'അവൾ അസാധാരണയായ പെൺകുട്ടിയായിരുന്നു'; സുസ്മിത സെന്നിനെക്കുറിച്ച് മഹേഷ് ഭട്ട്

ബോളിവുഡിൽ വലിയ ചർച്ചകൾക്കാണ് മുൻ വിശ്വ സുന്ദരി സുസ്മിത സെന്നും മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയും തമ്മിലുള്ള പ്രണയം വഴി വെച്ചത്. സുസ്മിതയോടൊപ്പമുള്ള മാലിദ്വീപ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ച് ലളിത് മോദിയായിരുന്നു ആദ്യം ഇക്കാര്യം അറിയിച്ചത്. പിന്നാലെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ​ഗോസിപ്പ് കോളങ്ങളിൽ സുസ്മിതയുടെ മുൻ പ്രണയങ്ങളെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു.

സുസ്മിത ലളിത് മോദിയുടെ പണം കണ്ടാണ് ഈ ബന്ധം സ്ഥാപിച്ചതെന്ന് വരെ സോഷ്യൽ മീഡിയയിൽ ആരോപണമുയർന്നു. ഒടുവിൽ ഇതിനെതിരെ സുസ്മിത തന്നെ രം​ഗത്തെത്തി. താൻ ആരുടെയും പണം കണ്ട് ബന്ധം സ്ഥാപിക്കുന്നയാളല്ലെന്ന് ദീർഘമായ കുറിപ്പിൽ സുസ്മിത വ്യക്തമാക്കി. നടിയെ പിന്തുണച്ച് സഹോദരൻ രാജീവ് സെന്നും മുൻ കാമുകൻ വിക്രം ഭട്ടും ഉൾപ്പെടെയുള്ളവർ എത്തി. രൺവീർ സിം​ഗ്, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളും സുസ്മിത സെന്നിന് പിന്തുണയറിയിച്ചു.

ഇപ്പോൾ സുസ്മിതയെ പിന്തുണച്ച് സംവിധായകൻ മഹേഷ് ഭട്ടും രം​ഗത്തെത്തിയിരിക്കുകയാണ്. സ്വന്തം ഇഷ്ട പ്രകാരം ജീവിക്കുന്ന സുസ്മിതയെ സല്യൂട്ട് ചെയ്യുന്നു എന്നാണ് മ​ഹേഷ് ഭട്ട് വ്യക്തമാക്കിയത്. സുസ്മിത സെൻ ആദ്യമായി അഭിനയിച്ച ദസ്തക് എന്ന സിനിമ സംവിധാനം ചെയ്തത് മഹേഷ് ഭട്ടായിരുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ വിക്രം ഭട്ടിന്റേതായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സുസ്മിതയും വിക്രം ഭട്ടും പ്രണയത്തിലാവുന്നത് ഇതേ പറ്റിയും മഹേഷ് ഭട്ട് സംസാരിച്ചു.

mahesh bhatt and sushmita sen

ദസ്തക് സിനിമയിൽ എന്റെ വലംകൈയായിരുന്നു വിക്രം ഭട്ട്. സിനിമയുമായി ബന്ധപ്പെട്ട എന്റെ ജോലികളിൽ മിക്കതും ചെയ്തിരുന്നത് വിക്രം ഭട്ടായിരുന്നു. ഇങ്ങനെ സുസ്മിതയുമായി കൂടുതൽ ഇടപഴകേണ്ടി വന്നു. ഇങ്ങനെയാണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നതെന്നാണ് മഹേഷ് ഭട്ട് വ്യക്തമാക്കിയത്. സുസ്മിത അന്നത്തെ ബോളിവുഡ് നായികമായിൽ നിന്നും വ്യത്യസ്തമായ പെൺകുട്ടിയായിരുന്നെന്നും മഹേഷ് ഭട്ട് പറഞ്ഞു.

'അവളെ എന്നും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. അവൾ അസാധാരണയായ ഒരു പെൺകുട്ടിയായിരുന്നു. സ്വന്തം ഇഷ്ട പ്രകാരം ജീവിച്ചതിൽ ഞാനവളെ സല്യൂട്ട് ചെയ്യുന്നു. 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ആളുകൾക്ക് അവരുടെ ഇഷ്ട പ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവൾ എപ്പോഴും അവളുടെ ഹൃദയത്തെ പിന്തുടരുകയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്ന് ഞാൻ കരുതുന്നു,' മഹേഷ് ഭട്ട് പറഞ്ഞു.

vikram bhatt

90 കളിലാണ് വിക്രം ഭട്ടും സുസ്മിതയും പ്രണയത്തിലായത്. അന്ന് വിശ്വസുന്ദരി പട്ടം നേടിയ താരത്തിളക്കത്തിൽ നിൽക്കുകയായിരുന്നു സുസ്മിത. സുസ്മിതയുമായി പ്രണയത്തിലാവുമ്പോൾ വിക്രം ഭട്ട് വിവാഹിതനായിരുന്നു. വിവാഹിതനായ ഒരാളുമായുള്ള പ്രണയത്തെ പറ്റി ചോദ്യം വന്നപ്പോൾ അന്ന് സുസ്മിത മറുപടിയും നൽകിയിരുന്നു.

sushmita sen and brother

Recommended Video

Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ

ഇദ്ദേഹവും ഭാര്യയും ഒരുമിച്ചല്ല. അതിനാൽ എനിക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല. ഒരു മോശം വിവാഹം നടന്നതിന് ഇദ്ദേഹത്തിൽ കുറ്റ ബോധം ഉണ്ടാക്കേണ്ട കാര്യമില്ല എന്നുമായിരുന്നു സുസ്മിതയുടെ അന്നത്തെ മറുപടി. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ലളിത് മോദിയുമായുള്ള പ്രണയത്തിന്റെ പേരിൽ സുസ്മിതയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബറാക്രമണങ്ങൾക്കെതിരെ വിക്രം ഭട്ടം കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു. ഒരു ബന്ധം സ്ഥാപിക്കുമ്പോൾ അവരുടെ ബാങ്ക് ബാലൻസ് നോക്കുന്നയാളല്ല സുസ്മിതയെന്നായിരുന്നു വിക്രം ഭട്ട് പറഞ്ഞത്.

Read more about: sushmita sen mahesh bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X