For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലൈക അറോറയും അർബാസ് ഖാനും വീണ്ടും ഒന്നിച്ചോ, മകനോടൊപ്പം ചുറ്റിയടിച്ച് താരങ്ങൾ

  |

  സിനിമാ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരങ്ങളാണ് മലൈക അറോറയും നടൻ അർബാസ് ഖാനും. 1998 ൽ വിവാഹിതരായ ഇവർ 2017 ൽ നിയമപരമായി ബന്ധം വേർപിരിയുകയായിരുന്നു. 19 വർഷത്തെ വിവാഹ ജീവിതമായിരുന്നു താരങ്ങൾ 2017 ൽ അവസാനിപ്പിച്ചത്. ഇവരുടെ വേർപിരിയൽ ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. പ്രണയവിവാഹമായിരുന്നു താരങ്ങളുടേത്. വിവാഹമോചനത്തിന് ശേഷവും അടുത്ത സൗഹൃത്തുക്കളായി തുടരുകയാണ്. ഇവർക്ക് അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. വിവാഹമോചനത്തിന് ശേഷം അമ്മ മലൈകയ്ക്കൊപ്പമാണ് അർഹാനുള്ളത്.

  Arbaaz Khan

  റ്റാര്‍ മാജിക്ക് താരം റിനി രാജിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  മറീനയുടെ ചിത്രം എവിടെ പോയി, യഥാർഥത്തിൽ സംഭവിച്ചതിനെ കുറിച്ച് 'പിടികിട്ടാപ്പുള്ളി' സംവിധായകൻ ജിഷ്ണു

  സോഷ്യൽ മീഡിയയിൽ സജീവമാണ് മലൈക അറോറ. നടിയുടെ ചെറിയ വിശേഷങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലുമാകാറുണ്ട്. മലൈകയുടെ ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവാറുണ്ട്. ബോളിവുഡിൽ ഫിക്നസ്സിന് വളരെ അധികം പ്രധാന്യം കൊടിക്കുന്ന താരമാണ് മലൈക. നടിയുടെ വർക്കൗട്ട് വീഡിയോകളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടാറുണ്ട്.

  രേവതി എറിഞ്ഞ കല്ല് കൊണ്ട് കണ്ണാടി പൊട്ടി, ചില്ല് ജഗതിയുടെ ദേഹത്ത് കുത്തിക്കയറി...

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മലൈക അറോറയുടേയും ഭർത്താവ് അർബ്ബാസ് ഖാന്റേയും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. മകന് വേണ്ടിയാണ് താരങ്ങൾ ഒത്തിച്ചെത്തിയിരിക്കുന്നത്. മുംബൈയിലെ ഹോട്ടലിൽ നിന്നാണ് താരങ്ങളുടെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം മകന് വേണ്ടി താരങ്ങൾ ഒന്നച്ചെത്താറുണ്ട്. മലൈക അറോറ അർബ്ബാസ് ഖാൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  മൂന്ന് പേരും ഒരേ നിറത്തിലുളള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. വെളുത്ത നിറത്തിലുള്ള ടി ഷർട്ടും കറുത്ത നിറത്തിലുള്ള പാവാടയുമായുമായിരുന്ന മലൈകയുടെ വേഷം വെള്ളനിറത്തിലുള്ള ടി ഷർട്ടും കറുത്ത സ്പേർട്സ് പാന്റുമായിരുന്നു അർബാസ് ഖാൻ ധരിച്ചത്. താരങ്ങളുടെ ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്. വിവാഹമോചനത്തിന് ശേഷം ഇരുവരും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുകയാണ്. ജോലികളിൽ സജീവമാണ് മലൈകയും അർബാസ് ഖാനും.

  നിലവിൽ നടൻ അർജുൻ കപൂറുമായി റിലേഷനിലാണ് മലൈക. അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അർജുനുമായി മലൈക പ്രണയത്തിലാവുന്നത്. ഗോസിപ്പ് കോളങ്ങളിൽ താരങ്ങൾ ചർച്ചാ വിഷയമായതോടെ ഇരുവരും പ്രണയം തുറന്ന് സമ്മതിക്കുകയായിരുന്നു. അർജുൻ കപൂറിന്റെ പിറന്നാൾ ദിവസമാണ് നടി തന്റെ പ്രണയം തുറന്ന് സമ്മതിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള യാത്ര ചിത്രങ്ങളും മറ്റും ബോളിവുഡ് കോളങ്ങളിൽ വൈറലാണ്. അർജുൻ കപൂറും തന്റ പ്രണയം തുറന്ന് സമ്മതിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലം ഇരുവരും ഒന്നിച്ചായിരുന്നു.

  ഈ അടുത്തയിടക്ക് ഒരു പെൺകുട്ടിയുടെ അമ്മയാകണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച് മലൈക രംഗത്ത് എത്തിയിരുന്നു. സൂപ്പര്‍ ഡാന്‍സര്‍ ചാപ്റ്റര്‍ ഫോര്‍ റിയാലിറ്റി ഷോയിലെ ഒരു പെൺകുട്ടിയുടെ പ്രകടനം കണ്ടതിന ശേഷമാണ് തന്റെ ആഗ്രഹം തുറന്ന് പഞ്ഞത്.''പെണ്‍കുട്ടികള്‍ മാത്രം ഉള്ള കുടുംബത്തിലെ അംഗമാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ എല്ലാവര്‍ക്കും ആണ്‍ കുഞ്ഞുങ്ങളാണ് ഉള്ളത്. അപ്പോള്‍ ഒരു പെണ്‍ കുഞ്ഞിനെ വല്ലാതെ മിസ്സ് ചെയ്യും. ഞാന്‍ എന്റെ മകന്‍ അര്‍ഹാനെ ചന്ദ്രനോളം സ്‌നേഹിയ്ക്കുന്നു. എന്നാല്‍ ഒരു പെണ്‍ കുഞ്ഞ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിയ്ക്കുകയും ചെയ്യുന്നു''.

  Recommended Video

  പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam

  ദത്തെടുക്കുന്നതിനെ കുറിച്ചും മലൈക പറയുന്നുണ്ട്. ബോളിവുഡിൽ ദത്തെടുക്കലും വാടക ഗർഭധാരണവുമൊക്കെ സാധാരണമാണ്. നേരത്തെ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിച്ചിരിന്നു. എന്നാല്‍ ഇപ്പോള്‍ പ്ലാന്‍ ഇല്ല. എന്റെ സുഹൃത്തുക്കളില്‍ പലരും മക്കളെ ദത്ത് എടുത്തിട്ടുണ്ട്. അവരുടെ പിന്നീടുള്ള ജീവിതത്തിലെ സന്തോഷം കാണുമ്പോള്‍ അത്ഭുതവും തോന്നിയിട്ടുണ്ട്. ഒരു പെൺകുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ച് മകൻ അർഹാനോട് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ എല്ലാം തുറന്ന് സംസാരിക്കുന്നവരാണ്. . എന്നാല്‍ നിലവില്‍ ഒരു കുഞ്ഞിനെ ദത്ത് എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല- മലൈക അറോറ പറഞ്ഞു

  Read more about: arbaaz khan malaika arora
  English summary
  Divorced Couple Malaika Arora And Her Ex-husband Arbaaz Khan Had Lunch Together, Latest Pictures Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X