മരുമകൾ പരിധി വിട്ടു?; ജയ ബച്ചനും ഐശ്വര്യക്കുമിടയിൽ പ്രശ്നം തുടങ്ങിയത് ആ സംഭവത്തോടെ?; അന്ന് നടന്നത്

ഐശ്വര്യ റായുടെ കുടുംബ ജീവിതം ബോളിവുഡ് മാധ്യമങ്ങളിൽ സജീവ ചർച്ചാ വിഷയമായി തുടരുകയാണ്. ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചന്റെ വീട്ടുകാരും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്നാണ് വിവരം. ഇതിന് ഉദാഹരണമായി നിരവധി സംഭവങ്ങൾ അ‌ടുത്തി‌ടെ സോഷ്യൽ മീഡിയ ചൂണ്ടിക്കാണിച്ചു. ഐശ്വര്യയുടെ പിറന്നാൾ ദിനത്തിൽ അഭിഷേകിന്റെ വീട്ടുകാർ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചില്ല. പിറന്നാൾ ആഘോഷത്തിലും ഇവർ പങ്കെടുത്തില്ല.

ഐശ്വര്യ പങ്കെടുത്ത പാരീസ് ഫാഷൻ വീക്കിൽ നാത്തൂൻ ശ്വേത ബച്ചന്റെ മകൾ നവ്യ നവേലിയും പങ്കെടുത്തിരുന്നു. നവ്യക്കൊപ്പം ശ്വേതയും ജയ ബച്ചനും എത്തി. ശ്വേത പങ്കുവെച്ച ഫോട്ടോകളിലൊന്നും ഇതേ ഷോയിൽ പങ്കെടുത്ത ഐശ്വര്യ ഇല്ലായിരുന്നു. ഒരു വീട്ടിലാണ് ഐശ്വര്യ റായും ഭർത്താവിന്റെ അമ്മ ജയ ബച്ചനും കഴിയുന്നത്. എന്നാൽ അടുത്ത കാലത്തായി ഇവരെ ഒരുമിച്ച് പൊതുവേദികളിൽ കാണാറില്ല.

Aishwarya Rai

കാര്യമായ എന്തോ പ്രശ്നം ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ ഉണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ​ഗോസിപ്പുകൾ കടുത്തിട്ടും താര കുടുംബം ഇത് നിഷേധിക്കാത്തതാണ് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്. ജയ ബച്ചനും ഐശ്വര്യ റായും തമ്മിൽ അകന്നതിനെക്കുറിച്ച് ഇഴകീറി പരിശോധിക്കുകയാണ് ആരാധകർ ഇപ്പോൾ. താര കുടുംബത്തിൽ മുമ്പ് നടന്നെന്ന് പറയപ്പെടുന്ന സംഭവങ്ങൾ ഇവർ ചർച്ചയാക്കുന്നു.

2013 ൽ താരകുടുംബത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് വന്ന വാർത്ത വലിയ തോതിൽ ജനശ്രദ്ധ നേടി. അഭിഷേകിനോടൊപ്പം വീട് മാറി താമസിക്കാൻ ഐശ്വര്യ ഒരുങ്ങുന്നു എന്നാണ് അന്ന് പുറത്ത് വന്ന വാർത്ത. എന്നാൽ ഇരുവരും പുതിയൊരു വീട് വാങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങോട്ടേക്ക് മാറി താമസിച്ചിട്ടില്ല. മാതാപിതാക്കളെ വിട്ട് മറ്റൊരു വീട്ടിലേക്ക് മാറാൻ അഭിഷേക് ബച്ചന് താൽപര്യമില്ല.

Aishwarya Rai

2016 ൽ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമ പുറത്തിറങ്ങിയപ്പോഴാണ് ജയ ബച്ചൻ-ഐശ്വര്യ റായ് അസ്വാരസ്യത്തെക്കുറിച്ച് വീണ്ടും റിപ്പോർട്ടുകൾ വന്നത്. മകൾ ജനിച്ച ശേഷം ഐശ്വര്യ റായ് അതീവ ​ഗ്ലാമറസായി അഭിനയിച്ച സിനിമയാണിത്. രൺബീർ കപൂറിനൊപ്പമുള്ള ഇന്റിമേറ്റ് രം​ഗങ്ങൾ വലിയ തോതിൽ ചർച്ചയായി. മരുമകളുടെ സിനിമ ജയ ബച്ചനെയും അമിതാഭ് ബച്ചനെയും ദേഷ്യം പിടിപ്പിച്ചെന്നാണ് അന്ന് പുറത്ത് വന്ന വാർത്തകൾ.

സിനിമകളിലെ ഇന്റിമേറ്റ് രം​ഗങ്ങളെ ശക്തമായി വിമർശിക്കുന്ന ആളാണ് ജയ ബച്ചൻ. നായികമാർ ​ഗ്ലാമറസായി അഭിനയിക്കുന്നതിനോട് ജയ ബച്ചന് താൽപര്യമില്ല. ഐ ദിൽ ഹെ മുശ്കിൽ എന്ന സിനിമ ഇറങ്ങിയ ശേഷം ഒരു പൊതുവേദിയിൽ ഇത്തരം രം​ഗങ്ങൾക്കെതിരെ ജയ ബച്ചൻ സംസാരിച്ചത് ചർച്ചയായിരുന്നു. ഇന്നത്തെ നായികമാർ ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാനും ഐറ്റം ഡാൻസ് ചെയ്യാനും മടിക്കുന്നില്ലെന്നാണ് ജയ ബച്ചൻ വിമർശിച്ചത്.

അമ്മയായ ശേഷം ഐശ്വര്യ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ വർഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂ‌ടെയാണ് ഐശ്വര്യ അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. മണിരത്നം സംവിധാനം ചെയ്ത സിനിമ വൻ ​ഹിറ്റായി. നന്ദിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിച്ചത്. ഇതിന് ശേഷം മറ്റൊരു സിനിമയിലും നടി ഒപ്പുവെച്ചിട്ടില്ല. ഐശ്വര്യ റായുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X