'അന്യന്‍' ബോളിവുഡ് റീമേക്കുമായി ശങ്കര്‍, വിക്രമിന്‌റെ റോളില്‍ രണ്‍വീര്‍ സിംഗ്‌

By Midhun Raj

ചിയാന്‍ വിക്രം-ശങ്കര്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ അന്യന്‍ തിയ്യേറ്ററുകളില്‍ നിന്നും ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമാണ്. 2005ല്‍ റിലീസ് ചെയ്ത ചിത്രം വിക്രമിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ബിഗ് ബഡ്ജറ്റില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ സദയാണ് നായികാവേഷത്തില്‍ എത്തിയത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ ഒരുക്കിയ അന്യനിലെ പാട്ടുകളും അക്കാലത്ത് തരംഗമായിരുന്നു. അന്യന്‍, റെമോ, അമ്പി എന്നീ റോളുകളിലാണ് വിക്രം ചിത്രത്തില്‍ എത്തിയത്. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം ശങ്കര്‍ ചിത്രത്തിന് ബോളിവുഡില്‍ റീമേക്ക് വരികയാണ്.

 ranveersingh-shankar

സംവിധായകന്‍ തന്നെ വീണ്ടും ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗാണ് നായകന്‍. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ശങ്കറും രണ്‍വീറും തന്നെയാണ് അന്യന്‍ ബോളിവുഡ് റീമേക്ക് പ്രഖ്യാപിച്ചത്. റിലീസ് ചെയ്ത് പതിനാറ് വര്‍ഷത്തിന് ശേഷമാണ് വിക്രം ചിത്രത്തിന് റീമേക്ക് വരുന്നത്. പാന്‍ ഇന്ത്യന്‍ പ്രോജക്ടായ സിനിമ 2022 പകുതിയോടെയാണ് ചിത്രീകരണം ആരംഭിക്കുക. പെന്‍ മൂവീസിന്‌റെ ബാനറില്‍ ഡോ ജയന്തിലാല്‍ ഗാഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്യന്‍ അപരിചിത് എന്ന പേരില്‍ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായ സിനിമ തമിഴ്‌നാടിന് പുറമെ കേരളത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടു, നിഷ്‌കളങ്കനായ അമ്പി, റൊമാന്റിക്കായ റെമോ, തിന്മ ചെയ്യുന്നവരെ ഇല്ലാതാക്കുന്ന അന്യന്‍ എന്നീ മൂന്ന് റോളുകളില്‍ മികച്ച അഭിനയമാണ് ചിത്രത്തില്‍ വിക്രം കാഴ്ചവെച്ചത്. ചിയാന്റെ കരിയറിലെ തന്നെ എറ്റവും മികച്ച സിനിമകളില്‍ ഒന്നായാണ് അന്യന്‍ വിലയിരുത്തപ്പെട്ടത്. മലയാളത്തില്‍ നിന്നും നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി തുടങ്ങിയ താരങ്ങളും ശങ്കര്‍ ചിത്രത്തിന്‌റെ ഭാഗമായിരുന്നു. വിവേക്, പ്രകാശ് രാജ്, നാസര്‍, സായിറാം സുകുമാരന്‍, ചാര്‍ലി, ഷണ്‍മുഖരാജന്‍, സൗരഭ് ശുക്ല, തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

Read more about: ranveer singh vikram shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X