'ആദ്യ ഭാര്യ വിവാഹമോചനം നൽകിയില്ല, അനുവാദമില്ലാതെ രണ്ടാം വിവാഹം'; ബോളിവുഡ് താരങ്ങളുടെ കുടുംബജീവിതം!
സിനിമയിൽ വിവാഹമോചനവും വിവാഹവും സർവസാധാരണമാണ്. അതുകൊണ്ട് തന്നെ സെലിബ്രിറ്റികൾ വിവാഹിതരാകുന്നുവെന്ന് കേൾക്കുമ്പോൾ വൈകാതെ വിവാഹമോചന വാർത്തയും കേൾക്കാമെന്ന് ആരാധകർ പരിഹസിക്കും. ചില താരങ്ങളുടെ ബന്ധങ്ങൾക്ക് ചുരുങ്ങിയ മാസങ്ങളുടെ മാത്രം ആയുസെ ഉണ്ടാവാറുള്ളു. ഒരു വിവാഹം തകർന്നാൽ മറ്റൊന്നിലേക്ക് കടക്കാനും സെലിബ്രിറ്റികൾക്ക് വേഗത്തിൽ സാധിക്കാറുണ്ട്.
ആ പ്രവണത കൂടുതലായി കാണുന്നതും ബോളിവുഡിൽ തന്നെയാണ്. ഒന്നും രണ്ടും വിവാഹ ബന്ധങ്ങൾ ഉള്ള നിരവധി താരങ്ങളുണ്ട്. അവരിൽ പലരും ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാമതും വിവാഹിതരായവരാണ്. ആദ്യ ഭാര്യയുടെ എതിർപ്പുകൾ പരിഗണിക്കാതെ വിവാഹിതരായ താരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ബോളിവുഡിന്റെ സ്വന്തം ഹീമാൻ എന്നറിയപ്പെടുന്ന നടനാണ് ധര്‍മ്മേന്ദ്ര ഡിയോള്‍. രണ്ട് തവണ വിവാഹിതനായ അദ്ദേഹം തന്റെ ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിട്ടില്ല. തന്റെ രണ്ട് ഭാര്യമാരെയും ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ടുപോകുകയാണ് അദ്ദേഹം. സിനിമയിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു ധര്‍മ്മേന്ദ്രയുടെ ആദ്യ വിവാഹം. പ്രകാശ് കൗറിനെയായിരുന്നു അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്.
1954ല്‍ ആയിരുന്നു ഇത്. ധര്‍മ്മേന്ദ്ര-പ്രകാശ് ദമ്പതികള്‍ക്ക് നാല് മക്കളാണ് ഉള്ളത്. അജയ് സിംഗ്, വിജയ് സിംഗ്, വിജേത ഡിയോള്‍, അജേതാ ഡിയോള്‍ എന്നിവരാണ് ഇവരുടെ മക്കള്‍. അജയ് സിംഗാണ് പിന്നീട് സണ്ണി ഡിയോള്‍ എന്ന പേരില്‍ ബോളിവുഡില്‍ രംഗപ്രവേശം നടത്തിയത്. പിതാവിന്റെ വഴി പിന്തുടര്‍ന്ന് വിജയ് സിംഗും ബോളിവുഡിലെത്തിയിരുന്നു. ബോബി ഡിയോള്‍ എന്ന പേരിലാണ് ഇദ്ദേഹം ബോളിവുഡില്‍ തിളങ്ങിയത്.
ധര്‍മ്മേന്ദ്ര രണ്ടാമത് വിവാഹം കഴിച്ചത് ബോളിവുഡ് താരം ഹേമമാലിനിയെയാണ്. 1980 മെയ് രണ്ടിന് ആയിരുന്നു വിവാഹം. ധര്‍മ്മേന്ദ്ര-ഹേമമാലിനി ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇഷ ഡിയോളും അഹാന ഡിയോളും. ഹിന്ദി സിനിമകളിലും ടെലിവിഷനിലും പ്രശസ്തനായ നടനും നിർമ്മാതാവും സംവിധായകനുമെല്ലാമായിരുന്നു സഞ്ചയ് ഖാൻ.
സഞ്ചയ് ആദ്യം വിവാഹം ചെയ്തത് സെറീൻ ഖാനെയായിരുന്നു. ആ ബന്ധത്തിൽ മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട് സഞ്ചയ്ക്ക്. മൂത്ത മകൾ ഫറാ ഖാനാണ്. ആദ്യ ഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ സ്വകാര്യ ചടങ്ങിൽ വെച്ചാണ് സീനത്ത് അമനെ സഞ്ചയ് ഖാൻ വിവാഹം ചെയ്തത്.
തിരക്കഥാകൃത്തും സൽമാൻ ഖാന്റെ പിതാവുമായ സലിം ഖാനും രണ്ട് ഭാര്യമുണ്ട്. തന്റെ ആദ്യ ഭാര്യയായ സൽമയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് ബോളിവുഡിലെ നൃത്ത രാജ്ഞിയായ ഹെലനെ അദ്ദേഹം ജീവിതത്തിലേക്ക് കൂട്ടിയത്.

ബോളിവുഡ് താരമായ രാജ് ബബ്ബർ ആദ്യ ഭാര്യ നാദിറ സഹീറുമായുള്ള ബന്ധം നിലനിൽത്തികൊണ്ടാണ് രഹസ്യമായി നടി സ്മിത പാട്ടീലിനെ വിവാഹം കഴിച്ചത്. നാദിറയുമായുള്ള ബന്ധത്തിൽ രാജിന് ജൂഹി, ആര്യ എന്നീ രണ്ട് പെൺമക്കളുണ്ട്. സ്മിതയ്‌ക്ക് രാജിന് പ്രതീക്ക് എന്നൊരു മകനുണ്ട്. പ്രതീക്കിനെ പ്രസവിക്കുന്നതിനിടെയാണ് സ്മിത മരിച്ചത്.
ശേഷം ആദ്യ ഭാര്യയുമായുള്ള ബന്ധം രാജ് വീണ്ടും നിലനിർത്തി. ഇത്തരത്തിൽ ആദ്യ ഭാര്യയുമായുള്ള ബന്ധം നിലനിൽക്കെ വീണ്ടും വിവാഹം കഴിച്ച സംവിധായകനാണ് ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്. 20 വയസുള്ളപ്പോൾ ബാല്യകാല സഖി ലോറൈൻ ബ്രൈറ്റിനെ മഹേഷ് വിവാഹം കഴിച്ചു. 21 വയസുള്ളപ്പോൾ മഹേഷിന് മകൾ പൂജ ഭട്ട് പിറന്നു.
മഹേഷ് ഭട്ടിന് പർവീൺ ബാബിയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് വന്നതിനാൽ ലോറൈൻ മഹേഷിൽ നിന്നും അകന്നു. പർവീൺ ബാബിയുമായി അധിക കാലം വിവാഹ ജീവിതം നയിക്കൻ മഹേഷിനായില്ല. പിന്നീട് സോണി റസ്ദാനെ ജീവിത സഖിയാക്കി.


Click it and Unblock the Notifications