For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാന് പരാജയം നല്‍കിയത് ഞാനാണ്; എന്നിട്ടും അദ്ദേഹം എന്നെ രാജാവായി കാണുന്നുവെന്ന് മഹേഷ് ഭട്ട്

  |

  ഇന്ത്യന്‍ സിനിമ ലോകത്തെ അറിയപ്പെടുന്ന കലാകാരനാണ് മഹേഷ് ഭട്ട്. നടന്‍ ,സംവിധായകന്‍, തിരക്കഥകൃത്ത് എന്നീ നിലകളില്‍ തിളങ്ങുന്ന വ്യക്തി. വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഭയമില്ലാത്തവന്‍. മികച്ച കലാ പ്രതിഭകളെ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചവന്‍. ഇങ്ങനെ നീളുന്നു, ബോളിവുഡിലെ ഇതിഹാസം എന്നറിയപ്പെടുന്ന മഹേഷ് ഭട്ടിന്റെ വിശേഷണങ്ങള്‍.

  എണ്‍പ്ത് -തൊണ്ണൂറുകളിലെ പ്രണയ ചിത്രങ്ങളെ അതി മനോഹരമായി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വേറൊരു സംവിധായകന്‍ ബോളിവുഡിലില്ല. 1990-ല് മഹേഷ് ഭട്ട് സംവിധാനം ചെയ്ത ആഷിക്കി എക്കാലത്തെയും ബോളിവുഡിലെ മികച്ച ഐക്കോണിക് റൊമാന്റിക് ചിത്രങ്ങളിലൊന്നാണ്. ശേഷം, ആര്‍ത്, സഡക്ക്, സ്സക്കം, സരന്‍ഷ് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

  Mahesh Bhatt

  തന്റെ സിനിമകളുടെ കാര്യത്തില്‍ മാത്രമല്ല, അതുല്യരായ പ്രതിഭകള്‍ക്ക് സിനിമ ലോകത്തേക്ക് അവസരം നല്‍കുന്നതിലും അദ്ദേഹം മുന്നോട്ട് വന്നു. കങ്കണ റണാവത്ത്, ഇമ്രാന്‍ ഹാഷ്മി, അനുപം ഖേര്‍, സുസ്മിത സെന്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളെ അവതരിപ്പിക്കുന്നതിലും അദ്ദേഹം വിജയം കൈവരിച്ചു.

  നിരവധി സൂപ്പര്‍ താരങ്ങളൊടൊപ്പം പ്രവര്‍ത്തിച്ച മഹേഷ് ഭട്ട് ബോളിവുഡ് സിനിമ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. അടുത്തിടെ താരം, ബോളിവുഡ് സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ പറ്റി വിശേഷങ്ങള്‍ പങ്കുവെച്ചു. വിശദമായി വായിക്കാം.

  അതൊരു സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ബോളിവുഡ് ഇതിഹാസമെന്നും, കിംങ്ങ് ഖാനെന്നും വിശേഷിപ്പിക്കുന്ന നടന്‍ ഷാരൂഖ് ഖാന്‍ നായക വേഷങ്ങളില്‍ തിളങ്ങി നില്ക്കുന്നു സമയം. അക്കാലത്താണ് സംവിധായകനായ മഹേഷ് ഭട്ട് നടന്‍ ഷാരൂഖ് ഖാനൊപ്പം സിനിമ എടുക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തോടൊപ്പം, പൂര്‍ത്തിയാക്കിയ രണ്ട് ചിത്രങ്ങളായ - ഡ്യൂപ്ലിക്കേറ്റ്, ചാഹത് ദയനീയമായി പരാജയപ്പെട്ടു. അപ്രതീക്ഷിതമായിരുന്നു ആ പാരജയം, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകാന്‍ മഹേഷ് ഭട്ട് പറഞ്ഞു.

  ആകെ തളര്‍ന്നു പോയ അവസ്ഥ. ഷാരൂഖാന്റെ കരിയറില്‍ രണ്ട ഫ്‌ലോപ്പുകള്‍ ഉണ്ടാക്കിയത് ഞാന്‍ മാത്രമാണ്. താന്‍ തോറ്റിട്ടും, തന്നെ വീണ്ടും രാജാവായി കാണാനുളള അദ്ദേഹത്തിന്റെ മനസ്സ് അത്രമാത്രം വിശാലമാണ്. പ്രതിസന്ധികള്‍ നിറഞ്ഞ ആ സമയങ്ങളില്‍ തനിക്ക് അദ്ദേഹം നല്‍കിയ മറുപടി, തന്നെ വിസ്മയിപ്പിച്ചു.

  എന്നിട്ടും അദ്ദേഹം എന്നെ ഒരു രാജാവിനെപ്പോലെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ സന്തോഷവാനാക്കിയെന്നും,താന്‍ എന്നും അദ്ദേഹത്തോടേ നന്ദി ഉളളവന്‍ ആയിരിക്കുമെന്ന്
  മഹേഷ് കൂട്ടിച്ചേര്‍ത്തു.

  അഭിനയത്തില്‍ അദ്ദേഹം അതിശയിപ്പിച്ചട്ടുണ്ടെങ്കിലും, വ്യക്തി ജീവിതത്തില്‍ തനിക്ക് അദ്ദേഹത്തെിന്റെ ഉളളിലെ നല്ല മനുഷ്യനെ മനസ്സിലാക്കാന്‍ അവസരം കിട്ടി. അവനില്‍ വളരെ വലിയ ഒരു മനുഷ്യനുണ്ട്. വളരെ വിശാലമനസ്‌കനായ, ധീരനായ, മഹാനായ മനുഷ്യന്‍, അദ്ദേഹം പറഞ്ഞു.

  സിനിമ മേഖലയിലെ തന്റെ ഉയര്‍ച്ചയും താഴ്ച്ചയും ഇത്തരം സംഭവങ്ങള്‍ക്ക് പലപ്പോഴും ആധാരമായിട്ടുണ്ടെന്ന്, മഹേഷ് വ്യക്തമാക്കി.

  1996-ലാണ്, മഹേഷ് ഭട്ട് നടന്‍ ഷാരൂഖ് ഖാനെ നായകനാക്കി ആദ്യ ചിത്രമായ 'ചാഹത്' സംവിധാനം ചെയ്തത്. ഒരു റൊമാന്റിക് മ്യൂസിക്കല്‍ ചിത്രമായ ചാഹത്തില്‍ നസീറുദ്ദീന്‍ ഷാ, അനുപം ഖേര്‍, പൂജാ ഭട്ട്, രമ്യാ കൃഷ്ണന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തി.

  ശേഷം, ഡ്യൂപ്ലിക്കേറ്റ് (1998) എന്ന ആക്ഷന്‍ കോമഡിയിലും അദ്ദേഹം അഭിനയിച്ചു. ജൂഹി ചൗള, സൊനാലി ബിന്ദ്രെ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. അപ്രതീക്ഷിതമായ ഈ ചിത്രങ്ങളുടെ പരാജയം അന്നത്തെ ബോകസ് ഓഫീസ് കലക്ക്ഷനേയും, സിനിമയിലെ അണിയറ പ്രവര്‍ത്തകരേയും ബാധിച്ചു.

  വിശേഷ് ഫിലിംസിന്റെ ബാനറില്‍ ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും മുകേഷ് ഭട്ടും ചേര്‍ന്ന് നിര്‍മ്മിച്ച സഡക് 2 (2020) എന്ന ആക്ഷന്‍ ത്രില്ലറാണ് മഹേഷിന്റെ അവസാന സംവിധാനം. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മഹേഷ് സംവിധായികയായി തിരിച്ചെത്തുന്ന ചിത്രത്തില്‍ പൂജാ ഭട്ട് ഒരു പ്രത്യേക കഥാപാത്രത്തെ അവതരിപ്പിച്ചു.

  Read more about: mahesh bhatt
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X