twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കര്‍ട്ടന് പിന്നില്‍ നിന്ന് ഗൗണ്‍ ധരിക്കാൻ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി കനികയുടെ ബന്ധുക്കള്‍

    |

    ഗായിക കനിക കപൂറിന്റെ കൊവിഡ് ബാധ ബോളിവുഡിൽ വൻ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഏറെ നാളത്തെ ലണ്ടൻ വാസത്തിന് ശേഷം കഴിഞ്ഞ മർച്ച് 9 ന് ആയിരുന്നു ഇന്ത്യയിൽ എത്തിയത്. തുടർന്ന് മാർച്ച് 20ന് താരത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ ദിവസം ഗായികയുടെ അഞ്ചാം കൊറോണ ടെസ്റ്റ് ഫലം പുറത്തു വന്നിരുന്നു. അതും പോസിറ്റീവ് ആയിരുന്നു,

    ഗായികയുടെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ച് നേരത്തെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. കനികയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തിരുന്നു. ഇപ്പോഴിത കൂടുതൽ വെളിപ്പെടുത്തലുമായി കുടുബാംഗങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. രോഗിയെ പോലെയല്ല താരത്തിന്റെതായ ദുശാഠ്യങ്ങള്‍ കനിക കാണിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ മറുപടിയുമായിട്ടാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തിയത്

    ചികിത്സയ്ക്ക് സഹകരിക്കുന്നു

    രോഗിയെ പോലെയല്ല താരത്തിന്റെതായ ദുശാഠ്യങ്ങള്‍ കനിക കാണിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ കനിക യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും മെഡിക്കല്‍ ഗൗണ്‍ ധരിക്കാന്‍ സാധിക്കില്ലെന്ന് മാത്രമാണ് അറിയിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി."ഒരു കര്‍ട്ടന് പിന്നില്‍ നിന്നും മെഡിക്കല്‍ ഗൗണ്‍ ധരിച്ച് വരാനായി കനികയോട് ചികിത്സയിലിരിക്കുന്ന സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ കംഫര്‍ട്ടബിള്‍ ആയി തോന്നാത്തതിനാല്‍ ഗൗണ്‍ ധരിക്കാൻ കൂട്ടാക്കിയില്ല. കനിക കഴിയുന്ന ക്വാറന്റൈന്‍ വാര്‍ഡ് അഴുക്കായിരുന്നതിനാല്‍ ആശുപത്രി ജീവനക്കാരോട് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു- ബന്ധുക്കൾ ഇന്ത്യ ടുഡെയോട് പറഞ്ഞു.

    രോഗ ലക്ഷണം  കാണിച്ചില്ല

    ഹോളിയ്ക്കായിരുന്നു കനിക വീട്ടിലെത്തേണ്ടിയിരുന്നത്. എന്നാൽ യാത്ര ക്ഷീണം കാരണം മാർച്ച് 11 ആയിരുന്നു ഇവർ വീട്ടിലെത്തിയത്. തുടർന്ന് ലക്നൗ ൽ വെച്ച് സുഹൃത്തുക്കളെ കണ്ടു. പിന്നീട് കാണ്‍പൂരിലെത്തിയും ചില ബന്ധുക്കളെയും ചെയ്തു. അക്ബര്‍ അഹമ്മദ് ഡംബി ലക്നൗവിൽ വെച്ച് നടത്തിയ പാര്‍ട്ടിയിലും കനിക പങ്കെടുത്തിരുന്നു. എന്നാല്‍ തനിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ആ സമയത്ത് കാണിച്ചിരുന്നില്ല. അതുകൊണ്ടാണ് പലയിടത്തും പോയത്. ആളുകളില്‍ നിന്ന് എപ്പോഴും അകലം പാലിക്കുന്ന ശീലം കനികയ്ക്കുണ്ടെന്ന് കുടുംബം പറയുന്നു. ഇത് ഒരു ശീലമാണ്. കനിക ആരെങ്കിലുമായി അടുത്തിടപഴകുകയോ സംസാരിക്കുകയോ ചെയ്തിട്ട് ദീര്‍ഘകലമായെന്ന് കുടുംബം വ്യക്തമാക്കി. അതാണ് അവരുമായി ബന്ധപ്പെട്ടവര്‍ക്കാര്‍ക്കും കൊറോണ സ്ഥിരീകരിക്കാതിരുന്നത്.

     കുടുംബത്തിനോടൊപ്പം

    താജ് ഹോട്ടലില്‍ കനിക മുറി ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ അവരുടെ കുറച്ച് സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നത് കൊണ്ട് അന്ന് രാത്രി കുടുംബത്തിനൊപ്പമാണ് താമസിച്ചത്. കനികയുടെ സുഹൃത്ത് ഓജസ് ദേശായ് താജ് ഹോട്ടലിലാണ് താമസിച്ചത്. ഇവര്‍ വളരെ കുറച്ച് നേരം മാത്രമാണ് സംസാരിച്ചത്. കൃത്യമായി അകലം പാലിച്ചായിരുന്നു കനിക നിന്നിരുന്നതെന്നും കുടുംബം പറഞ്ഞു. പാര്‍ട്ടികള്‍ക്ക് ശേഷമാണ് കനികയ്ക്ക് അസുഖം ഉറപ്പിച്ചത്. പനിയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. കടുത്ത പനി ഇവര്‍ക്കുണ്ടായിരുന്നു. 92കാരിയായ മുത്തശ്ശി വീട്ടിലുള്ളത് കൊണ്ട് രണ്ട് ദിവസം കനിക സ്വയം ഐസൊലേഷനിലായിരുന്നു.

     രോഗം   സ്ഥിരീകരിച്ചിരുന്നില്ല


    മാർച്ച് 18 ന് മക്കളെ കാണാനായി ബ്രിട്ടനിൽ പോകാനിരിക്കുകയായിരുന്നു. എന്നാൽ ആ സമയത്തായിരുന്നു അസുഖം വരുന്നത്. തുടർന്ന് ഡേക്ടറെ കാണുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലും കൊറോണ കണ്ടെത്തിയിരുന്നില്ല,എന്നാല്‍ ഡോക്ടര്‍മാരെ വിളിച്ച് ഒന്ന് കൂടി പരിശോധിപ്പിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കനിക ആശുപത്രിയില്‍ അഡ്മിറ്റായത്

    Read more about: coronavirus
    English summary
    Doctors Asked her to Change into Medical Gown Behind Curtain
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X