സംസാരിച്ചാല്‍ പലരും മാപ്പ് പറയേണ്ടി വരും, അടുത്തേക്ക് വരരുത്, മുൻ കാമുകന് മുന്നറിയിപ്പുമായി ഗായിക
ഗായിക നേഹ കാക്കറും ഹിമാൻഷും തമ്മിലുളള പ്രണയം ബോളിവുഡ് കോളങ്ങളിലും ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത ഇവരുടെ ബ്രേക്കപ്പും വൻ ചർച്ച വിഷയമായിരിക്കുകയാണ്. പ്രണയ തകർച്ചയെ കുറിച്ച് നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു. പ്രണയ തകർച്ചയ്ക്ക് കാരണം ഹിമാൻഷുവിന്റെ തെറ്റായ പ്രവർത്തികളാണെന്ന് നേഹ പറഞ്ഞിരുന്നു. ഇതിനെതിരെ ഇയാൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഹിമാൻഷിന് മുന്നറിയിപ്പുമായി നേഹ രംഗത്തെത്തിയിത്

എന്റെ പ്രവർത്തികൾ വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ ഞാനിപ്പോൾ സന്തോഷവതിയാണ്. എന്റെ പ്രവർത്തിയുടെ ഫലമാണ് ഞാൻ അനുഭവിക്കുന്നത് . അതിന്റെ പേരിൽ ആരും പ്രശസ്തരാകാൻ നോക്കേണ്ട. അതിന് ശ്രമിച്ചാൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് നേഹ പറഞ്ഞു.
ഞാൻ വായ തുറന്നാൽ പലരും മാപ്പ് പറയേണ്ടി വരും. നിങ്ങളുടെ മാതാപിതാക്കളേയും സഹോദരിയേയും ഞാൻ ഇവിടെ കൊണ്ടുവരും എന്നും മറക്കരുത്. ഞാനാണ് വില്ലൻ എന്നുള്ള തരത്തുള്ള പ്രചരണങ്ങൾ ഒന്നും തന്നെ വേണ്ട. ഇത് നിങ്ങൾക്കുള്ള മുന്നറിയിപ്പാണ്. എന്റെ അടുത്തേക്ക് വരാനോ എന്നെ കുറിച്ചുളള സംസാരമോ വേണ്ട എന്നും നേഹ പറയുന്നു.


Click it and Unblock the Notifications











