ദീപിക ഗർഭിണിയാണോ? പൊതുവേദിയിൽ മൗനം വെടിഞ്ഞ് താരം, മറുപടി വൈറൽ
വിവാഹം കഴിഞ്ഞ് തൊട്ട് അടുത്ത നാളുകളിൽ തന്നെ നടിമാർ അമ്മയാകുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വ്യാപകമാകും. വിവാഹം കഴിഞ്ഞ ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ നടി ദീപിക പദുകോൺ അമ്മയാകുന്നതിനെ കുറിച്ചുളള വാർത്തകൾ പുറത്തു വന്നിരുന്നു. അന്ന് താരം ഇതിന് മറുപടി നൽകി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴി നടിയോട് ഈ ചോദ്യം നേരിട്ട് ചോദിച്ചിരിക്കുകയാണ്. ഛാപ്പക്കിന്റെ പ്രെമേഷൻ പരിപാടിക്കിടെയാണ് അമ്മയാകാൻ പോകുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ ആരാഞ്ഞത്..

അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത ശരിയാണോ എന്നാണ് പരിപാടിക്കിടെ ഒരാൾ താരത്തിനോട് ചോദിച്ചത് . ഇയാൾക്ക് മികച്ച മറുപടി താരം നൽകുകയും ചെയ്തു. എന്നെ കാണ്ടാൽ ഗർഭിണിയെ പോലെയുണ്ടോ? അതിനെ കുറിച്ച് ആലോചിക്കുമ്പോൾ നിങ്ങളോട് വന്ന് ഞാൻ അഭിപ്രായം തേടാം. നിങ്ങളിൽ നിന്ന് അനുവാദം ലഭിച്ചതിന് ശേഷം അതിനുള്ള ഫ്ലാനിങ് ആരംഭിക്കാം. ഇനി ഞാന്‍ ഗര്‍ഭിണിയാവുകയാണെങ്കില്‍ നിങ്ങള്‍ക്കത് ഒന്‍പതു മാസത്തിനുള്ളില്‍ അറിയുകയും ചെയ്യാം- ദീപിക പറഞ്ഞു.
അത് സമയം ഛാപാക്കിന്റെ പ്രമോഷനായ സൽമാൻഖെ ബിഗ് ബോസിൽ എത്തുമോ എന്നും ചോദ്യം ഉയർന്നിരുന്നു. അതിനെ കുറിച്ച് ചോദ്യം വേണ്ട എന്നായിരുന്നു താരത്തിന്റെ മറുപടി. വിവാഹ ശേഷം പുറത്തു വരുന്ന ആദ്യ ചിത്രമാണ് ഛാപാക്ക്. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ ലക്ഷ്മിയായിട്ടാണ് ദീപിക എത്തുന്നത്. ജനുവരി 9 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദീപിക ചിത്രമാണ് ഛാപക്ക്


Click it and Unblock the Notifications











