ഷാരൂഖ് ജയിലിലെത്തി മകനെ കണ്ടതിന് പിന്നാലെ വസതിയിൽ റെയ്ഡ്, അനന്യ പാണ്ഡെയ്ക്ക് എൻസിബി സമൻസ്
ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3 ന് ആണ് ആര്യൻ ഖാനേയും സുഹൃത്തുക്കളേയും ആഡംബര കപ്പലിലെ പാർട്ടിക്കിടയിൽ നിന്ന് എൻസിബി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. നിലവിൽ ആർതർ റോഡ് ജയിലില്‍ കഴിയുകയാണ് താരപgത്രൻ. കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്ന് മുംബൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആര്യന്റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഇപ്പോഴിത ഈ കോസുമായി ബന്ധപ്പെട്ട മറ്റൊരു നിർണ്ണായകമായ വാർത്തയാണ് പുറത്ത് വരുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിയിൽ റെയ്ഡ് നടക്കുകയാണ്. എൻസിബി ഉദ്യോഗസ്ഥരാണ് നടന്റ ബാദ്രയിലെ വസതിയിൽ എത്തി പരിശോധന നടക്കുന്നത്. കൂടാതെ യുവതാരം അനന്യ പാണ്ഡെയുടെ വസതിയിലും എൻസിബി റെയ്ഡ് നടത്തുന്നുണ്ട്. കൂടാതെ നടിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുമുണ്ട്.
ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് നടിയുടെ വീട്ടിൽ റെയ്ഡ് നടക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നേരത്തെ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു യുവ നടിയുമായി നടത്തിയ ചാറ്റ് എന്‍സിബി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് നടി അനന്യ പാണ്ഡെയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. നടി കേസിൽ നിർണ്ണായക കണ്ണി എന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ഷാരൂഖ് ഖാന്റെ മക്കളുടെ അടുത്ത സുഹൃത്താണ് അനന്യ പാണ്ഡെ. കൂടാതെ ആര്യനുമായും അടുത്ത സൗഹൃദമാണ് നടിക്കുള്ളത്.
അതേസമയം നടൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിൽ എത്തി മകനെ സന്ദർശിച്ചിരുന്നു. നടന്റെ സന്ദർശനത്തിന് പിന്നാലെയാണ് നടന്റെ വസതിയിൽ അറസ്റ്റ് നടക്കുന്നത്. 20 മിനിറ്റോളം മകനോടൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് നടൻ മടങ്ങിയത്.19 ദിവസത്തിന് ശേഷമാണ് നടൻ ആര്യനെ കാണുന്നത്. അതേസമയം നേരത്തെ വീഡിയോ കോളിലൂടെ ആര്യൻ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.
ലഹരി മരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട് 20 പേരെ എൻസി ബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി തെറ്റൊന്നും ചെയ്യില്ലെന്നും പാവങ്ങൾക്ക് വേണ്ടി സഹായങ്ങൾ ചെയ്യുമെന്നും ജയിലിൽ നടന്ന കൗൺസിംഗിനിടെ ആര്യന്‍ ഖാന്‍ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
അതേസമയം മകന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ. മകൻ അറസ്റ്റിലായതിന് പിന്നാലെ ഗൗരി ഖാൻ അസ്വസ്ഥയാണെന്ന് മന്നത്തിലുള്ള ഓരാളെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ മകൻരെ ജയിൽ മോചനത്തിനായി താരപത്നി വ്രതം അനുഷ്ഠിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഷാരൂഖ് ഖാനും കുടുംബത്തിനും പിന്തുണ അറിയിച്ച് ബോളിവുഡ് ഒന്നടങ്കം രംഗത്ത് എത്തിയിട്ടുണ്ട്. സൽമാൻ ഖാൻ ഷാരൂഖ് ഖാനെ കാണാൻ മന്നത്ത് എത്തിരുന്നു. കൂടാതെ താരങ്ങൾ ഫോൺവിളിച്ചും വിവരങ്ങൾ അന്വേഷിക്കുന്നണ്ട്. ആരും മന്നത്തിലേക്ക് വരേണ്ടതില്ലെന്നാണ് ഷാരൂഖ് ഖാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചിരുന്നു.


Click it and Unblock the Notifications