twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാരൂഖ് ഖാന്‍ ചിത്രത്തിലെ ആ രംഗം കോപ്പിയടിച്ചത്! വെളിപ്പെടുത്തലുമായി സംവിധായകന്‍

    By Prashant V R
    |

    ഷാരൂഖ് ഖാനും കാജോളും മുഖ്യ വേഷങ്ങളില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു സിനിമ. തുടര്‍ച്ചയായി ഏറെക്കാലം സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സിനിമ ഷാരൂഖിന്റെയും കാജോളിന്റെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാവുകയും ചെയ്തിരുന്നു.

    ddlj

    ആദിത്യ ചോപ്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമ കൂടിയായിരുന്നു ഇത്. ഡിഡിഎല്‍ജെയിലെ പല രംഗങ്ങളും സിനിമാ പ്രേമികളുടെ മനസില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. സിനിമയിലെ ക്ലൈമാക്‌സ് രംഗം ഇന്നും ശ്രദ്ധേയമാണ്. എന്നാല്‍ ചിത്രത്തിലെ ഒരു രംഗം ഹോളിവുഡ് ചിത്രത്തില്‍ നിന്നും പകര്‍ത്തിയതാണെന്ന് സംവിധായകന്‍ ആദിത്യ ചോപ്ര വൃക്തമാക്കിയിരുന്നു.

    അച്ഛനായിരുന്നു എന്റെ ബലം, അദ്ദേഹം പോയതോടെ ഞങ്ങളുടെ ജീവിതത്തില്‍ ശൂന്യത നിഴലിച്ചു: വിനു മോഹന്‍അച്ഛനായിരുന്നു എന്റെ ബലം, അദ്ദേഹം പോയതോടെ ഞങ്ങളുടെ ജീവിതത്തില്‍ ശൂന്യത നിഴലിച്ചു: വിനു മോഹന്‍

    ഷാരൂഖ് ഖാനും കാജോളും ഒന്നിച്ചൊരു റെയില്‍വേ സ്‌റ്റേഷന്‍ രംഗമായിരുന്നു അത്. ട്രെയിനില്‍ കയറാന്‍ പോകുന്ന സിമ്രാന്‍ തന്നെ തിരിഞ്ഞു നോക്കുമെങ്കില്‍ അവള്‍ തന്നെ സ്‌നേഹിക്കുന്നു എന്ന് ഷാരൂഖിന്റെ രാജ് സ്വയം പറയുന്നു. ട്രെയിനിനടുത്ത് എത്തുന്ന സിമ്രാന്‍ തിരിഞ്ഞു നോക്കുന്നു. ഇതായിരുന്നു ആ രംഗം. 1993ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ 'ഇന്‍ ദി ലൈന്‍ ഓഫ് ഫയര്‍' എന്ന ചിത്രത്തില്‍ നിന്നുളളതാണ് ഈ സ്വീക്വന്‍സ് എന്നാണ് ആദിത്യ ചോപ്ര പറയുന്നത്.

    ഇതിലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അനുഭവിക്കുന്ന അവഗണനകള്‍ ഉണ്ടാകില്ലായിരുന്നു! ആദിത്യന്‍ ജയന്‍ഇതിലൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അനുഭവിക്കുന്ന അവഗണനകള്‍ ഉണ്ടാകില്ലായിരുന്നു! ആദിത്യന്‍ ജയന്‍

    ഫ്രാന്‍ങ്ക് ഹൊറിഗണ്‍, ലില്ലി റെയിന്‍സ് എന്നീ കഥാപാത്രങ്ങള്‍ തമ്മിലുളള സീനായിരുന്നു ഇത്. വൂള്‍ഫ് ഗാങ്ങ് പീറ്റേഴ്‌സണ്‍ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. ക്ലൈന്റ് എസ്റ്റിയഡ് ഫ്രാങ്ക് ഹൊറിഗാനയും റെനേ റുസ്സോ ലില്ലി റെയിന്‍സായുമാണ് കഥാപാത്രങ്ങളായി വേഷമിട്ടത്. ആദിത്യ ചോപ്ര റിലീവ്‌സ് ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ബുക്കിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 1995ലാണ് ഷാരൂഖ് ഖാന്‍-കാജോള്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. ആദിത്യ ചോപ്രയുടെ പിതാവ് യാഷ് ചോപ്രയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്.

    ആടിനെ വിടാനായില്ലേ എന്ന് പൃഥ്വിയോട് ആരാധകര്‍! പുസ്തക വായനയില്‍ മുഴുകി താരം! ചിത്രം വൈറല്‍ആടിനെ വിടാനായില്ലേ എന്ന് പൃഥ്വിയോട് ആരാധകര്‍! പുസ്തക വായനയില്‍ മുഴുകി താരം! ചിത്രം വൈറല്‍

    Read more about: sharukh khan kajol
    English summary
    director adithya chopra reveals about dilwale dulhania le jayenge
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X