നിങ്ങള്‍ക്കൊരു നഗ്നസത്യമറിയാമോ, റെമൊ ഡിസൂസ മലയാളിയാണ്!!
ബോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫറായ റെമൊ ഡിസൂസയെ നമുക്കെല്ലാം അറിയാം. ബോളിവുഡില്‍ തകര്‍ക്കുന്ന റെമൊയെയുടെ ഡാന്‍സ് പെര്‍ഫോമന്‍സ് കണ്ട് മലയാളികള്‍ വാ പൊളിച്ചിട്ടുണ്ട്. ബോളിവുഡിലേ ഇത്തരം ഡാന്‍സുകാരുണ്ടാവൂ എന്നൊക്കെ ചിലര്‍ക്ക് തെറ്റിദ്ധരണയുണ്ടാവാം.
എന്നാല്‍ അധികമാരും അറിയാത്ത ഒരു നഗ്ന സത്യമുണ്ട്. പ്രശസ്ത കൊറിയോഗ്രാഫറും ഫള്‍ട്ട് എബിസിഡി സീരീസ് സിനിമകളുടെ സംവിധായകനുമായ ഈ റെമൊ ഡിസൂസ ഒരു മലയാളിയാണ്.

അതെ, പാലക്കാട്ടുകാരനായ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് രമേശ് ഗോപി നായര്‍ എന്നാണ്. ഗോപി നായറിന്റെയും മാധവിയമ്മയുടെയും മകനായി പാലക്കാട്ടെ ഒലവക്കോടാണ് ഡിസൂസയുടെ ജനനം. അച്ഛന്‍ ഇന്ത്യ എയര്‍ഫോസിലായതുകൊണ്ട് ഇന്ത്യയില്‍ പലയിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഗുജറാത്തിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം
മുംബൈ സ്വദേശിയായ ആഗ്ലോ ഇന്ത്യക്കാരി ലിസല്ലയെയാണ് റെമൊ ഡിസൂസ വിവാഹം ചെയ്തത്. ധ്രുവ്, ഗബ്രിയല്‍ എന്നിവരാണ് മക്കള്‍. ഇപ്പോള്‍ മുംബൈയില്‍ കുടുംബത്തോടൊപ്പം സെറ്റില്‍ഡാണ് രമേശ് ഗോപി നായര്‍ എന്ന റെമൊ ഡിസൂസ.


Click it and Unblock the Notifications











