നിങ്ങളുടെ കാമുകനെക്കാള്‍ 4 വയസ് കൂടുതലുണ്ടെനിക്ക്, സര്‍ എന്ന് വിളിക്കരുത്, കത്രീനയോട് കബീര്‍ ഖാന്‍
ബോളിവുഡിലെ താരങ്ങളായ കത്രീന കൈഫും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയം ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. 2005ലാണ് ഇരുവരും ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്. അതേസമയം ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് പൊതു ഇടങ്ങളിലൊന്നും സംസാരിച്ചിട്ടില്ല. എന്നാല്‍ ഇരുവരും പിന്നീട് ബ്രേക്ക് അപ് ആയി.
ഇതിന് ശേഷം കത്രീന കൈഫ് രണ്‍ബീര്‍ കപൂറുമായി ഡേറ്റ് ചെയ്യുന്ന സമയത്ത് സല്‍മാന്‍ ഖാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് കത്രീന കൈഫ് ദേഷ്യപ്പെട്ട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍ ആയിരുന്നു. 2009ല്‍ കബീര്‍ ഖാന്റെ സംവിധാനത്തില്‍ കത്രീന കൈഫും ജോണ്‍ എബ്രഹാമും നീല്‍ നിതീഷ് മുകേഷും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് ന്യൂയോര്‍ക്ക്. ചിത്രവുമായി ബന്ധപ്പെട്ട് തുറന്നു പറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കബീര്‍ ഖാന്‍.

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തത്. ചിത്രത്തില്‍ കത്രീന കൈഫിനെ നായികയാക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചതും ആദിത്യ ചോപ്രയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് സല്‍മാന്‍ ഖാന്‍ കൂടി നിര്‍ബന്ധിച്ചതിനാലാണ് കത്രീന കൈഫ് വന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ കബീര്‍ ഖാന്‍. മാഷബിള്‍ ഇന്ത്യയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കബീര്‍ ഖാന്‍ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
കത്രീന കൈഫിന് ഈ ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ വലിയ താത്പര്യം ഉണ്ടായിരുന്നില്ല. കത്രീന കൂടി വന്നാല്‍ ഇത് അവരുടെ യഷ് രാജ് ഫിലിംസിനൊപ്പമുള്ള ആദ്യ ചിത്രമായിരിക്കും. പക്ഷെ അവര്‍ കഥ കേട്ടപ്പോള്‍ കുറച്ച് ഡിസപ്പോയിന്റഡ് ആയിരുന്നു. അവര്‍ക്ക് കുറച്ചുകൂടി ഒരു പ്രണയവും പാട്ടും ഡാന്‍സും ഒക്കെയുള്ള ഒരു കഥയായിരിക്കും മനസില്‍ ഉണ്ടാവുക. ഇത് കേട്ടപ്പോള്‍ എന്ത് സിനിമയാണിത് എന്നായിരുന്നു അവരുടെ ചിന്ത എന്നും കബീര് ഖാന്‍ ഓര്‍ത്തെടുത്തു.
തന്റെ കാബൂള്‍ എക്‌സ്പ്രസ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഒരിക്കല്‍ സല്‍മാന്‍ ഖാനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങി. ആ സമയത്ത് കത്രീന കൈഫും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയം ഉള്ള സമയം ആയിരുന്നു. അങ്ങനെ സല്‍മാന്‍ കത്രീനയോട് ഞാനുമായുള്ള മീറ്റിംഗ് എങ്ങനെയുണ്ടെന്ന് ചോദിച്ചു. അപ്പോള്‍ കത്രീന പറഞ്ഞു; അതൊരു പുതിയ സംവിധായകനാണ്. ഒരു സിനിമ മുന്നെ ചെയ്തിട്ടുണ്ട്. മറ്റൊരു സിനിമയ്ക്ക് വേണ്ടി എന്നെ ചോദിച്ചിരിക്കുകയാണ് എന്ന് പറഞ്ഞു.
ആരാണ് സംവിധായകന്‍ എന്ന് സല്‍മാന്‍ ഖാന്‍ കത്രീനയോട് ചോദിച്ചു. കബീര്‍ ഖാന്‍ എന്ന് പറഞ്ഞപ്പോള്‍ കണ്ണും പൂട്ടി ഓക്കെ പറഞ്ഞളോനാണ് സല്‍മാന്‍ ഖാന്‍ കത്രീനയോട് പറഞ്ഞതെന്നും കബീര്‍ ഖാന്‍ പറഞ്ഞു. താന്‍ ആ പയ്യനെ കണ്ടിരുന്നു എന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. അദ്ദേഹം ആ കൂടിക്കാഴ്ച അദ്ദേഹം ഓര്‍ത്തു എന്നുള്ളത് തനിക്ക് സന്തോഷം നല്കുന്ന കാര്യമാണെന്നും കബീര്‍ ഖാന്‍ ഓര്‍ത്തെടുക്കുന്നു.

'ജോണ്‍ എബ്രഹാമും നീല്‍ നിതിന്‍ മുകേഷും 100 ദിവസം ന്യൂയോര്‍ക്കില്‍ ഷൂട്ട് ചെയ്തുകഴിഞ്ഞിരുന്നു. കത്രീനയ്ക്ക് അവിടെ പെട്ടെന്ന് എല്ലാം പുതിയതായിരുന്നു. അതുകൊണ്ട് തന്നെ സെറ്റില്‍ വന്ന സമയത്ത് അവര്‍ എന്നെ സര്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അവസാനം, നിങ്ങളുടെ ബോയ്ഫ്രണ്ട് എന്നേക്കാള്‍ നാല് വര്‍ഷം മൂതിര്‍ന്നതാണ്. അതുകൊണ്ട് എന്നെ സര്‍ എന്ന് വിളിക്കുന്നത് നിര്‍ത്തണം,പ്ലീസ് എന്ന് കത്രീനയോട് പറഞ്ഞു,' എന്നും കബീര് ഖാന്‍ ഓര്‍ത്തെടുത്തു.
അതേസമയം സിനിമ തുടങ്ങി 20 ദിവസത്തോളം താന്‍ കത്രീനയെ കരീന എന്നായിരുന്നു വിളിച്ചിരുന്നതെന്നും പിന്നീട് ബാജ്‌റംഗി ബൈജാന്‍ ചെയ്യുന്ന സമയത്ത് കരീനയെ കത്രീന എന്നായിരുന്നു വിളിച്ചതെന്നും കബീര്‍ ഖാന്‍ ഓര്‍ത്തെടുത്തു. ഇന്നും നല്ല സുഹൃത്തുക്കളാണ് കത്രീനയും കബീര്‍ ഖാനും. അദ്ദേഹത്തിന്റെ വിവാഹത്തിന് വിക്കി കൗശലിനൊപ്പം കത്രീന കൈഫ് പങ്കെടുക്കുകയും ചെയ്തിരുന്നു. കബീര്‍ ഖാന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം രണ്‍വീര്‍ സിംഗ് നായകനായ 83 ആണ്.


Click it and Unblock the Notifications











