ഇന്ത്യയിലെത്തിയ ട്രംപ് ബോളിവുഡിനെ കുറിച്ചും പറയുന്നു! അമേരിക്കന്‍ പ്രസിഡന്റ് ബോളിവുഡിന്റെ ആരാധകൻ
അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ആഴ്ചകളായി ട്രംപിന്റെ സന്ദര്‍ശനത്തിനായി രാജ്യം ഒരുങ്ങുന്ന വാര്‍ത്തകളാണ് വന്ന് കൊണ്ടിരുന്നത്. ഭാര്യ മെലാനിയ ട്രംപിനൊപ്പമായിരുന്നു ട്രംപ് ഇന്ത്യയിലെത്തിയത്. മൊട്ടേര സ്റ്റേഡിയത്തില്‍ വെച്ച് ട്രംപ് ഇന്ത്യയെ കുറിച്ച് നിരവധി കാര്യങ്ങള്‍ സംസാരിച്ചിരിക്കുകയാണ്.
പ്രസംഗത്തിനിടെ ബോളിവുഡിലെ ചില സിനിമകളുടെ പേരും ട്രംപ് പറഞ്ഞിരിക്കുകയാണ്. ബോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് മൂവിയായ ദില്‍വാലെ ദുല്‍ഗനിയ ലേ ജായേങ്കേ, ഷോല, ഭങ്കര എന്നീ സിനിമകളെ കുറിച്ചായിരുന്നു പ്രസിഡന്റ് സൂചിപ്പിച്ചത്. അതിന് ശേഷം ക്രിക്കറ്റ് താരങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകന്‍ വീരാട് കോലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരുടെ പേര് അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു. ഇത് ആദ്യമായിട്ടാണ് ബോളിവുഡ് സിനിമയെ കുറിച്ച് ഒരു അമേരിക്കന്‍ പ്രസിഡന്റ് തുറന്ന് പറഞ്ഞത്. നേരത്തെ 2015 ല്‍ പ്രസിഡന്റ് ഒബാമ ഇന്ത്യയില്‍ വന്നപ്പോഴും സമാനമായ രീതിയില്‍ സംസാരിച്ചിരുന്നു. അന്ന് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരുഖിന്റെ ദില്‍വാലെയിലെ ഡയലോഗ് ആയിരുന്നു പറഞ്ഞത്.


Click it and Unblock the Notifications











