ഭര്‍ത്താവിന്റെ സമ്മതമില്ലാതെ നടി അഭിനയിക്കില്ല! 16 വയസില്‍ വിവാഹിതയായ നടി ഡിംപിളിന്റെ തിരിച്ച് വരവിങ്ങനെ
സിനിമയില്‍ അഭിനയിച്ചു തുടങ്ങി ഉടനെ വിവാഹിതരായി പോയ പല നടിമാരും തിരിച്ചുവന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വിവാഹിതയായി എന്നതിന്റെ പേരില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന താരപദവി പല നടിമാര്‍ക്കും പിന്നീട് ലഭിച്ചിരുന്നില്ല. എന്നാല്‍ നടന്മാരെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും വ്യത്യസ്തമായിരുന്നു.
ബോളിവുഡില്‍ വലിയ പ്രശസ്തി നേടിയ നടിയായിരുന്നു ഡിംപിള്‍ കപഡിയ. 1970കളില്‍ വലിയ താരമാകാന്‍ സാധ്യതയുണ്ടായിരുന്ന ഡിംപിള്‍ ഋഷി കപൂറിന്റെ നായികയായി ബോബി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമ വലിയ വിജയമായത് പോലെ നടിയുടെ കരിയര്‍ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ ആ സമയത്ത് തന്നെയാണ് നടി രാജേഷ് ഖന്നയുമായി വിവാഹിതയാവുന്നത്. ആ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളും ജനിച്ചു. എന്നാല്‍ അധികകാലം മുന്നോട്ടു പോകാതെ വിവാഹജീവിതത്തില്‍ നിന്ന് പുറത്തു വരികയാണ് നടി ചെയ്തത്. രാജേഷ് ഖന്നയെ വിവാഹം കഴിക്കുമ്പോള്‍ കേവലം 16 വയസ്സേ ഡിംപിളിനുള്ളു. ആ ബന്ധം ഉപേക്ഷിച്ച് തിരികെ വരുമ്പോള്‍ 25 വയസായിരുന്നു പ്രായം.
സിനിമയിലേക്ക് തിരിച്ചു വരിക എന്നുള്ളത് ആ സമയത്ത് ഡിംപിളിന് അത്യാവശ്യ കാര്യമായിരുന്നു. എന്നാല്‍ രാജേഷിന് പലരും അതിന് ശ്രമിച്ചിരുന്നില്ല. ഇതിനിടയിലാണ് രമേഷ് സിപ്പിയുടെ സാഗര്‍ എന്ന സിനിമയിലേക്കുള്ള അവസരം നടിയ്ക്ക് ലഭിക്കുന്നത്. മോശം വിവാഹ ജീവിതത്തില്‍നിന്ന് കരകയറിയ നടിയ്ക്ക് അത് അനിവാര്യമായ ചുവടുവെപ്പായിരുന്നു.
ആദ്യ ചിത്രത്തില്‍ നായകനായി അഭിനയിച്ച ഋഷി കപൂറിനെ തന്നെ ഈ ചിത്രത്തിലും നായകനാക്കാന്‍ തീരുമാനിച്ചു. ജാവേദ് അക്ത്തറിന്റെ ആശയമായിരുന്നു ഋഷി നായകന്‍ ആവട്ടെ എന്നത്.
അക്കാലത്ത് ഡിംപിളിനെ നായികയായി കാസ്റ്റ് ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ലെന്നാണ് പറയപ്പെട്ടിരുന്നത്. പല നിര്‍മാതാക്കള്‍ക്കും നടിയുടെ ഭര്‍ത്താവായ രാജേഷ് ഖന്നയോട് അനുവാദം ചോദിക്കേണ്ടതായി വന്നിരുന്നു. ഋഷി കപൂര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പില്‍ തന്റെ പിതാവും സംവിധായകനുമായ രാജ് കപൂര്‍ മോശമായി പെരുമാറിയതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

ഡിംപിളിനെ വിവാഹം കഴിക്കുമ്പോള്‍ പ്രായപൂര്‍ത്തി ആയിട്ടില്ല. ഇത് ശരിയാണോ എന്ന് തന്റെ പിതാവ് ചോദിച്ചെന്നും ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായും പറയപ്പെടുന്നു. എന്തായാലും ഋഷി തന്നെയാണ് രാജേഷിനോട് സിനിമയില്‍ അഭിനയിക്കുന്നതിനെ പറ്റി ചോദിച്ചു. ഋഷി അഭിനയിച്ചില്ലെങ്കില്‍ വേറെ ആരെങ്കിലും അഭിനയിക്കുമെന്നും രാജേഷ് പറഞ്ഞു. അക്കാലത്ത് ഡിംപിള്‍ പല സിനിമകളും ഏറ്റെടുത്തെങ്കിലും രാജേഷിന്റെ ഭാര്യയായി എന്ന കാരണത്താല്‍ അതില്‍ നിന്ന് പിന്മാറേണ്ടതായി വന്നിരുന്നു.
എന്തായാലും സാഗര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടി തീരുമാനിക്കുകയും അത് ഡിംപിളിന്റെ കരിയറില്‍ ഒരു വഴിത്തിരിവായി മാറുകയും ചെയ്തു.
16 വയസ്സിലാണ് രാജേഷുമായി ഡിംപിള്‍ വിവാഹിതയാകുന്നത്. സിനിമയിലെ പോലെ അദ്ദേഹം ജീവിതത്തിലും പ്രണയിക്കുമെന്ന് നടി കരുതിയെങ്കിലും യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമായിരുന്നു. വിവാഹം കഴിഞ്ഞതോടെ അതുവരെയുണ്ടായിരുന്ന സന്തോഷവും സമാധാനവും അവസാനിച്ചു. ഇതോടെ തന്റെ കരിയറിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ നടിക്ക് സാധിച്ചു.


Click it and Unblock the Notifications











