twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയെ വെല്ലും ജീവിതം, നടൻ ദിലീപ് കുമാർ ഇന്ത്യൻ സിനിമയുടെ ഇതിഹാസമായത് ഇങ്ങനെ...

    |

    ബോളിവുഡിലെ വിഷാദനായകനാണ് ദിലീപ് കുമാർ. ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിൽ 1922 ഡിസംബർ 11 ന് പഴകച്ചവടക്കാരനായ ലാല ഗുലാം സർവർ ഖാന്റേയും ഭാര്യ ആയിഷ ബീഗത്തിന്റേയും പന്ത്രണ്ട് മക്കളിൽ ഒരാളായി ജനിച്ചു. മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു പേര്. സിനിമാ കഥയെ വെല്ലുന്ന താരത്തിലുള്ള ജീവിതമായിരുന്നു ദിലീപ് കുമാറിന്റേത്.

    Dilip Kumar

    അവധികാലം ആഘോഷിക്കാനായി നൈനിറ്റാളിൽ എത്തിയതോടെയാണ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാറിന്റെ ജീവിതം മാറുന്നത്. അന്ന് അവിടെ വെച്ച് ബോംബെ ടാക്കീസിന്റെ ഉടമയായ ദേവിക റാണിയെ കാണുകയായിരുന്നു. കണ്ട മാത്രയിൽ തന്നെ താര രാഞ്ജിക്ക് 21 കാരനായ ദിലീപ് കുമാറിനെ ഇഷ്ടപ്പെടുകയായിരുന്നു. ടാക്കീസിലെ മനേജർ ജോലി വാഗ്ദാനം നൽകി. അങ്ങനെയാണ് ദിലീപ് കുമാറിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

    1944 ൽ പുറത്തിറങ്ങിയ 'ജ്വാർ ഭട്ട ' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനിടെ പ്രശസ്ത ഹിന്ദി സാഹിത്യകാരനായ ഭഗവത ചരൺ വർമ യൂസഫ് ഖാൻ എന്ന് പേര് മാറ്റി ദിലീപ് കുമാർ എന്നാക്കുകയായിരുന്നു. ഇന്നത്തെ പോലെയുള്ള സാഹചര്യമായിരുന്നില്ല അന്നുണ്ടായിരുന്നത്. പേര് മാറ്റൽ പേരും അതിന്റെ ഭാഗമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

    1947 ൽ പുറത്തിറങ്ങിയ ഷഹീദ് ഹിറ്റായതോടെ ദിലീപ് കുമാർ ബോളിവുഡിലെ വൻ താരമായി മാറുകയായിരുന്നു. ഹിന്ദി സിനിമകളിലെ അതുവരെ ഉണ്ടായിരുന്ന താര സങ്കൽപങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു ദിലീപ് കുമാറിന്റെ ചുവട് വയ്പ്പ്. നയാ ദൗർ, മുഗൾ ഇ ആസാം, ദേവ്‌ദാസ്, റാം ഔർ ശ്യാം, അൻഡാസ്, മധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് നടന്റെ ശ്രദ്ധേയമായ സിനിമകൾ. 1998 ൽ പുറത്തിറങ്ങിയ കിലയിലാണ് ഏറ്റവും ഒടുവിൽ അവസാനിച്ചത്. 6 പതിറ്റാണ്ട് സിനിമയിൽ ഉണ്ടായിരുന്നുവെങ്കിലും കേവലം 42 ചിത്രങ്ങളിൽ മാത്രമായിരുന്നു അഭിനയിച്ചത്.

    Recommended Video

    സ്വന്തമെന്ന് തോന്നിപ്പിച്ച വ്യക്തിയാണ് ദിലീപ് കുമാര്‍ | FilmiBeat m malayalam

    17ാം വയസിലാണ് ദിലീപ് കുമാർ ആദ്യമായി അഭിനയിക്കുന്നത്. കോളേജ് പഠന കാലത്ത് നടകത്തിലൂടെയാണ് തുടക്കം. അത് മാത്രമായിരുന്നു ദിലീപ് കുമാറിന് ആകെയുള്ള മുൻപരിചയം. വിഷാദ നായകൻ മാത്രമായിരുന്നില്ല. കോമഡിയും തന്നെ കൊണ്ട് പറ്റുമെന്ന് അദ്ദേഹം പിന്നീട് തെളിയിക്കുകയായിരുന്നു.ആസാദ്, കോഹിനൂർ, റാം ഔർ ശ്യാം, തുടങ്ങിയ ചിത്രങ്ങളിൽ ദിലീപ് കുമാറിന്റെ മറ്റൊരു മുഖമായിരുന്നു കണ്ടത്. സൈറ ബാനു ആണ് ഭാര്യ. ഇവരുടെ വിവാഹം അന്ന് വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.

    Read more about: actor
    English summary
    Dilip Kumar Biography In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X