For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരങ്ങള്‍ക്കായി ഗൗരി ഒരുക്കിയ ദിവാലി സര്‍പ്രൈസ്? ആഘോഷം പൊടിപൊടിച്ചു! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

  |

  തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തെ ഓര്‍മ്മിപ്പിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്. ബോളിവുഡ് താരങ്ങളെല്ലാം ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. 5 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം എങ്ങനെയൊക്കെ മനോഹരമാക്കാമെന്നാണ് പലരും ചിന്തിക്കുന്നത്. ആഘോഷവേളകളിലെ ഒത്തുചേരലുകളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ദീപാവലിക്ക് മുന്നോടിയായി കിങ് ഖാന്റെ വീട്ടില്‍ സംഘടിപ്പിച്ച ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയതാരങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. പിറന്നാളിന് പിന്നാലെയായാണ് ഈ ആഘോഷം സംഘടിപ്പിച്ചത്. ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഗൗരി ഖാനായിരുന്നു.

  മഞ്ജു വിവാഹ മോചനം നേടിയതറിയാം! വിവാഹത്തെക്കുറിച്ച് സുജിത്ത് വാസുദേവിന്റെ വെളിപ്പെടുത്തല്‍!

  കത്രീന കൈഫ്, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കജോള്‍, ജൂഹി ചൗള, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ, കരീന കപൂര്‍, കരിഷ്്മ കപൂര്‍, തുടങ്ങി വന്‍താരനിരയാണ് ചടങ്ങില്‍ പങ്കെടുത്തത്. നാളുകള്‍ക്ക് ശേഷമുള്ള കൂടിച്ചേരലുകള്‍ താരങ്ങളും ആഘോഷമാക്കി മാറ്റിയിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്തും വിശേഷങ്ങള്‍ പങ്കുവെച്ചുമാണ് താരങ്ങള്‍ ഒത്തുചേരല്‍ ആഘോഷിച്ചത്. സിനിമയ്ക്കപ്പുറത്തുള്ള കൂടിച്ചേരലില്‍ ഏറെ സന്തോഷിക്കുന്നത് ആരാധകലോകമാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  മമ്മൂട്ടിയുടെ അഭിനയമികവ് അസാധ്യം തന്നെ! അമ്പരന്നുപോയ സിനിമാപ്രവര്‍ത്തകര്‍ ചെയ്തത്! കാണൂ!

  കത്രീനയ്‌ക്കൊപ്പം ആലിയ

  കത്രീനയ്‌ക്കൊപ്പം ആലിയ

  നാളുകള്‍ക്ക് ശേഷമാണ് ആലിയ ഭട്ട് സഹപ്രവര്‍ത്തകരില്‍ പലരെയും കാണുന്നത്. ഇടയ്ക്ക് രണ്‍ബീറിനും കുടുംബത്തിനുമൊപ്പം ലണ്ടനിലായിരുന്നു ഈ താരം. റിഷി കപൂറിന്റെ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു താരകുടുംബം വിദേശത്തേക്ക് പോയത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം ഇരുവരും ഒരുമിച്ച ചടങ്ങുകളിലൊന്നുകൂടിയായിരുന്നു ഇത്. മുന്‍കാമുകനെ കണ്ടഭാവം നടിക്കാതെ കത്രീനയ്‌ക്കൊപ്പം പോസ് ചെയ്യുകയാണ് ആലിയ ഭട്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രമിതാ.

  കജോളും ഷാരൂഖും

  കജോളും ഷാരൂഖും

  പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് കജോളും ഷാരൂഖും. ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ ബോക്‌സോഫീസും ആരാധകരും ഇവര്‍ക്കൊപ്പമായിരുന്നു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഇരുവരും. ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദീപാവാലി ആഘോഷത്തിനിടയില്‍ പ്രിയ താരജോഡികള്‍ ഒരുമിച്ചൊരു ക്ലിക്ക്.

  കരണ്‍ ജോഹറിനൊപ്പം

  കരണ്‍ ജോഹറിനൊപ്പം

  ഷാരൂഖ് ഖാന്റെ എല്ലാമെല്ലാമായി കൂടെയുള്ള കരണ്‍ ജോഹറും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ആലിയയ്‌ക്കൊപ്പമുള്ള കരണിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കരണ്‍ ജോഹര്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

  നേഹ ധൂപിയയുമുണ്ട്

  നേഹ ധൂപിയയുമുണ്ട്

  കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് നേഹ ധൂപിയ. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് നേഹയും ്അംഗഡും വിവാഹിതരായത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്ന കാര്യത്തെക്കുറിച്ച് താരദമ്പതികള്‍ തന്നെയാണ് വ്യക്തമാക്കിയത്. നിറവയറുമായി നേഹയുടെ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ സിനിമയില്‍ നിന്നും അവസരങ്ങള്‍ കുറയുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നുവെന്നും 5 മാസത്തിന് ശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതെന്നും താരം പറഞ്ഞിരുന്നു.

  English summary
  Diwali Celebrations at Shruh Khan's home, see the photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X