സുശാന്തിനെ എന്റെ നാല് സിനിമകളില്‍ നിന്നും ഒഴിവാക്കി! കാരണം വെളിപ്പെടുത്തി സഞ്ജയ് ലീലാ ബന്‍സാലി
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗം സംബന്ധിച്ച ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂണ്‍ 14നായിരുന്നു നടനൈ മുംബൈയിലെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പ്രിയ താരത്തിന്റെ വിടവാങ്ങല്‍ വാര്‍ത്ത ആരാധകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു.
കമ്മിറ്റ് ചെയ്ത സിനിമകളെല്ലാം തുടര്‍ച്ചയായി നഷ്ടപ്പെട്ടതാണ് നടന്റെ വിടവാങ്ങലിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ബോളിവുഡ് സിനിമാലോകത്തിനെതിരെ തുറന്നടിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. മുന്‍നിര സംവിധായകര്‍ക്കെതിരെയും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കെതിരെയുമാണ് പലരും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നത്.

സുശാന്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേസില്‍ സുശാന്തിന്റെ കുടുംബാംഗങ്ങളുടെയും സിനിമാ പ്രവര്‍ത്തകരുടെയുമെല്ലാം മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും പോലീസ് ചോദ്യം ചെയ്തത്. സുശാന്തിനെ നാല് സിനിമകള്‍ക്കായി താന്‍ പരിഗണിച്ചിരുന്നുവെന്ന് ബന്‍സാലി പറയുന്നു.

എന്നാല്‍ നടന്റെ മറ്റ് പ്രോജക്ടുകള്‍ കാരണം അത് നടക്കാതെ പോവുകയുമായിരുന്നു എന്നാണ് ബന്‍സാലി പോലീസിനോട് പറഞ്ഞത്. തന്റെ സിനിമകളില്‍ നിന്നും സുശാന്തിനെ പുറത്താക്കിയതല്ലെന്നും സംവിധായകന്‍ പറഞ്ഞു. യഷ്രാജ് ഫിലിംസുമായി കരാറുണ്ടായിരുന്ന സമയത്താണ് ബന്‍സാലി സുശാന്തിനെ സമീപിച്ചത്.

ശേഖര്‍ കപൂര്‍ സംവിധാനം ചെയ്യാനിരുന്ന പാനി എന്ന സിനിമയുടെ കമ്മിറ്റ്‌മെന്റുകള്‍ സുശാന്തിനുണ്ടായിരുന്നു. എന്നാല്‍ പാനി എന്ന ചിത്രം പിന്നീട് നടക്കാതെ പോവുകയായിരുന്നു. സുശാന്തുമായി താന്‍ ആശയവിനിമയം നടത്തിയിട്ട് കുറെ കാലമായെന്നും സംവിധായകന്‍ പറഞ്ഞു. നടന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചോ വിഷോദരോഗത്തെപറ്റിയോ തനിക്ക് അറിയില്ലായിരുന്നുവെന്നും സഞ്ജയ് ലീലാ ബന്‍സാലി പോലീസിനോട് പറഞ്ഞു.

മൂന്ന് മണിക്കൂറോളം സംവിധായകനെ പോലീസ് ചോദ്യം ചെയ്തു. അതേസമയം സുശാന്തിന്റെ വിയോഗത്തില്‍ ഇതുവരെ 30പേരെയാണ് ബാന്ദ്ര പോലീസ് ചോദ്യം ചെയ്തിരിക്കുന്നത്. സുശാന്ത് വിഷാദ രോഗത്തിന് ചികില്‍സ തേടിയിരുന്നതായി നേരത്തെ അന്വേഷണത്തില്‍ വ്യക്തമായതായിരുന്നു. മൂന്ന് സ്‌പെഷ്യല്‍ ടീമുകളാണ് കേസ് അന്വേഷിക്കുന്നത്.

സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. താനും സുശാന്തും പ്രണയത്തിലായിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ നടി തുറന്ന് സമ്മതിച്ചിരുന്നു. ഒന്‍പത് മണിക്കൂറോളം ആണ് റിയ ചക്രബര്‍ത്തിയെ ബാന്ദ്ര പോലീസ് ചോദ്യം ചെയ്തിരുന്നത്. സുശാന്തിനോടൊപ്പമായിരുന്നു റിയയുടെ താമസം.

വിവാഹത്തിന് ശേഷം പുതിയൊരു ഫ്‌ളാറ്റ് വാങ്ങാന്‍ തങ്ങള്‍ പദ്ധതി ഇട്ടിരുന്നതായും റിയ പോലീസിനോട് പറഞ്ഞു. എന്നാല്‍ ലോക്ക് ഡൗണിനിടെ ഇരുവരും തമ്മില്‍ ചെറിയ വഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് റിയ സുശാന്തിന്റെ വീട് വിട്ട് പോകുകയായിരുന്നു. എന്നാല്‍ അതിന് ശേഷവും ഇവര്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ റിയ തുറന്ന് സമ്മതിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഡ്രൈവ് എന്ന ചിത്രമാണ് സുശാന്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications