മുംബൈ പോലീസ് ഹിന്ദി റീമേക്ക്; പൃഥ്വിരാജിന്റെ പകരക്കാരന്‍
ബോബി സഞ്ജയ് യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് മുംബൈ പോലീസ്. ചിത്രം വിജയമായതോടെ റീമേക്ക് സാധ്യതയുമേറി. ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തറിങ്ങി. ജൂലൈ 29നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
ജോണ്‍ എബ്രഹാമാണ് ഹിന്ദി റീമേക്കില്‍ നായകന്‍. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ആന്റണി മോസസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക. ജയസൂര്യ അവതരിപ്പിച്ച ആര്യന്‍ ജോണ്‍ ജേക്കബ് എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ വരുണ്‍ ധവാന്‍ അവതരിപ്പിക്കും.

ജാക്ലിന്‍ ഫെര്‍ണാണ്ടസാണ് നായിക. അക്ഷയ് കുമാര്‍, അക്ഷയ് ഖന്ന, നര്‍ഗീസ് ഫക്രി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. നാദിയത് വാല ഗ്രാന്റ്‌സണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സാജിത് നാദിയവാലയാണ് ചിത്രം നിര്‍മ്മിക്കുക.
പൃഥ്വിരാജ്, ജയസൂര്യ,റഹ്മാന്‍, അപര്‍ണ നായര്‍, ഹിമ ഡേവിഡ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചുക്കൊണ്ടാണ് 2013ലാണ് റോഷന്‍ ആന്‍ഡ്രൂസ് മുംബൈ പോലീസ് സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











