»   » ഗോള്‍ഡണ്‍ കേല അവാര്‍ഡ് 2016, മോശം ചിത്രം; ദില്‍വാലെ, മോശം നടി, നടന്‍

ഗോള്‍ഡണ്‍ കേല അവാര്‍ഡ് 2016, മോശം ചിത്രം; ദില്‍വാലെ, മോശം നടി, നടന്‍

Posted By: Sanviya
Subscribe to Filmibeat Malayalam


എട്ടാമത് ഗോള്‍ഡണ്‍ കേല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും കാജോളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ദില്‍വാലെയാണ് 2015ലെ മോശം ചിത്രമായി തെരഞ്ഞെടുത്തത്. പ്രേം രത്തന്‍ ധന്‍പയോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സോനം കപൂറിനെ മോശം നടിയായും തെരഞ്ഞെടുത്തു.

അവാര്‍ഡ് പ്രഖ്യാപനം കേട്ട് ഞെട്ടണ്ട, ഹോളിവുഡിലെ മോശം ചിത്രങ്ങള്‍ക്ക് നല്‍കുന്ന റാസി അവാര്‍ഡിന് സമാനമായിട്ടാണ് ഗോല്‍ഡണ്‍ കേല അവാര്‍ഡ് നല്‍കുന്നത്. ബോംബേ വെല്‍വറ്റ്, ഷാന്ദാര്‍, തേവര്‍, സിങ് ഈസ് ബ്ലിങ് എന്നീ ചിത്രങ്ങളെ തോല്‍പ്പിച്ചാണ് ദില്‍വാലെ മുന്നിലെത്തിയത്.

dilwale-01

സൂരജ് ഭര്‍ജത്യയെയാണ് മോശം സംവിധായകനായി തെരഞ്ഞെടുത്തത്. അര്‍ജുന്‍ രാംപാല്‍, അര്‍ജുന്‍ കപൂര്‍, ഇമ്രാന്‍ ഖാന്‍ എന്നിവരെ പരാജയപ്പെടുത്തി സൂരജ് പഞ്ചോളിയാണ് മോശം നടനായി തെരഞ്ഞെടുത്തു.

English summary
'Dilwale' named worst film at Golden Kela Awards.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam