10 ദിവസത്തെ ദില്‍വാലെ ബോക്‌സ് ഓഫീസ് കളക്ഷന്‍
ചെന്നൈ എക്‌സ്പ്രസിന് ശേഷം ഷാരൂഖ് ഖാനും രോഹിത് ഷെട്ടിയും വീണ്ടും ഒന്നിച്ച ചിത്രമാണ് ദില്‍വാലെ. ഡിസംബര്‍ 18ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച ഷാരൂഖ്-കാജോള്‍ കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഇപ്പോഴിതാ ദില്‍വാലെ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നിരിക്കുന്നു. 123.88 കോടിയാണ് ദില്‍വാലെ നേടിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങിയ ആദ്യ ദിനം മാത്രമായി 21 കോടിയാണ് രാജ്യമെമ്പാടുമുള്ള കളക്ഷന്‍.

വളരെ ലളിതമായ ഒരു കഥയാണ് ദില്‍വാലയില്‍ പറയുന്നത്. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ രാജു( ഷാരൂഖ്)വും മീര(കാജോള്‍)യും പിരിയുകെയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ദില്‍വാലെ.
ദീപിക പദുക്കോണിന്റെ ബാജിറാവു മസ്താനിയും ദില്‍വാലെയ്‌ക്കൊപ്പമാണ് പുറത്തിറങ്ങിയത്. 120.45 കോടിയാണ് ഒരാഴ്ച കൊണ്ട് ബാജിറാവു മസ്താനി നേടിയെടുത്തത്. സഞ്ജയ് ലീല സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്.


Click it and Unblock the Notifications











