16 വയസ്സില്‍ 31 കാരനായ രാജേഷ് ഖന്നയെ വിവാഹം ചെയ്ത ഡിംപിള്‍! വിവാഹമോചനത്തിന് കാരണം അതായിരുന്നു!

ബോളിവുഡ് സിനിമയിലെ മുന്‍നിര നായികമാരിലൊരാളായ ഡിംപിള്‍ കബാഡിയയുടെ പിറന്നാളാണ് ജൂണ്‍ 8ന്. നിരവധി പേരാണ് താരത്തിന് പിറന്നാളാശംസ അറിയിച്ച് എത്തിയിട്ടുണ്ട്. 63കാരിയായ താരത്തിന്റെ മികച്ച ചിത്രങ്ങളും അഭിനയപ്രകടനങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. താരത്തിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡ് അടക്കിഭരിച്ചിരുന്നത് ഡിംപിളായിരുന്നു.

16മാത്തെ വയസ്സിലായിരുന്നു താരം സിനിമയിലേക്കെത്തിയത്. ബോബിയെന്ന ചിത്രത്തിലൂടെയായിരുന്നു വരവ്. ഇടയ്ക്ക് 12 വര്‍ഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. രാജേഷ് ഖന്നയെ കണ്ടുമുട്ടിയതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും വേര്‍പിരിഞ്ഞതും അവസാന സമയങ്ങളില്‍ അദ്ദേഹത്തെ ശ്രുശ്രൂഷിച്ചതിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ് ഇപ്പോള്‍.

സമുദ്ര മഹലിലെ പാര്‍ട്ടി

സമുദ്ര മഹലിലെ പാര്‍ട്ടി

ഡിംപിളിന്റെ പിതാവ് വ്യവസായ പ്രമുഖനായിരുന്നു. സിനിമാപ്രവര്‍ത്തകരുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിന്. സമുദ്ര മഹലെന്നായിരുന്നു ഇവരുടെ ബംഗ്ലാവിന്റെ പേര്. ഇടയ്ക്ക് ഇവിടെ വെച്ച് അദ്ദേഹം സിനിമാപ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടി നടത്താറുണ്ടായിരുന്നു. അങ്ങനെയൊരു പാര്‍ട്ടിക്കിടയിലാണ് രാജ് കപൂര്‍ ഡിംപിളിനെ ശ്രദ്ധിച്ചത്. 13 വയസ്സായിരുന്നു അന്ന് ഡിംപിളിന്. ഡിംപിളിനെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. റിഷി കപൂറിനൊപ്പം ബോബിയിലേക്ക് ഡിംപിള്‍ എത്തിയത് അങ്ങനെയായിരുന്നു. 16മാത്തെ വയസ്സിലായിരുന്നു താരം ബോബിയില്‍ അഭിനയിച്ചത്.

ബോബിയിലൂടെ

ബോബിയിലൂടെ

ബോബിയെന്ന സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പായിരുന്നു ഡിംപിളിന്റെ ജീവിതത്തിലേക്ക് രാജേഷ് ഖന്ന എത്തിയത്. അന്നത്തെ സൂപ്പര്‍ സ്റ്റാറായ താരം ഡിംപിളിനോട് പ്രണയാഭ്യാര്‍ത്ഥന നടത്തുകയായിരുന്നു. അന്ന് യെസ് പറയുകയായിരുന്നു താരം. 15 വയസ്സ് വ്യത്യാസമുണ്ടായിരുന്നു ഇരുവരും തമ്മില്‍. അതൊന്നും ഇവരെ ബാധിച്ചിരുന്നില്ല. ബോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു ഇവരുടെ വിവാഹം.

15 വയസ്സ് വ്യത്യാസം

15 വയസ്സ് വ്യത്യാസം

പ്രായവ്യാത്യാസത്തെക്കുറിച്ചൊന്നും ചിന്തിക്കാതെ ജീവിതത്തില്‍ ഒരുമിക്കുകയായിരുന്നു ഇരുവരും. ബോളിവുഡിലെ മികച്ച താരവിവാഹങ്ങളിലൊന്നായിരുന്നു ഇത്. കൈയ്യിലുള്ള സ്വര്‍ണ്ണമോതിരം വലിച്ചെറിഞ്ഞ് രത്‌നമോതിരം അണിയിച്ചായിരുന്നു രാജേഷ് ഖന്ന ഡിംപിളിനെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയത്. വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന പതിവ് ശൈലി തന്നെയായിരുന്നു ഡിംപിളിന്റേയും. കുടുംബിനിയായി ഒതുങ്ങുകയായിരുന്നു താരം.

അഭിനയിക്കരുത്

അഭിനയിക്കരുത്

വിവാഹ ശേഷം ഡിംപിള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് രാജേഷ് ഖന്നയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇനി ഭാര്യ സിനിമ ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ ഡിംപിളിനാവട്ടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. വിവാഹ ജീവിതത്തില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. രാജേഷിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ഡിംപിള്‍ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷം സിനിമയിലും സജീവമാവുകയായിരുന്നു താരം.

അവസാനസമയത്ത്

അവസാനസമയത്ത്

വിവാഹമോചിതരായിരുന്നുവെങ്കിലും അവസാന സമയത്ത് രാജേഷ് ഖന്നയ്ക്കരികില്‍ ഡിംപിളുമുണ്ടായിരുന്നു. മക്കളായ ട്വിങ്കിള്‍ ഖന്നയും റിങ്കി ഖന്നയും ഈ തീരുമാനത്തിന് പിന്തുണ അറിയിച്ചിരുന്നു. മക്കളുടെ പേരിലേക്കായിരുന്നു രാജഷ് ഖന്ന സ്വത്തുക്കള്‍ എഴുതിവെച്ചത്. ട്വിങ്കിള്‍ ഖന്നയെ വിവാഹം ചെയ്തത് ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളായ അക്ഷയ് കുമാറാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X