ആ അപകടത്തെത്തുടര്‍ന്ന് ഓര്‍മ്മ പോലും നഷ്ടമായിരുന്നു! വെളിപ്പെടുത്തലുകളുമായി നടി!
ബോളിവുഡ് താരനിരയിലെ പ്രധാനികളിലൊരാളാണ് ദിഷ പട്ടാണി. ശക്തമായ സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. അടുത്തിടെ തന്റെ ജീവിതത്തില്‍ സംഭവിച്ച അപകടത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഫിറ്റ്‌ന്‌സ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് താരം. ഇത് കൂടാതെ ജിംനാസ്റ്റിക്‌സിലും താരം മികവ് തെളിയിച്ചിട്ടുണ്ട്. അപകട സാധ്യത നിറഞ്ഞ അഭ്യാസപ്രകടനത്തില്‍ ദിഷയ്ക്കും പരിക്ക് പറ്റിയിരുന്നു.
6 മാസക്കാലമുള്ള തന്റെ ഓര്‍മ തന്നെ ഇല്ലാതാക്കിയ അപകടത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. പരിശീലനത്തിനിടയിലായിരുന്നു അപകടം. കോണ്‍ക്രീറ്റ് തറയില്‍ തലയിടിച്ചായിരുന്നു ദിഷ വീണത്. 6 മാസത്തോളം ഓര്‍മ്മ പോലും ഇല്ലാതെയായിരുന്നു കഴിഞ്ഞതെന്നും താരം പറയുന്നു. ആ സമയത്ത് എന്തൊക്കെയാണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. ആ അപകടം കാരണം ജീവിതത്തിലെ 6 മാസമാണ് തനിക്ക് നഷ്ടമായതെന്നും താരം പറയുന്നു.

3 വര്‍ഷം മുന്‍പായിരുന്നു ജിംനാസ്റ്റിക്‌സ് ചെയ്ത് തുടങ്ങിയത്. ചെറുപ്പത്തില്‍ തന്നെ പഠിച്ചാല്‍ വളരെ നല്ലതാണ്. 20 വയസ്സിന് ശേഷം നമ്മുടെ ശരീരപ്രകൃതം തന്നെ മാറിപ്പോവുമെന്നും താരം പറയുന്നു. ഷൂട്ടിംഗ് ഇല്ലാത്തപ്പോഴുള്ള പ്രധാന വിനോദം ഇതാണ്. സല്‍മാന്‍ ചിത്രമായ ഭാരതില്‍ അമ്പരപ്പിക്കുന്ന ജിംനാസ്റ്റിക്‌സ് പ്രകടനവുമായാണ് താരമെത്തിയത്. അതിനിടയിലും ദിഷയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കിന് ശേഷവും ഡാന്‍സും തലകുത്തിമറിയലുമൊക്കെ ചെയ്തിരുന്നുവെന്നും മുട്ടിന്‍രെ പരിക്ക് ഇപ്പോഴും ശരിയായിട്ടില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications











