twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'തനിക്ക് പറ്റിയ തെറ്റുകൾ മക്കൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലോ?'; ശ്രീദേവി ജാൻവിയോട് പറഞ്ഞത്!

    |

    സൂപ്പർ സ്റ്റാറുകൾക്കൊപ്പം അന്നും ഇന്നും സിനിമാ പ്രേമികൾ അഭിമാനത്തോടെയോർക്കുന്ന ചില ലേഡി സൂപ്പർസ്റ്റാറുകളുണ്ട്. വർഷങ്ങളുടെ അധ്വാനം കൊണ്ട് സിംഹാസനം കെട്ടി പടുത്തവർ‌ തെന്നിന്ത്യയിൽ അത് നയൻതാരയാണെങ്കിൽ ബോളിവുഡിൽ അത് ശ്രീദേവിയാണ്.

    സ്വന്തം കഴിവും പ്രയത്നവും ഒന്നുകൊണ്ട് മാത്രമാണ് ശ്രീദേവി പലരും സ്വപ്നം കണ്ടിരുന്ന സിംഹസനം തന്റെ സ്വന്തമാക്കിയത്. മരിച്ച് നാല് വർഷം പിന്നിട്ടിട്ടും ശ്രീദേവിയോട് വിടവ് നികത്താൻ മറ്റൊരു പ്രതിഭയ്ക്കും സാധിച്ചിട്ടില്ല.

    'അനിയത്തിയുടെ കാലിൽ മണ്ണുപോലും പറ്റാതിരിക്കാൻ വല്യണ്ണൻ റോയൽ എവിക്ഷനാണ് നടത്തിയത്'; ലക്ഷ്മിപ്രിയ!'അനിയത്തിയുടെ കാലിൽ മണ്ണുപോലും പറ്റാതിരിക്കാൻ വല്യണ്ണൻ റോയൽ എവിക്ഷനാണ് നടത്തിയത്'; ലക്ഷ്മിപ്രിയ!

    മൂത്ത മകൾ ജാൻവിയിൽ പോലും ശ്രീദേവിയുടെ കഴിവിന്റ ഒരു ശതമാനം മാത്രമെ കാണാൻ സാധിക്കൂ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് ശ്രീദേവി അഭിനയിച്ചിട്ടുള്ളത്.

    ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരമായി അറിയപ്പെടുന്ന ശ്രീദേവി 1996ലാണ് ചലച്ചിത്ര നിർമാതാവ് ബോണി കപൂറിനെ വിവാഹം ചെയ്യുന്നത്.

    ശ്രീദേവിയോടുള്ള ആരാധന കൊണ്ടാണ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നിട്ടും വീണ്ടും വിവാഹം കഴിക്കാനുള്ള താൽപര്യം ബോണി കപൂർ ശ്രീദേവിക്ക് മുമ്പിൽ വെച്ചത്.

    'എന്നോട് അഞ്ച് മിനിറ്റ് തികച്ച് സംസാരിക്കാൻ ദിൽഷ നിൽക്കുന്നില്ല'; പരാതിയുമായി റോബിൻ, ദിൽഷയുടെ മറുപടി ഇങ്ങനെ!'എന്നോട് അഞ്ച് മിനിറ്റ് തികച്ച് സംസാരിക്കാൻ ദിൽഷ നിൽക്കുന്നില്ല'; പരാതിയുമായി റോബിൻ, ദിൽഷയുടെ മറുപടി ഇങ്ങനെ!

    ആരെയും ആശ്രയിച്ച് ജീവിക്കരുത്

    അതിന്റെ പേരിൽ വലിയ ഭൂകമ്പങ്ങൾ ബോളിവുഡിൽ നടന്നിട്ടുണ്ട്. പലപ്പോഴും ശ്രീദേവി പരസ്യമായി അപമാനിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും തളർന്ന് പോകാതെ ശ്രീദേവി മുന്നോട്ട് സഞ്ചരിച്ചു.

    ശ്രീദേവി മരിച്ച ശേഷമാണ് ബോണി കപൂറിന്റെ ആദ്യ വിവാഹിത്തിലുള്ള മക്കളായ നടൻ അർജുൻ കപൂറും സഹോദരി അൻഷുലയും ബോണി കപൂറിനോട് അടുത്തത്.

    ബോണി കപൂറിന് ശ്രീദേവിയുമായുള്ള ബന്ധത്തിൽ ജാൻവിയെ കൂടാതെ ഖുശി എന്നൊരു മകൾ കൂടിയുണ്ട്. തന്നെപ്പോലെ മൂത്ത മകൾ ജാൻവിയും സിനിമയിൽ ശോഭിക്കുന്നത് കാണാൻ ശ്രീദേവിക്ക് അതിയായ ആ​ഗ്രഹമുണ്ടായിരുന്നു.

    നിനക്ക്  ഒരു ഐഡന്റിറ്റി വേണം

    ആ സ്വപ്നം സാക്ഷത്കരിക്കാതെയാണ് ശ്രീദേവി പോയത്. 2018ൽ ശ്രീദേവി മരിക്കുമ്പോൾ ജാൻവിയുടെ അരങ്ങേറ്റ ചിത്രം ധടക്കിന്റെ ചിത്രീകരണം നടക്കുകയായിരുന്നു.

    ദുബായിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ശ്രീദേവിയെ ഹോട്ടൽ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആ മരണ വാർത്ത എല്ലാവരിലും വലിയ ഞെട്ടൽ സൃഷ്ടിച്ചിരുന്നു.

    ജാൻവിയും ശ്രീദേവിയും അമ്മ-മകൾ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കളെപ്പോലെയായിരുന്നു. അമ്മയുെട വിടവ് ഇപ്പോഴും ജാൻവിയെ വേദനിപ്പിക്കാറുണ്ട്.

    മകൾ ജാൻവിയോട് ശ്രീദേവി അന്ന് പറഞ്ഞത്

    അമ്മയുടെ ഓർമകൾ വരുമ്പോൾ ജാൻവി സോഷ്യൽമീഡിയയിൽ ചില ഓർമ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെക്കാറുണ്ട്. അമ്മയും മകളും അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ പരസ്പരം തമാശ പറഞ്ഞ് കളിയാക്കുന്ന വീഡിയോകളെല്ലാം വൈറലായിരുന്നു.

    ഹിന്ദിയിൽ ജാൻവി പിന്നോട്ടാണെന്ന് ആദ്യം പരസ്യമായി പറഞ്ഞ് കളിയാക്കിയതും ശ്രീദേവി തന്നെയായിരുന്നു. മക്കളെ എല്ലാ കാര്യത്തിലും ശാസിച്ചും ശിക്ഷിച്ചും തന്നെയാണ് ശ്രീദേവി വളർത്തിയരുന്നത്.

    താൻ ഒപ്പമില്ലെങ്കിലും എന്നും മനസിലുണ്ടായിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും ശ്രീദേവി രണ്ട് പെൺമക്കളേയും ഉപദേശിക്കുമായിരുന്നു.

    Recommended Video

    Blesslee First Interview: റോബിനെക്കുറിച്ച് കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല | *Interview
    ആലിയയും സാറയും പ്രിയപ്പെട്ടവർ

    അക്കൂട്ടത്തിൽ തനിക്ക് അമ്മ നൽകിയ ഏറ്റവും വിലയുള്ള ഉപദേശം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജാൻവി കപൂർ ഇപ്പോൾ. 'ആരെയും ആശ്രയിച്ച് ജീവിക്കരുത്, നിനക്ക് ഒരു ഐഡന്റിറ്റി വേണം' എന്നാണ് എപ്പോഴും മക്കളോട് ശ്രീദേവി പറയാറുണ്ടായിരുന്നത് എന്നാണ് ജാൻവി കപൂർ പറയുന്നത്.

    അമ്മ ശ്രീദേവി കഴിഞ്ഞാൽ തന്നെ പ്രചോദിച്ചിപ്പിച്ച മറ്റ് രണ്ട് വ്യക്തിത്വങ്ങളായി ജാൻവി പറഞ്ഞത് ആലിയ ഭട്ടിനേയും സാറാ അലി ഖാനയുമാണ്.

    സാറയും ആലിയയും അന്നും ഇന്നും അവരുടെ വ്യക്തിത്വത്തിൽ ഉറച്ച് നിൽക്കുന്നുവെന്നതാണ് തന്നെ ആകർഷിച്ചതെന്നും ജാൻവി പറയുന്നു. സോഷ്യൽമീ‍ഡിയയിൽ‌ സജീവമായ ജാൻവിയുടേതായി ​ഗുഡ്ലക്ക് ജെറി, മിലി അടക്കം നിരവധി സിനിമകളാണ് ഇനി റിലീസിനെത്താനുള്ളത്.

    Read more about: sridevi
    English summary
    Did You Know? When Sridevi Adviced Janhvi Kapoor 'Never Depend On Anyone'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X