»   » സെയ്ഫിന് വേണ്ടി പട്ടിണി കിടക്കില്ല: കരീന

സെയ്ഫിന് വേണ്ടി പട്ടിണി കിടക്കില്ല: കരീന

Posted By:
Subscribe to Filmibeat Malayalam

മുംബൈ: സെയ്ഫ് അലി ഖാന് വേണ്ടി വ്രതമെടുക്കാനും പട്ടിണി കിടക്കാനുമൊന്നും തന്നെ കിട്ടില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. പട്ടിണി കിടന്നിട്ടല്ല ഭര്‍ത്താവിനോടുള്ള സ്‌നേഹം തെളിയിക്കേണ്ടത് എന്നാണ് താരസുന്ദരിയുടെ നയം.

കര്‍വ ചൗത്ത് ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കാനില്ല എന്നാണ് കരീന പറഞ്ഞുവരുന്നത്. ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി എടുക്കുന്ന വ്രതമാണ് കര്‍വ ചൗത്ത്.

kareena kapoor

പകല്‍ മുഴുവന്‍ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കിയ ശേഷം ചന്ദ്രനെയും ഭര്‍ത്താവിനെയും പൂജിക്കലാണ് കര്‍വ ചൗത്തിന്റെ പ്രധാന ചടങ്ങ്. നിരവധി ബോളിവുഡ് സിനിമകളില്‍ വളരെ ഭംഗിയായി ഈ ആഘോഷം ചിത്രീകരിച്ചുകാണാം.

എന്നാല്‍ സിനിമയല്ല ജീവിതം എന്ന തന്റെ പോളിസി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് കരീന. സെയ്ഫിന് വേണ്ടിയാണെങ്കിലും പട്ടിണി കിടക്കുന്ന പ്രശ്‌നമില്ല. ഭക്ഷണമില്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റില്ല. എന്നിട്ട് വേണ്ടെ ഭക്ഷണം ഉപേക്ഷിച്ച് ഭര്‍ത്താവിനോടുള്ള സ്‌നേഹം തെളിയിക്കുന്ന കാര്യം - കരീന പറഞ്ഞു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ ബ്രാന്‍ഡ് അംബാസിഡറായ കരീന ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് വഴി ഒത്തിരി സമയം ലാഭിക്കാന്‍ കഴിയുന്നതായും താരസുന്ദരി പറഞ്ഞു.

English summary
I don't need to starve to prove my love for Saif, says Kareena Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam