത്തില്‍ നടന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ഉയര്‍ന്ന് വന്ന ഭാര്യയുടെ ആരോപണങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. വായിക്കാം...

വിവാഹമോചനവും ജീവനാംശവും ആവശ്യപ്പെട്ട് കൊണ്ടാണ് നവാസുദ്ദീന്‍ സിദ്ദിഖിയ്ക്ക് എതിരെ ഭാര്യ രംഗത്ത് വരുന്നത്

വിവാഹമോചനവും ജീവനാംശവും ആവശ്യപ്പെട്ട് കൊണ്ടാണ് നവാസുദ്ദീന്‍ സിദ്ദിഖിയ്ക്ക് എതിരെ ഭാര്യ രംഗത്ത് വരുന്നത്. പിന്നാലെ ആരാധകരെ പോലും ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും അവര്‍ നടത്തി. വിവാഹം കഴിഞ്ഞത് മുതല്‍ താനിതൊക്കെ അനുഭവിക്കുകയായിരുന്നു എന്നാണ് ആലിയ പറഞ്ഞത്. 'ഞങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. അദ്ദേഹത്തെ വിവാഹം കഴിച്ചത് മുതല്‍ പ്രശ്നങ്ങളാണ്. പക്ഷേ അതൊന്നും പുറത്ത് അറിയാതിരിക്കാനാണ് ശ്രമിച്ചത്',.

വിവാഹമോചനത്തിനൊപ്പം ജീവനാംശവും ലഭിക്കണമെന്നും താരപത്‌നി പരാതിയില്‍ ആവശ്യപ്പെട്ടു

എല്ലാ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ശ്രമിച്ച് കൊണ്ടിരുന്നു. നല്ലൊരു കാലം ഉണ്ടാവുമെന്ന് കരുതിയാണ് ഇത്രയും നാള്‍ കാത്തിരുന്നത്. അത് നടക്കില്ലെന്ന് മനസിലായതോടെയാണ് താന്‍ വിവാഹമോചനം നേടാം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ആലിയ സിദ്ദിഖി ആരോപിച്ചത്. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും വിവാഹമോചനത്തിനൊപ്പം ജീവനാംശവും ലഭിക്കണമെന്നും താരപത്‌നി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

'ഭാര്യയുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താൻ ശ്രമിച്ചു

ഇതിനിടയിലാണ് ഫോണ്‍ ചോര്‍ത്തി നവാസുദ്ദീന്‍ പരിശോധന നടത്തിയതിനെ കുറിച്ച് ആലിയ പറഞ്ഞത്. 'ഭാര്യയുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിന് വേണ്ടി നവാസുദ്ദീന്‍ ഒരു സ്വകാര്യ ഡിറ്റക്ടീവിനെ സമീപിക്കുകയായിരുന്നു.

എന്നാല്‍ താരം വിവാദത്തില്‍ കുടുങ്ങിയതോടെ ഇതുമായി മുന്നോട്ട് പോവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ബോളിവുഡിലെ പ്രമുഖ താരങ്ങളുടെയും ബിസിനസുകാരുടെയും ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെടുത്തു എന്നൊരു കേസ് വന്നതോട് കൂടി അതിലേക്ക് നവാസുദ്ദീന്റെ പേരും വന്നു. ഈ കേസില്‍ നടന്റെ മൊഴിയെടുക്കുക വരെ ചെയ്തിരുന്നു.

ഈ കേസില്‍ ഭര്‍ത്താവിന് പിന്തുണയുമായിട്ടാണ് ആലിയ നിലകൊണ്ടത്

എന്നാല്‍ ഈ കേസില്‍ ഭര്‍ത്താവിന് പിന്തുണയുമായിട്ടാണ് ആലിയ നിലകൊണ്ടത്. ഇക്കാരയ്ത്തില്‍ തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്ന് അവര്‍ പറയുകയും നവാസുദ്ദീനെ സംരക്ഷിക്കുകയും ചെയ്തു. 'ഞങ്ങളുടെ വിവാഹമോചനത്തെ കുറിച്ചും മറ്റുമൊക്കെ അദ്ദേഹത്തിന്റെ പേരില്‍ നിരവധി വാര്‍ത്ത വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടുണ്ടാവില്ലെന്നാണ്', ആലിയ അഭിപ്രായപ്പെട്ടത്.

ഭര്‍ത്താവിന്റെ സഹോദരന്‍ എന്നെ അടിച്ചിട്ടുണ്ട്

ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ വീട്ടുകാരുടെയും ശാരീരിക ഉപദ്രവം തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആലിയ പറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരന്‍ എന്നെ അടിച്ചിട്ടുണ്ട്. മുംബൈയില്‍ ഉള്ളപ്പോള്‍ അേദ്ദഹത്തിന്റെ അമ്മയും സഹോദരങ്ങളും നാത്തൂന്മാരും ഞങ്ങളുടെ കൂടെയാണ് താമസിച്ചിരുന്നത്. അത് കൊണ്ട് വര്‍ഷങ്ങളോളം ഞാനിത് സഹിച്ചു. എനിക്ക് മാത്രമല്ല നവാസുദ്ദീൻ സിദ്ദിഖിയുടെ മുൻഭാര്യയ്ക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആലിയ സൂചിപ്പിച്ചിരുന്നു. ഇതൊക്കെ കൊണ്ടാണ് ആദ്യ ഭാര്യയും നടനെ ഉപേക്ഷിച്ച് പോയതെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍.

More from Filmibeat

Read more about: nawazuddin siddiqui
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X