»   » ഗര്‍ഭിണിയായ സഹോദരിയുടെ വയറ്റില്‍ ചവിട്ടി പുറത്താക്കി, പ്രമുഖ നടനെതിരെ കേസ്!

ഗര്‍ഭിണിയായ സഹോദരിയുടെ വയറ്റില്‍ ചവിട്ടി പുറത്താക്കി, പ്രമുഖ നടനെതിരെ കേസ്!

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രമുഖ നടനെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തു. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിന്റെ പേരിലാണ് കേസ്. ഇളയ സഹോദരന്‍ മിനാസുദ്ദീന്റെ ഭാര്യ അഫ്രീനയെ മാനസികമായും ശാരീരികമായും പീഡിപ്പിതിനെതിരെയാണ് നവാസുദ്ദീനെതിരെ കേസ് എടുത്തിരിക്കുന്നത്.

സ്ത്രീധനത്തിന്റെ പേരിലാണ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതെന്ന് അഫ്രി പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായ തന്റെ വയറ്റില്‍ ചവിട്ടി നവാസുദ്ദീന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടിതായും അഫ്രി ആരോപിക്കുന്നുണ്ട്.

പരാതിയുമായി അഫ്രി

കോട്ട് വാലിയിലെ പോലീസ് സ്‌റ്റേഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ അവിടെ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് അഫ്രിയും മാതാപിതാക്കളും ചേര്‍ന്ന് എസ്പിയുടെ ഓഫീസില്‍ നേരിട്ട് എത്തി പരാതി നല്‍കിയത്.

വിവാഹം കഴിഞ്ഞ്

മെയ് 31നായിരുന്നു ഞങ്ങളുടെ വിവാഹം. വിവാ്ഹം കഴിഞ്ഞ അടുത്ത ദിവസം മിതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഞങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയെന്ന് അഫ്രി പറയുന്നു.

മൂന്ന് മാസം ഗര്‍ഭിണിയാണ്

മൂന്ന് മാസം ഗര്‍ഭിണിയായ തന്റെ വയറ്റില്‍ ചവിട്ടി വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായും അഫ്രി ആരോപിക്കുന്നുണ്ട്.

അന്വേഷണം തുടങ്ങി

അഫ്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി എസ്പി രാജേഷ് ജോളി അറിയിച്ചു.

നവാസുദ്ദീന്റെ ഫോട്ടോസിനായി...

English summary
Dowry harassment: Plaint against Nawazuddin Siddiqui.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam