നടിമാരെല്ലാം അങ്ങനെയാണ്, സംവിധായകനോടൊപ്പം നിൽക്കണം, ദുരനുഭവത്തെ കുറിച്ച് സീരിയൽ താരം
അഭിനേത്രി അവതാരക എന്നിങ്ങനെ മിനിസ്ക്രീനിൽ സജീവമാണ് ദിവ്യങ്ക തൃപാഠി. ഹിന്ദിയിലാണ് സജീവമെങ്കിലും തെന്നിന്ത്യയിലും താരത്തിന് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ദിവ്യങ്ക. തന്റെ ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.. ഇതൊക്കെ സോഷ്യൽ മീഡിയയിലും മറ്റും വൈറൽ ആകാറുമുണ്ട്.
ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറൽ ആകുന്നത് നടിയുടെ ഒരു അഭിമുഖമാണ്. കരിയറിന്റെ തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചാണ് വെളിപ്പെടുത്തുന്നത്. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം തുറന്ന് പറഞ്ഞത്. സാമ്പത്തികമായി മോശമായി നിൽക്കുന്ന സമയത്തായിരുന്നു തനിക്ക് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നതെന്നും എന്നാൽ തന്റെ കഴിവിൽ വിശ്വസിച്ചിരുന്നത് കൊണ്ട് ആ ഓഫർ തള്ളിക്കളയുകയായിരുന്നു എന്ന് താരം അഭിമുഖത്തിൽ പറയുന്നു.

ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലായിരുന്നു നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയത്. പുതുമുഖങ്ങളെ പലതരത്തിൽ മുതലെടുക്കാൻ ആളുകൾ ശ്രമിക്കുന്നുണ്ടെന്നും തുടക്കത്തിൽ എല്ലാവർക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടുണ്ടാവുമെന്നും ദിവ്യങ്ക പറയുന്നു.

ദിവ്യങ്കയുടെ വാക്കുകൾ ഇങ്ങനെ... '' സാമ്പത്തികമായി ബുദ്ധിമുട്ടുള്ള ഒരു കാലം തനിക്ക് ഉണ്ടായിരുന്നു. ആ സമയത്ത് തനിക്ക് ഒരു ഷോയിലേയ്ക്ക് ഓഫർ വന്നു. എന്നാൽ സംവിധായകനോടൊപ്പം സമയം ചെലവഴിക്കണമെന്നും ഇതിലൂടെ വലിയൊരു ബ്രേക്ക് തനിക്ക് ലഭിക്കുമെന്നും അവർ പറഞ്ഞിരുന്നു.

മീടു വരുന്നതിന് മുൻപ് ആയിരുന്നു ഇത്തരത്തിൽ ഒരു ഓഫറുമായി തന്നെ സമീപിച്ചത്. ഈ മേഖലയിലെ എല്ലാവരും ഇങ്ങനെയാണെന്ന് ഇത്തരക്കാർ പറഞ്ഞ് ബോധ്യപ്പെടുത്തും. കൂടാതെ പറഞ്ഞതിന് വഴങ്ങിയില്ലെങ്കിൽ പിന്നെ ഇവിടെ തുടരാൻ കഴിയില്ലെന്നും പറയും. എന്നാൽ ഇതൊന്നും കരിയറിനെ ബാധിക്കില്ലെന്നും ദിവ്യങ്ക പറയുന്നു. അതേസമയം നിങ്ങൾ അത് ചെയ്തെങ്കിൽ അത് നിങ്ങളുടെ കരിയർ നശിപ്പിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം അസംബന്ധമാണെന്ന് തനിക്ക് അറിയാമായിരുന്നു. ഞാൻ എന്റെ കഴിവിനെ വിശ്വസിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തനിക്ക് ആദ്യമായി ജോലി കിട്ടി. അങ്ങനെ നല്ല പ്രൊജക്ടുകൾ പിന്നീടും ലഭിക്കുകയായിരുന്നു എന്ന് ദിവ്യങ്ക അഭിമുഖത്തിൽ വ്യക്തമാക്കി. നടിയുടെ വാക്കുകൾ ചർച്ചയായിട്ടുണ്ട്.

മുൻപ് ഒരിക്കൽ വസ്ത്രധാരണത്തെ കുറിച്ച് വിമർശിച്ചയാൾക്ക് ദിവ്യങ്ക നൽകിയ മറുപടി വലിയ ചർച്ചയായിരുന്നു. ഭർത്താവിനോടൊപ്പം നിൽക്കുന്ന ചിത്രത്തിനായിരുന്നു മോശം കമന്റു വന്നത്. ദുപ്പട്ട ഇല്ലേ എന്നായിരുന്നു ചോദ്യം. ഉഗ്രൻ മറുപടിയായിരുന്നു നടി നൽകിയത്. ''നിങ്ങളെ പോലുള്ള ആളുകള്‍ക്ക് ദുപ്പട്ട ഇല്ലാതെ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കാന്‍ വേണ്ടിയാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന വേഷം ഒരു സ്ത്രീ ധരിച്ചു കാണണം എന്നുള്ളത് മാറ്റി, പകരം നിങ്ങളും മറ്റുള്ളവരും സ്ത്രീകളെ നോക്കി കാണുന്ന രീതിയില്‍ മാറ്റം വരുത്തണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്റെ ശരീരവും ബഹുമാനവും എന്റെ ഇഷ്ടമാണ്. നിങ്ങളുടെ മര്യാദ നിങ്ങളുടെ ഇഷ്ടം' എന്നാണ് ദിവ്യങ്ക മറുപടി നൽകിയത്. ഇത് വൈറൽ ആയിരുന്നു.2016 ആയിരുന്നു ദിവ്യങ്കയുടേയും വിവേക് ദഹിയയുടേയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.
Recommended Video

മുൻപ് ഒരിക്കൽ തിയേറ്ററിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവവും നടി പങ്കുവെച്ചിരുന്നു. തിരക്ക് മുതലാക്കി ഒരാൾ തന്നെ സ്പർശിച്ചുവെന്നായിരുന്നു താരം പറഞ്ഞത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഒരു തിയേറ്ററിൽ നടന്ന സംഭവമായിരുന്നു. ബ്ലാക്കിൽടിക്കറ്റ് വിൽക്കുന്ന കാലം. അതിനാൽ തന്നെ അത്യാവശ്യം നല്ല തിരിക്ക് ഇവിടെ ഉണ്ടായിരുന്നു. ടിക്കറ്റ് എടുക്കാനായി ക്യൂവിൽ നിൽക്കുകയായിരുന്നു. നല്ല തിരക്കുള്ളതിനാൽ ഒരാൾ അതിനെ മുതലാക്കി തന്നെ സ്പർശിക്കാൻ ശ്രമിച്ചു. പെട്ടെന്ന് തന്നെ കൈ വലിച്ച് ആ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. പിന്നീട് ആയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി. അടിക്കുന്ന സമയത്ത് അയാളുടെ മുഖത്ത് പോലും നോക്കിയിരുന്നില്ല എന്ന് ദിവ്യങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.


Click it and Unblock the Notifications