നാന പടേക്കറിന്റെ ഭീകരമായ മുഖവും കണ്ടിട്ടുണ്ട്! നടനെതിരെ തുറന്നടിച്ച് ഡിംപിള്‍ കപാഡിയ

By Midhun Raj

ബോളിവുഡ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലായിരുന്നു അടുത്തിടെ തനുശ്രീ ദത്ത നടത്തിയിരുന്നത്. ആഷിഖ് ബനായ അപ്നേ എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധേയായ താരമാണ് തനുശ്രീ ദത്ത. ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡില്‍ തിളങ്ങിയ നടിക്ക് അവസരങ്ങള്‍ കുറഞ്ഞതോടെ സിനിമയില്‍ നിന്നും മാറിനില്‍കേണ്ടി വന്നിരുന്നു.അടുത്തിടെ ഒരു ടെലിവിഷന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് നടി എത്തിയിരുന്നത്.

ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നാനാ പടേക്കറിനെതിരെയായിരുന്നു തനുശ്രീ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. ബോളിവുഡിലെ മീടു ക്യാപയിനിംഗിന് പിന്നാലെയായിരുന്നു തനുശ്രീയും തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്നു പറഞ്ഞ്. ഇക്കാര്യം നാനോ പടേക്കര്‍ നിഷേധിച്ചെങ്കിലും തനുശ്രിയെ പിന്തുണച്ച് ബോളിവുഡിലെ യുവതാരങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. അതേസമയം നാനാ പടേക്കറിനെക്കുറിച്ച് നടി ഡിംപിള്‍ കപാഡിയ പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തിന്റെ ഭീകരമായ മുഖവും കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് ഡിംപിള്‍ കപാഡിയ എത്തിയിരിക്കുന്നത്.

ഡിപിംള്‍ കപാഡിയ പറഞ്ഞത്

ഡിപിംള്‍ കപാഡിയ പറഞ്ഞത്

തനുശ്രീയുടെ ലൈംഗികാരോപണം വിവാദമായി കത്തിനില്‍ക്കുന്ന സമയത്താണ് ഡിംപിള്‍ കപാഡിയ പറഞ്ഞ വാക്കുകളും വൈറലായിരിക്കുന്നത്. ഞാന്‍ നാനാ പടേക്കറിന്റെ ഭീകരമായ മുഖവും കണ്ടിട്ടുണ്ടെന്നായിരുന്നു ഡിംപിള്‍ കപാഡിയ പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞിരുന്നത്. നാനാ പടേക്കര്‍ അത്ഭുതകരമായ കഴിവുളളയാളാണ്, നല്ലൊരു സുഹൃത്തുകൂടിയാണ് അദ്ദേഹം,എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭീകരമായ ഇരുണ്ട വശവും ഞാന്‍ കണ്ടിട്ടുണ്ട്. നമുക്കെല്ലാം ഇരുണ്ട് വശങ്ങളുണ്ട് എന്നാല്‍ അത് രഹസ്യമായി,ഭദ്രമായി നമുക്കുളളില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഡിപിള്‍ എട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

തനുശ്രീയുടെ ലൈംഗികാരോപണം

തനുശ്രീയുടെ ലൈംഗികാരോപണം

പത്ത് വര്‍ഷം മുന്‍പ് നടത്തിയൊരു വെളിപ്പെടുത്തലിനെക്കുറിച്ചായിരുന്നു അടുത്തിടെ തനുശ്രീ വീണ്ടും പറഞ്ഞിരുന്നത്. ഹോണ്‍ ഒകെ പ്ലീസ് എന്ന സിനിമയുടെ ഗാനചിത്രീകരണത്തിനിടെ ഒരു നടനില്‍ നിന്നും മോശമായ അനുഭവം ഉണ്ടായെന്ന് നടി പറഞ്ഞിരുന്നു. ആദ്യം നടന്റെ പേര് വെളിപ്പെടുത്താന്‍ മടി കാണിച്ച നടി പിന്നീടായിരുന്നു അത് നാനാ പടേക്കര്‍ ആണെന്നുളള കാര്യം എല്ലാവരെയും അറിയിച്ചിരുന്നത്. സിനിമയുടെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ ഉപദ്രവിച്ചെന്നായിരുന്നു നടി പറഞ്ഞിരുന്നത്. നാനാ പടേക്കര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണെന്നുളള കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും നടി ആരോപിച്ചിരുന്നു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.

നാനാ പടേക്കര്‍ പറഞ്ഞത്‌

നാനാ പടേക്കര്‍ പറഞ്ഞത്‌

അതേസമയം തനുശ്രീ പറഞ്ഞ കാര്യങ്ങള്‍ നാനാ പടേക്കര്‍ നിഷേധിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു നടന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. നൂറോളം പേരുടെ മുന്നില്‍ വെച്ച് താന്‍ എന്തു പീഡനം നടത്താനാണെന്നും ഇവര്‍ക്കൊക്കെ ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടതെന്നും ആയിരുന്നു നാനാ പടേക്കര്‍ പ്രതികരിച്ചിരുന്നത്. നടിയുടെ പരാമര്‍ശത്തിനെതിരെ നിയമപരമായി നേരിടുമെന്നും നാനാ പടേക്കര്‍ പറഞ്ഞിരുന്നു.

യുവതാരങ്ങളുടെ പിന്തുണ

യുവതാരങ്ങളുടെ പിന്തുണ

അതേസമയം തനുശ്രീക്ക് പിന്തുണയുമായി ബോളിവുഡിലെ യുവതാരങ്ങളെല്ലാം തന്നെ രംഗത്തുവന്നിരുന്നു. ഫര്‍ഹാന്‍ അക്തര്‍,ട്വിങ്കിള്‍ ഖന്ന,പ്രിയങ്കാ ചോപ്ര,സോനം കപൂര്‍ തുടങ്ങിയവരായിരുന്നു നേരത്തെ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്. തനുശ്രിയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ നേരത്തെ തന്നെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായിട്ടായിരുന്നു താരങ്ങളെല്ലാം തന്നെ നടിക്ക് പിന്തുണയുമായി എത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X