രണ്ട് തവണ വിവാഹിതനായി, രണ്ടും പരാജയപ്പെട്ടു; 90 വയസിലും താൻ പ്രണയിച്ച് കൊണ്ടിരിക്കുമെന്ന് അനുരാഗ് കശ്യാപ്
ബോളിവുഡിലെ പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ അനുരാഗ് കശ്യാപ് സിനിമ സ്വപ്‌നം കണ്ട് നടന്ന വ്യക്തിയല്ലെന്ന കാര്യം അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജളില്‍ സുവോളജി പഠിച്ചിരുന്ന കാലത്താണ് അനുരാഗിന് സിനിമയോടുള്ള മോഹം വരുന്നത്. 1984 ല്‍ വിറ്റോറിയോ ഡി സിര്‍കായുടെ ഇറ്റാലിയന്‍ സിനിമയായ 'ബൈ സൈക്കിള്‍ തീവ്‌സ്' കണ്ടതോടെയാണ് താരത്തിന്റെ ചിന്തകളില്‍ പുതിയൊരു ഇഷ്ടം വരുന്നത്.
വെള്ളയഴകിൽ പാർവതി നായർ, ആരെയും മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം
സിനിമ സ്വപ്‌നം കണ്ട് കൈയില്‍ അയ്യായിരം രൂപയുമായിട്ടാണ് അദ്ദേഹം ബോംബെ നഗരത്തിലേക്ക് എത്തുന്നത്. പില്‍ക്കാലത്ത് രാജ്യം അറിയപ്പെടുന്ന നിലയിലുള്ള വലിയൊരു സംവിധായകനായി മാറുകയും ചെയ്തു. കരിയറില്‍ വലിയ വിജയമായെങ്കിലും കുടുംബ ജീവിതം പലപ്പോഴും തകര്‍ന്ന അവസ്ഥയിലായിരുന്നു. മുന്‍പൊരു അഭിമുഖത്തില്‍ തന്റെ വ്യക്തി ജീവിതത്തിലുണ്ടായ അബദ്ധങ്ങളെ കുറിച്ചും തെറ്റുകളെ കുറിച്ചുമൊക്കെ സംവിധായകന്‍ തുറന്ന് പറഞ്ഞിരുന്നു. അത്തരത്തില്‍ അനുരാഗ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.

രണ്ട് തവണ വിവാഹിതനായെങ്കിലും അനുരാഗ് കശ്യാപിന്റെ കുടുംബ ജീവിതം അത്ര വിജയകരമായിരുന്നില്ല. എങ്കിലും നിലവില്‍ ശുഭ്ര ഷെട്ടിയുമായതി അദ്ദേഹം പ്രണയത്തിലാണെന്നാണ് അറിയുന്നത്. 2003 ലാണ് സിനിമാ എഡിറ്ററായ ആരതി ബാലാജിയും അനുരാഗും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ബന്ധത്തില്‍ ആലിയ എന്നൊരു മകളും ജനിച്ചു. എന്നാല്‍ 2009 ല്‍ രണ്ടാളും വേര്‍പിരിഞ്ഞു. പിന്നീട് 2011 ലാണ് നടി കല്‍ക്കി കൊച്ച്‌ലിനും അനുരാഗം തമ്മില്‍ വിവാഹം കഴിക്കുന്നത്. അധികം താമസിക്കാതെ 2015 ല്‍ കല്‍ക്കിയുമായി വേര്‍പിരിയുകയാണെന്നും അനുരാഗ് വ്യക്തമാക്കി.

രണ്ട് ബന്ധങ്ങള്‍ക്കും വേണ്ടി അനുരാഗ് സമയം ചെലവഴിക്കാത്തതാണ് അത് രണ്ടും വേര്‍പിരിഞ്ഞ് പോകാന്‍ കാരണമായത് എന്ന് അഭിമുഖത്തില്‍ ചോദ്യം ഉയര്‍ന്നിരുന്നു. അത് ശരിയാണെന്നും വേണ്ടത്ര സമയം രണ്ട് ബന്ധത്തിലും കാണിക്കാത്തതാണ് അതിന്റെ തകര്‍ച്ചയ്ക്ക് പിന്നിലെന്നും സംവിധായകന്‍ സമ്മതിച്ചു. അവര്‍ എന്നെ ഇനിയും വെറുക്കാത്തത് കൊണ്ട് അവരുമായി ഇപ്പോഴും അതേ ബന്ധം തുടരുകയാണെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. അതേ സമയം മകള്‍ ആലിയയോടുള്ള സ്‌നേഹം തനിക്ക് വാക്കുകളില്‍ പറയാന്‍ സാധിക്കുകയില്ല.

തന്റെ മനസ് എപ്പോഴും അവളുടെ കൂടെ ഉണ്ടാവും. അവളെന്റെ തത്തയെ പോലെയാണ്. അവള്‍ക്ക് പതിനെട്ട് വയസേ ഉള്ളു എങ്കിലും തനിക്ക് മുപ്പത് വയസുള്ള കാലത്തേക്കാളും ലോകത്തെ കുറിച്ച് കൂടുതല്‍ അവള്‍ക്ക് അറിയാം. മകളുടെ ആവശ്യങ്ങളൊക്കെ നിറവേറ്റി കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അവളുടെ കൂടെ ആയിരിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Recommended Video

2015 മുതലാണ് ശുഭ്ര ഷെട്ടിയും അനുരാഗും തമ്മില്‍ പ്രണയത്തിലാവുന്നത്. 2018 ലാണ് താന്‍ പ്രണയത്തിലാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. പിന്നീട് കാമുകിയായ ശുഭ്രയ്‌ക്കൊപ്പമുള്ള പ്രണയനിമിഷങ്ങളിലെ ചിത്രങ്ങള്‍ സംവിധായകന്‍ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടാറുണ്ട്. അനുരാഗുമായി ഇരുപത് വയസിന് വ്യത്യാസം ശുഭ്രയ്ക്ക് ഉണ്ടെന്നുള്ളത് വാര്‍ത്താ പ്രധാന്യം നേടിയ കാര്യമായിരുന്നു. 'കുറേ കാലത്തിന് ശേഷം ഞാനൊരു പ്രണയത്തിലാണ്. ഇക്കാര്യം എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഏതെങ്കിലും ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രണയത്തിലായിരിക്കും. സ്‌നേഹത്തിന്റെ വികാരം ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. തൊണ്ണൂറ് വയസ് ആയാല്‍ പോലും ഞാന്‍ പ്രണയിച്ച് കൊണ്ടേ ഇരിക്കുമെന്നുമാണ് ഒരിക്കല്‍ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ച് അനുരാഗ് പറഞ്ഞത്.


Click it and Unblock the Notifications











