For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നൊമ്പരമായി സുശാന്ത്, ‘ദിൽ ബെച്ചാര’യുടെ ട്രെയിലർ പുറത്ത്, കണ്ണ് നിറച്ചെന്ന് ആരാധകർ

  |

  സോഷ്യൽ മീഡയയിൽ വേദനയാവുകയാണ് ആ പ്രണയകഥ. നടൻ സുശാന്ത് സിങ് രജ്പുത്ത് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രമായ ദിൽ ബെച്ചാരയുടെ ട്രെയിലർ പുറത്ത്. സഞ്ജന സംഘിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ജൂലൈ 24 ന് ഡിസ്നി പ്ലസ ഹോട്ട് സ്റ്റാറിൽ സിനിമ റിലീസ് ചെയ്യും. കാൻസറിനോട് പോരാടുന്ന രണ്ട് പേരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്, പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

  sushanth

  പണ്ട് അപ്പൻ ഒരു ലൈബ്രറി ബുക്കിൽ പിടിച്ച് തുടങ്ങിയതാ, ആവർത്തിക്കുകയാണോ? കൈ കൂപ്പി ചാക്കോച്ചൻ

  ചിത്രത്തിൽ മാനി എന്ന കഥാപാത്രത്തെയാണ് സുശാന്ത് അവതരിപ്പിക്കുന്നത്. കിസി എന്ന കഥാപാത്രമായി സഞ്ജന സഘി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ സെയ്ഫ് അലി ഖാനും എത്തുന്നുണ്ട്. സഞ്ജനയുടെ ആദ്യ ചിത്രമാണിത്. എന്നാല്‍ സുശാന്തിന്റെ വേർപാടിനെ തുടർന്ന് താന്‍ അഭിനയം നിര്‍ത്തുകയാണെന്ന സൂചനകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രം 'ദി ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്' എന്ന ജോണ്‍ ഗ്രീനിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം. ചിത്രത്തിന് സംഗീതമൊരുക്കിയത് എ.ആര്‍ റഹ്മാന്‍ ആണ്.. ജൂലൈ 24ന് ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. ജൂണ്‍ 14ന് ആണ് സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത്. നടനോടുള്ള ആദരമായാണ് സിനിമ എത്തുന്നത്.

  അമിതാഭ് ബച്ചൻ- ആയുഷ് മാൻ ഖുറാന ചിത്രമായ ഗുലാബോ സിതാബോയ്ക്ക് ശേഷം നേരിട്ട് ഓൺലൈനിൽ റിലിസിനായി എത്തുന്ന ചിത്രമാണ് ദിൽ ബെച്ചാരെ. മെയ് എട്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് റിലീസിങ് ഡേറ്റ് നീക്കി വയക്കുകയായിരുന്നു.

  മിനിസ്ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡിൽ എത്തുന്നത്. സ്റ്റാർ പ്ലസ് സംപ്രേഷണം ചെയ്ത് കിസ് ദേശ് മെ മേരാ ദിൽ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടർന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ വളരെ വേഗം തന്നെ താരത്തിന് സാധിച്ചു. അമീർ ഖാൻ, അനുഷ്ക ശർമ പ്രധാന വേഷത്തിലെത്തിയ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥി വേഷമായിരുന്നെങ്കിൽ കൂടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നടനായിരുന്നു, മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നൽകിയത്. ധോണിയായി എത്തിയ സുശാന്തിന്റെ കരിയർ തന്നെ ഈ ചിത്രം മാറ്റി മറിക്കുകയായിരുന്നു.

  ട്രെയിലർ കാണാം

  Read more about: sushant singh rajput
  English summary
  Dil Bechara Becomes The Fastest Bollywood Trailer To Get 100k Likes In Youtube
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X