ഇര്‍ഫാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് സംവിധായകന്‍! പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും
നടന്‍ ഇര്‍ഫാന്‍ ഖാന്റ തിരിച്ചുവരവിനായി വലിയ പ്രതീക്ഷകളോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നത്. അര്‍ബുദ ബാധിതനായി ലണ്ടനില്‍ കുറച്ചുനാളായി ചികില്‍സയിലായിരുന്നു നടന്‍. ചികില്‍സ കഴിഞ്ഞ് ഫെബ്രുവരിയിലാണ് ഇര്‍ഫാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴിതാ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും പുതിയ ചിത്രം ഉടന്‍ ആരംഭിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനും അടുത്ത സുഹൃത്തുമായ ടിഗ്മന്‍സു ദുലിയ.
താന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നതായും ഹിന്ദി മീഡിയം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കണമെന്ന് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞതായും ദുലിയ വ്യക്തമാക്കി. 2017ല്‍ ഇര്‍ഫാന്‍ ഖാന്റെതായി പുറത്തിറങ്ങിയ ഹിന്ദി മീഡിയം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. സാകേത് ചൗധരിയാണ് സിനിമ സംവിധാനം ചെയ്തത്.

ഹിറ്റായ സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിനുളള തയ്യാറെടുപ്പുകളിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ഹിന്ദി മീഡിയം രണ്ടാം പതിപ്പില്‍ ആദ്യ ഭാഗത്തിലെ അതേ വേഷം തന്നെയായിരിക്കും ഇര്‍ഫാന്‍ ഖാന്‍ ചെയ്യുക. 2020ഓടെ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നത്. പിന്നീട് രോഗം ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചികില്‍ത്സ കഴിഞ്ഞ് താരം എത്തുന്നതോടെ വലിയ പ്രതീക്ഷകളോടെയാണ് പുതിയ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











