പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു? സോഷ്യൽ മീഡിയയിൽ നിന്ന് നിക്കിന്റെ പേര് മാറ്റി നടി...
താരങ്ങളുടെ വിവാഹമോചനം എപ്പോഴും ഏറെ ഞെട്ടലോടെയാണ് ആരാധകർ കേൾക്കുന്നത്. സാമന്ത- നാഗ ചൈതന്യ വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹ മോചനം കൂടി സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകൻ നിക് ജോനസും വേർപിരിയാൻ തയ്യാറെടുക്കുന്നതായിട്ടുള്ള സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് നിക്കിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. നടിയുടെ സോഷ്യൽ മീഡിയയിലെ പേര് മാറ്റം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
ബോളിവുഡിൽ ഏറ്റവും ചർച്ചയായ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേയും നിക് ജോനാസിന്റേയും. നടിയെക്കാളും 10 വയസ് കുറവാണ് നിക്കിന്. ഇവരുടെ പ്രായവ്യത്യാസം അന്ന് വലിയ ചർച്ചയായിരുന്നു. ഡേറ്റിംഗ് സമയത്തും ഇതിനെ ചൊല്ലി വിമർശനം ഉയർന്നിരുന്നു. ഇരുവരും അധികം നാൾ തുടർന്ന് പോകില്ലെന്ന് അന്ന് പലരും പ്രവചിച്ചിരുന്നു. എന്നാൽ നടിയുടെ ഇപ്പോഴത്തെ പേര് മാറ്റം ബോളിവുഡിലു ഹോളിവുഡിലും വലിയ ചർച്ചയായിട്ടുണ്ട്.

താരങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. 2017 ൽ ആയിരുന്നു പ്രിയങ്കയും നിക്കും കണ്ടുമുട്ടുന്നത്. സൗഹൃദത്തിൽ ആരംഭിച്ച ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇവരുടെ ബന്ധം പുറത്ത് വന്നപ്പോൾ തന്നെ വിവാദങ്ങൾ തലപൊക്കുകയായിരുന്നു.പ്രിയങ്കയെ വിമർശിച്ച് നിക്കിന്റെ ആരാധകർ രംഗത്ത് എത്തിയിരുന്നു. വിവാദങ്ങ മൂർച്ഛിച്ച് നിൽക്കുന്ന സമയത്തായിരുന്നു താരങ്ങൾ വിവാഹം കഴിക്കുന്നത്.

2018 ഡിസംബർ 1,2 തീയതികളിലായിരുന്നു ഇവരുടെ വിവാഹം. ജോധ്പൂരിൽ ഹിന്ദു-ക്രിസ്ത്യൻ ആചാര വിധി പ്രകാരമായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതാവുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു അന്ന് വിവാഹത്തിന് പങ്കെടുത്തത്. പിന്നീട് താരങ്ങൾക്ക് വേണ്ടി വിവാഹസൽക്കാരം സംഘടിപ്പിച്ചിരുന്നു. പ്രചരിക്കുന്ന വാർത്ത ശരിയാണെങ്കിൽ മൂന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് താരങ്ങൾ വേർപിരിയുന്നു എന്നുള്ള വാർത്ത പുറത്ത് വരുന്നത്. പ്രിയങ്ക സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാത്രമാണ് മാറ്റിയിരുക്കുന്നത്. നിക്കനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഇപ്പോഴും ഇൻസ്റ്റഗ്രാം പേജിലുണ്ട്. വരും ദിവസങ്ങളിൽ ഇതിനെ കുറിച്ചുള്ള കൃത്യമായ ചിത്രം ലഭിക്കും.

അതേസമയം വിവാഹത്തിന് പിന്നാലെ തന്നെ പ്രിയങ്ക ചോപ്രയും നിക്കും വേർപിരിയുമെന്നും അധികം നാൾ ഈ ബന്ധം പോകില്ലെന്നും പലരും പ്രവചിച്ചിരുന്നു. ആറ് മാസം പൂർത്തിയാക്കില്ലെന്നായിരുന്നു വിവാഹം കഴിഞ്ഞ വേളയിൽപലരും പറഞ്ഞത്. പണത്തിന് വേണ്ടിയാണ് പ്രിയങ്ക നിക്കിനെ വിവാഹം കഴിച്ചതെന്നും അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു, ഈ അടുത്ത കാലത്തും പ്രിയങ്ക ചോപ്ര നിക് വിവാഹമോചനം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.കെആർകെ ആണ് താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് പ്രവചനം നടത്തിയത്.അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രിയങ്കയും നിക്കും വേർപിരിയുമെന്നാണ് ഇയാൾ പ്രവചിച്ചത്. ഇത് അന്ന് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം പറഞ്ഞത്. താരങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോഴാണ് പ്രവചനവുമായി കെആർകെ എത്തിയത്. അന്ന് കെആർകെയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടരുതെന്നും പ്രിയങ്ക-നിക് ആരാധകർ പറഞ്ഞതിരുന്നു.
Recommended Video

സോഷ്യൽ മീഡിയയിൽ സജീവമായണ് പ്രിയങ്കയും നിക്കും. ആരാധകരുമായി അടുത്ത ബന്ധം പുലർത്തുന്ന താരങ്ങൾ തങ്ങളുടെ ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളു ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ റെമാന്റിക് നിമിങ്ങൾ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്. ദിവസങ്ങൾക്ക് മുൻപ് ദീപാവലി വിശേഷം പങ്കുവെച്ച് കൊണ്ട് താരങ്ങൾ രംഗത്ത് എത്തിയിരുന്നു. ഭർത്താവ് നിക്കിനോടൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു സ്വാന്തം വീട്ടിലായിരുന്നു ഇരുവരും ദീപാവലി ആഘോഷിച്ചത്. ഇതിന്റെ വിശേഷം പ്രിയങ്ക പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications