ശ്രീദേവിയുടെ വിവാഹാലോചന എന്റെ കുടുംബം നിരസിച്ചു; അതിന് കാരണമായത്; രാജശേഖറിന്റെ വാക്കുകൾ
ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത നായിക നടിയായിരുന്നു ശ്രീദേവി. അഭിനയ മികവും ശിൽപ്പ സമാനമായ സൗന്ദര്യവും കൊണ്ട് സിനിമാ രംഗത്ത് തരംഗം സൃഷ്ടിച്ച ശ്രീദേവിക്ക് വൻ ആരാധക വൃന്ദം ഉണ്ടായിരുന്നു. ശ്രീദേവിക്ക് ശേഷം ഇതുപോലെ കരിയർ ഗ്രാഫുള്ള നടി ബോളിവുഡിലോ തെന്നിന്ത്യൻ സിനിമയിലോ വന്നിട്ടില്ലെന്നും ആരാധകർ പറയുന്നു.
സൂപ്പർ സ്റ്റാറുകൾ നടമാടിയ സിനിമാ ലോകത്ത് അവർക്കൊപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ഒരു നായിക നടിയായി ശ്രീദേവി വളർന്ന് വന്നത് സിനിമാ ലോകത്ത് അത്ഭുതകരമാണ്. അന്നും ഇന്നും ശ്രീദേവി എന്ന പേരിന് സിനിമാ ലോകത്ത് പ്രസക്തിയുണ്ടാവുന്നതും ഇക്കാരണത്താലാണ്. റൊമാൻസ്, കോമഡി, തുടങ്ങി എല്ലാ ഭാവങ്ങളിലുമുള്ള കഥാപാത്രങ്ങൾ ശ്രീദേവിയുടെ കൈയിൽ ഭദ്രമായിരുന്നു.
തെന്നിന്ത്യൻ സിനിമകളിൽ നിന്നും പിന്നീട ഹിന്ദി സിനിമകളിലേക്ക് കടന്നെങ്കിലും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ തന്റെ സാന്നിധ്യം ഇടയ്ക്ക് ശ്രീദേവി അറിയിച്ചു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. മം ആണ് നടിയുടെ അവസാന സിനിമ. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശ്രീദേവിക്ക് ലഭിച്ചു.

എന്നാൽ പുരസ്കാരം വാങ്ങാൻ ശ്രീദേവിയുണ്ടായിരുന്നില്ല. ശ്രീദേവിയുടെ മരണ ശേഷമാണ് പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് സിനിമാ രംഗത്ത് പ്രശസ്തയാണ്. ഇളയ മകൾ ഖുശി കപൂറും അഭിനയ രംഗത്തേക്ക് കടന്നു വന്നു. കരിയറിൽ തിളങ്ങി നിന്ന കാലത്ത് ശ്രീദേവിക്ക് നിരന്തരം ഗോസിപ്പുകൾ നേരിടേണ്ടി വന്നു. ബോണി കപൂറുമായുള്ള പ്രണയവും വിവാഹവും ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.
മുമ്പൊരിക്കൽ ശ്രീദേവിയെക്കുറിച്ച് നടൻ രാജശേഖർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീദേവിയും രാജശേഖറും അകന്ന ബന്ധുക്കളാണ്, ശ്രീദേവിയുടെ കുടുംബം മകളെ തന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നെന്നാണ് രാജശേഖർ പറഞ്ഞത്. ശ്രീദേവിയുടെ അച്ഛൻ ഒരു അഭിഭാഷകനായിരുന്നു. രാജശേഖറിന്റെ അച്ഛൻ പൊലീസ് ഓഫീസറും. ഇരുവരും ഒരു സ്ഥലത്ത് പ്രവർത്തിച്ചിരുന്നതിനാൽ നല്ല സുഹൃത്തുക്കളായിരുന്നു. ശ്രീദേവിയുടെ അമ്മയ്ക്ക് തന്നെ വലിയ ഇഷ്ടമായിരുന്നെന്നാണ് രാജശേഖർ പറഞ്ഞത്.

മകളെ തന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ അവരാഗ്രഹിച്ചു. എന്നാൽ രാജശേഖറിന്റെ കുടുംബം ഈ പ്രൊപ്പോസൽ നിരസിക്കുകയാണുണ്ടായത്. ശ്രീദേവി സിനിമാ നടിയാവാനാണ് ആഗ്രഹിക്കുന്നതെന്നിനാലായിരുന്നത്രെ ഇത്. ശ്രീദേവിയുടെ സഹോദരി ശ്രീലതയെ മകനെക്കാെണ്ട് വിവാഹം കഴിപ്പിക്കാനും തന്റെ കുടുംബം തയ്യാറായില്ലെന്ന് രാജശേഖർ അന്ന് പറഞ്ഞു. രണ്ട് പേരും പിന്നീടാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
ഒപ്പം അഭിനയിച്ച നടി ജീവിതയെ നടൻ ഭാര്യയാക്കി. ശ്രീദേവിയാവട്ടെ സിനിമാ ലോകത്തെ താര റാണിയായി മാറി. ഹിന്ദി സിനിമാ രംഗത്ത് വിജയ ഗാഥ തീർത്ത ശ്രീദേവി പിന്നീട് നിർമാതാവ് ബോണി കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ശ്രീദേവിയുമായി പ്രണയത്തിലാവുന്ന സമയത്ത് ബോണി കപൂർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു.
ഈ ബന്ധം ഉപേക്ഷിച്ചാണ് ശ്രീദേവിയെ ബോണി ഭാര്യയാക്കുന്നത്. ബോണി കപൂറിന്റെ ആദ്യ ബന്ധത്തിലെ മക്കളാണ് അർജുൻ കപൂറും അൻശുള കപൂറും. മോണ ശൗരി കപൂറെന്നാണ് ബോണി കപൂറിന്റെ ആദ്യ ഭാര്യയുടെ പേര്. വിവാഹ മോചനം മോണയെ മാനസികമായി തളർത്തിയിരുന്നു. ശ്രീദേവിക്ക് നേരെ അന്ന് വ്യാപക വിമർശനവും വന്നിരുന്നു.


Click it and Unblock the Notifications