സണ്ണി ലിയോണിനെ വെളള പൂശാനുളള ഒരു ശ്രമവും നടന്നിട്ടില്ല! വെളിപ്പെടുത്തലുമായി സംവിധായകന്‍
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന പുതിയ പരമ്പരയാണ് കരണ്‍ജിത്ത് കൗര്‍-ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്‍ ലിയോണ്‍. പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡ് താരത്തിലേക്ക് എത്തിയ സണ്ണിയുടെ സംഭവബഹുലമായ ജീവിതകഥയാണ് പരമ്പരയില്‍ കാണിക്കുന്നത്. ആദിത്യദത്താണ് ഈ വെബ് സിരീസ് സംവിധാനം ചെയ്യുന്നത്.
സീ ഫൈവ് വെബ്‌സൈറ്റിലാണ് പരമ്പര സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്നത്. പരമ്പരയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ പരമ്പര കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

പോണ്‍സ്റ്റാറായതിനു ശേഷം സണ്ണി നേരിട്ട പ്രശ്‌നങ്ങളും കുടുംബത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകളുമെല്ലാം തന്നെ കരണ്‍ജിത്ത് കൗര്‍ എന്ന പരമ്പരയില്‍ കാണിക്കുന്നുണ്ട്. സംപ്രേക്ഷണം തുടങ്ങാനിരിക്കെ സണ്ണി ലിയോണിന്റെ പരമ്പരയെക്കുറിച്ച് സംവിധായകനായ ആദിത്യ ദത്ത് മനസുതുറന്നിരുന്നു. സണ്ണി ലിയോണിനെ വെളള പൂശാനുളള ഒരു ശ്രമവും പരമ്പരയില്‍ ഉണ്ടായിട്ടില്ലെന്നാണ് ആദിത്യദത്ത് പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

"പരമ്പര തുടങ്ങുന്ന സമയം മുതല്‍ ഞങ്ങള്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു. ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളില്‍ ഒരു കുറ്റബോധവും തോന്നാതെ ഉറച്ചുനിന്നിട്ടുളള ആളാണ് സണ്ണിയെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. സണ്ണിയുടെ ബയോപിക്കില്‍ ഉള്‍പ്പെടുത്തേണ്ട ഭാഗങ്ങളക്കുറിച്ച് ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടന്നിരുന്നു. ഭാഗ്യം കൊണ്ട് അതെല്ലാം വെബ് സീരിസിലുണ്ട്.സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തിരുന്നില്ല. ആദിത്യ ദത്ത് പറഞ്ഞു. അതേസമയം സണ്ണിയുടെ പരമ്പയ്‌ക്കെതിരെ ഒരു വിഭാഗം സിഖ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരമ്പരയുടെ ടൈറ്റിലില്‍ കൗര്‍ എന്ന പേരുള്‍പ്പെടുത്തിയതിനായിരുന്നു ഈ സംഘടനകള്‍ രംഗത്തെത്തിയിരുന്നത്.


Click it and Unblock the Notifications