'ജിംനാസ്റ്റിക്ക് പരിശീലിക്കുന്നതിനിടെ തലയ്ക്ക് പരിക്കേറ്റു, ആറ് മാസത്തോളം ഓർമ നഷ്ടപ്പെട്ടു'; ദിഷ പഠാനി

ബോളവുഡിലെ ഏറ്റവും സക്സസ് ഫുള്ളായ യുവനടിയാണ് ദിഷ പഠാനി. ഇന്ന് കാണുന്ന താരമൂല്യം ബോളിവുഡിൽ നേടിയെടുക്കാൻ താരം നടത്തിയ കഠിനാധ്വാനവും പ്രയത്നവും ആരെയും അതിശയിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ്. ദിഷയുടെ ഫാഷൻ സെൻസിനാണ് അവളുടെ അഭിയത്തേക്കാൾ ആരാധകരുള്ളത്. താരത്തിന്റെ റെഡ് കാർപറ്റ് ലുക്കുകളെല്ലാം അതിവേ​ഗത്തിലാണ് സോഷ്യൽമീഡിയയിൽ വൈറലാകാറുള്ളത്. ഇരുപത്തെട്ടുകാരിയാ‌യ ദിഷ 2015ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ ലോഫറിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്.

മൗനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ‌ ദിഷ അവതരിപ്പിച്ചത്. വരുൺ തേജായിരുന്നു ചിത്രത്തിൽ നായകൻ. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്തത്. തമിഴിലും സിനിമ ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു. തെലുങ്കിലൂടെ സിനിമയിലേക്ക് എത്തിയശേഷം നേരിട്ട് ബോളിവുഡിലേക്കാണ് ദിഷ പോയത്. ബോളിവുഡിലെ ആദ്യ സിനിമ സുശാന്ത് സിങ് രാജ്പുത്ത് നായകനായ എം.എസ് ധോണി ദി അൺടോൾഡ് സ്റ്റോറിയായിരുന്നു. പ്രിയങ്ക എന്ന ധോണിയുടെ മുൻ കാമുകിയുടെ വേഷമാണ്ന ചിത്രത്തിൽ ദിഷ അവതരിപ്പിച്ചത്. കൂടാതെ ബേഫികര എന്ന മ്യൂസിക്ക് ആൽബത്തിലും ദിഷ അഭിനയിച്ചിരുന്നു.

തെലുങ്ക് സിനിമകളിലൂടെ ബോളിവുഡിലെത്തി

ടൈ​ഗർ ഷ്റോഫായിരുന്നു ആൽബത്തിൽ ദിഷയ്ക്കൊപ്പം അഭിനയിച്ചത്. ഫെമിന മിസ് ഇന്ത്യ ഇൻഡോർ 2013 ലെ ഫസ്റ്റ് റണ്ണറപ്പുമായിരുന്നു ദിഷ പഠാനി. ദിഷയുടെ കുടുംബത്തിൽ മറ്റാർക്കും സിനിമയുമായി യാതൊരുവിധ ബന്ധവുമില്ല. എഞ്ചിനീയറിങിന് ശേഷമാണ് ദിഷ സിനിമയിലേക്ക് എത്തിയത്. ദിഷയും ബോളിവുഡിലെ യങ് സ്റ്റാർ ടൈ​ഗർ ഷ്റോഫും പ്രണയത്തിലാണെന്നാണ് റൂമറുകൾ. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ വീഡിയോയും ഫോട്ടോകളും പെടുന്നനെ തന്നെ സോഷ്യൽമീഡിയയിൽ ശ്രദ്ദനേടാറുണ്ട്. ഇപ്പോൾ തനിക്ക് 2019ൽ സംഭവിച്ച ഒരു അപകടത്തെ കുറിച്ച് ദിഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. അഫകടത്തിൽ തലയ്ക്ക് ക്ഷതമേറ്റ് ആറ് മാസത്തോളം ഓർമ നഷ്ടപ്പെട്ട് കിടന്നതിനെ കുറിച്ചാണ് ദിഷ പറഞ്ഞത്.

മോഡലും നടിയും ഫിറ്റ്നസ് ഫ്രീക്കും

മോഡലും നടിയുമായ ദിഷ ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ്. എത്ര പ്രതികൂല സാ​ഹചര്യങ്ങൾ വന്നാലും ദിഷ വ്യായാമവും യോ​ഗയുമൊന്നും മുടക്കാറില്ല. 2019ൽ ആണ് ജിംനാസ്റ്റിക്ക് പരിശീലിക്കുന്നതിനിടെ ദിഷയുടെ തലയ്ക്ക് ​ഗുരരുതരമായി പരിക്കേറ്റത്. ഒരു മാ​ഗസീനിന് നൽകിയ അഭിമുഖത്തിലാണ് അപകടത്തെ കുറിച്ച് ദിഷ തുറന്ന് പറഞ്ഞത്. ആ അപകടത്തിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. അതിനാൽ തന്നെ ഒന്നും ഓർക്കാൻ കഴിയാത്തതിനാൽ എന്റെ ജീവിതത്തിലെ ആറുമാസം എനിക്ക് നഷ്ടപ്പെട്ടു. പക്ഷെ എത്രയും വേഗം അത് മറികടക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നുണ്ട്. ജിംനാസ്റ്റിക്ക് പരിശീലിക്കുന്നതിനെ കുറിച്ച് ദിഷ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഞാൻ ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ ആഴ്ചയിൽ ജിംനാസ്റ്റിക്സും എംഎംഎയും പരിശീലിക്കുന്നുണ്ട്. എംഎംഎ താരതമ്യേന എളുപ്പമാണ്. എന്നാൽ ജിംനാസ്റ്റിക്സിന് നമ്മൾ സ്ഥിരതയും ധൈര്യവും ഉള്ളവരായിരിക്കണം. ഞാൻ ഇപ്പോൾ കാണുന്ന സ്ഥിതിയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയമെടുത്തു. എല്ലാ ദിവസവും ജിംനാസ്റ്റിക്ക് പരിശീലിക്കണം. എല്ലുകളും മുട്ടുകളും ഒടിയുന്നവരെ പരിശീലിച്ചാൽ മാത്രമെ പ്രതീക്ഷിക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കൂ' ദിഷ പറയുന്നു.

Recommended Video

Kapp movie pooja ceremony | Alwyn Antony | Mathew Thomas | FilmiBeat Malayalam
തലയ്ക്ക് പറ്റിയ ക്ഷതം

സൽമാൻ ഖാനൊപ്പം അഭിനയിച്ച രാധേ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദിഷ പഠാനി സിനിമ. ചിത്രത്തിൽ ദിയ എന്ന കഥാപാത്രത്തെയാണ് ദിഷ അവതരിപ്പിച്ചത്. പ്രഭുദേവ സംവിധാനം ചെയ്ത സിനിമ സൽമാൻ ആരാധകർക്കിടയിൽ വലിയ തരം​ഗമായിരുന്നു. ഏക് വില്ലൻ റിട്ടേൺസാണ് ദിഷയുടേതായി ചിത്രീകരണം പൂർത്തിയായ ഏറ്റവും പുതിയ സിനിമ. മോഹിത്ത് സൂരി സംവിധാനം ചെയ്ത സിനിമയിൽ ജോൺ എബ്രഹാം, അർജുൻ കപൂർ, താരാ സുതാരിയ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നുണ്ട്. 2022 ജൂലൈയോടെ സിനിമ പ്രേക്ഷകരിലേക്ക് എത്തും.

More from Filmibeat

Read more about: disha patani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X